Powered By Blogger

Sunday, 18 April 2010

മാള ചാലില്‍ നോക്കുകുത്തിയായി പമ്പിങ് കേന്ദ്രം














മാള ചാലില്‍ നോക്കുകുത്തിയായി പമ്പിങ് കേന്ദ്രം

 മാധ്യമം  .Thursday, April 1, 2010
മാള: മാള ചാലില്‍ നാല് വര്‍ഷമായി നോക്കുകുത്തിയായി പമ്പിങ് കേന്ദ്രം. ലക്ഷങ്ങള്‍ ചെലവഴിച്ച് പൊയ്യ പഞ്ചായത്താണ് കാര്‍ഷികാവശ്യങ്ങള്‍ക്കായി ചാലില്‍ കെട്ടിടം പണിതത് .കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിച്ച തൊഴിച്ചാല്‍ മറ്റൊന്നും നടന്നില്ല. മാള പള്ളിപ്പുറം പ്രദേശത്തെ കാര്‍ഷികാവശ്യങ്ങള്‍ക്ക് ജലമെത്തിക്കുന്നതിനാണ് പദ്ധതി. മാള ചാലില്‍ നിന്ന് പമ്പ് ചെയ്യുന്ന ജലം പൈപ്പിലൂടെ പദ്ധതി പ്രദേശത്ത് എത്തിക്കും.

ചാലില്‍ നിന്ന് ജലം എടുക്കാന്‍ മാള പഞ്ചായത്തിന്റെ അനുമതി വേണം. എന്നാല്‍, കൊണ്ടഴിഞ്ഞാല്‍ പദ്ധതിയില്‍ ചാലിലേക്ക് അമിതമായി ജലം എത്തിയാല്‍ മാത്രമേ പഞ്ചായത്തിന് അനുവാദം നല്‍കാനാവൂ എന്ന് പഞ്ചായത്ത് പറയുന്നു. കൊണ്ടഴിഞ്ഞാല്‍ പദ്ധതിയുടെ പൂര്‍ത്തീകരിച്ചിട്ടില്ല. ഉപ്പുവെള്ളം കയറാതെ കെട്ടിനിര്‍ത്തുകയും വേണം. ചാലില്‍ കെട്ടുണ്ടെങ്കിലും ഉപ്പുവെള്ളം കയറുന്നതായി ആരോപണമുയര്‍ന്നിരുന്നു. മാളയിലെ പമ്പിങ് കേന്ദ്രത്തില്‍ നിന്നും മാള പള്ളിപ്പുറം ഭാഗത്തേക്ക് പൈപ്പ് സ്ഥാപിക്കുന്ന പണി  നടന്നിട്ടില്ല. ഇതിനായി കൊണ്ടുവന്ന പൈപ്പുകള്‍ സ്വകാര്യ വ്യക്തിയുടെ കോമ്പൌണ്ടില്‍ അനാഥമാണ്.ജലക്ഷാമം നേരിടുന്ന മാള പള്ളിപ്പുറം പ്രദേശത്ത് കാര്‍ഷിക പ്രവൃത്തികളില്ല. പമ്പിങ് കേന്ദ്രം കാട് കയറി നശിക്കുകയാണ്.   നിര്‍മാണത്തിലെ അശാസ്ത്രീയതയെക്കുറിച്ചും ആക്ഷേപമുണ്ട്. പഞ്ചായത്ത്  പദ്ധതി വിസ്മരിച്ച മട്ടാണ്. എന്നാല്‍, പദ്ധതിയുടെ മറവില്‍ വീണ്ടും തുക പാസാക്കിയെടുക്കാന്‍ ശ്രമമുണ്ടായതായി ആരോപണമുയര്‍ന്നിരുന്നു.  പഞ്ചായത്തുകള്‍ യോജിപ്പിലെത്താത്തതും പ്രതികൂലമായി ബാധിച്ചു

1 comment:

  1. ചാലില്‍ കെട്ടിടം പണിതത് .കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിച്ച തൊഴിച്ചാല്‍ മറ്റൊന്നും നടന്നില്ല.
    ഇത് സത്യമാണോ ഭായി താങ്കള്‍ പറഞ കാര്യങള്‍ മാത്രമാണോതടസ്സം.താങ്കള്‍ മാളക്കാരനല്ലെ താങ്കള്‍ ഈ പ്റയുന്ന കെട്ടിടം പണിതരീതിയും പണിത കോണ്ട്രാക്ട്ടറെയും ആ മാന്യ വ്യക്തി നടത്തിയ അഴിമതിയെയും പ്റ്റി ബ്ലോഗില്‍ ഒന്നും കണ്ടില്ല.
    അതിനെപറ്റി അറിയാഞിട്ടൊ അതോ മനപൂര്‍വ്വം ഒഴിവാക്കിയതോ???????
    മറുപടി പ്രതീക്ഷിക്കുന്നു,

    ഒരു മാളക്കാരന്‍

    ReplyDelete