Powered By Blogger

Sunday, 25 April 2010

"വൈകീട്ടെന്താ പരിപാടി, നിങ്ങളില്ലാതെ എനിക്ക് എന്താഘോഷം"


"വൈകീട്ടെന്താ പരിപാടി,

നിങ്ങളില്ലാതെ എനിക്ക് എന്താഘോഷം"

ദുശ്ശീലങ്ങള്‍ മാന്യതയുടെ അളവുകോലാകുന്ന കലികാലമാണിത്!!!
ഐടി മേഖലയിലെ മദ്യപാനം

പുകവലിയും സോഷ്യല്‍ ഡ്രിങ്ങിംഗും ഇല്ലാത്തവര്‍ അന്യഗ്രഹ ജീവികളായി മുദ്ര കുത്തപ്പെടുന്ന ,സാമൂഹിക പരിഷ്ക്കാരത്തിന്‍റെ ഇരകളായിത്തീരുന്നു ഇന്നിന്‍റെ യുവത്വം. കഞ്ചാവിലും,ചരസ്സിലും അഭിരമിച്ചിരുന്ന ഹിപ്പി യുഗത്തിന്‍റെ പിന്മുറക്കാര്‍ക്ക് ഇന്നിന്‍റെ സാമൂഹിക പരിതസ്ഥിതി സൌജന്യങ്ങള്‍ അനുവദിച്ചിരിക്കുന്നു .വിവാഹ കമ്പോളത്തില്‍ സോഷ്യല്‍ ഡ്രിംഗര്‍ ഇന്ന് ഒരു എടുക്കാ ചരക്കല്ല .അവന്‍റെ ദുശ്ശീലം ഇന്ന് സാമാന്യവല്‍കരിക്കപെട്ടു ,അല്ലറ ചില്ലറ ദുശ്ശീലങ്ങള്‍ ഇല്ലാത്തത് ഒരു പോരായ്മയ്യായി ഗണിച്ചു തുടങ്ങിയിരിക്കുന്നു .പണ്ട് കാലങ്ങളില്‍ മദ്യം എന്ന് തികച്ചു ഉച്ചരിക്കുന്നതിനു മുമ്പേ സംശ യദൃഷ്ടിയോടെ പല കാതം അകത്തി നിര്‍ത്തിയിടത്തു നിന്നു ഇന്ന് എത്തിപെട്ടിരിക്കുന്ന അവസ്ഥ ഭീതിതമാണ് !!!
സ്വന്തം മകള്‍ക്കോ സഹോദരിക്കോ ഒരു മദ്യപനെ ഭര്‍ത്താവായി ലഭിച്ചാല്‍ വേവലാതിയോ ഉല്‍ക്കണ്ടയോ ഇല്ലാത്ത അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു ഇന്നിന്‍റെ സാമൂഹിക വളര്‍ച്ച .
 File picture of movie star Mohan Lal in a liquor advert 
വിവാഹം സ്വര്‍ഗത്തില്‍ വെച്ച് നടത്തുന്നവരെ പിന്‍ പറ്റി ,മുന്‍കാലങ്ങളില്‍ കാരണവന്മാരുടെ കണ്ണ് വെട്ടിച്ചു നടത്തിയിരുന്ന ഒളി സേവ ഇന്ന് പരസ്യമാക്കുന്നതില്‍ യുവാക്കള്‍ വിമുഖത പ്രകടിപ്പിക്കുന്നില്ല .മുന്‍ കാലങ്ങളില്‍ വിവാഹ ക്ഷണ പത്രിക നല്‍കുമ്പോള്‍ ചോദിച്ചിരുന്ന തമാശ ചോദ്യം "ഫുള്ള് ഉണ്ടാകില്ലെ , എപ്പോളാണ്‌ എത്തേണ്ടത് ?!!" എന്നിടത്തു നിന്നു"കൈസുണ്ടാവില്ലേ അല്ലേല്‍ ഞങ്ങള്‍ ഇല്ല" എന്നിടത്തു എത്തിയിരിക്കുന്നു ആ യാഥാര്‍ത്ഥ്യം.വിവാഹ തലേന്ന് മദ്യ സല്‍ക്കാരം ഒരു അലിഖിത ചിട്ടയായി പരിണമിച്ചിരിക്കുന്നു .ഇന്നിന്‍റെ പല മദ്യപരും ഹരിശ്രീ കുറിക്കുന്നത് ഈ സല്‍ക്കാരത്തി ന്‍റെ "മൊബൈല്‍ മിനി ബാര്‍" കളില്‍ നിന്നാണ് .അതില്‍ ഒന്ന് കയറി ഇറങ്ങിയില്ലെങ്ങില്‍ തന്‍റെ ആണത്തത്തിന് ഇടിവ് തട്ടുമെന്നും , താന്‍ മോശക്കാരനാകും,എന്ന അഭിമാന പ്രശ്നത്തിലേക്ക് വഴുതി വീണിരിക്കുന്നു ഇന്നിന്‍റെ ചിന്താഗതി .

ഇത് വായിക്കുന്നവരുടെ പലരുടെയും മുഖം ചുളിയുന്നുണ്ടാകും,പല കാരണവന്മാരും അമ്പരക്കുന്നുമുണ്ടാകാം നമ്മുടെ നാട്ടില്‍ നടക്കുന്ന കാര്യങ്ങളാണോ ഇത് ? തീര്‍ച്ചയായും ഇത് ഇന്നിന്‍റെ നാട്ടു നടപ്പാണ് .നിങ്ങളുടെ മുമ്പില്‍ പകല്‍ മാന്യന്മാര്‍ ആയി നടക്കുന്ന പല യുവാക്കളുടെയും പൊയ് മുഖമാണിത് .
മുന്‍കാലങ്ങളില്‍ നിന്നു വിഭിന്ന മായി പുകവലിക്ക് യുവാക്കള്‍ക്കിടയില്‍ പ്രചാരം കുറവാണ് .പെഗിനു പഫ്ഫി ന്‍റെ അത്ര കേടില്ല അതിന്നാല്‍ പെഗ്ഗടിച്ചോ എന്നാണ് ഇന്നത്തെ സാരോപദേശം.സിഗരറ്റ് ഉയര്‍ത്തുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചു ബോധവല്‍ക്കരണം നടക്കുന്നത് കൊണ്ടോ ,രഹസ്യമാക്കി വെയ്ക്കാന്‍ കഴിയാത്ത ഈ ദു ശ്ശീ ലത്തിന് ,നാറ്റം,ദന്ത ശുചിത്വം തുടങ്ങി പല കാരണങ്ങളാല്‍ സ്ത്രീ ജനങ്ങള്‍ ക്കിടയി ല്‍ അപ്രിയമുള്ളതിനാലുമാകാം ഒരു പക്ഷെ ഈ വിമുഖത .
ഇന്നത്തെ മുഖ്യധാരാ മാധ്യമങ്ങളില്‍ പലതും മദ്യപാനാസക്തി എന്ന സാമൂഹ്യ വിപത്തിന് ചൂട്ടു പിടിക്കുകയാണ് .പല ടെലിവിഷന്‍ സീരിയലുകളും ,സിനിമകളും ,പരസ്യങ്ങളും മദ്യപാനത്തെ മഹത്ത്വവല്ക്കരിക്കുന്നത് ഒരു പോരായ്മയായി കാണുന്നില്ല ."ഏഴാം കടലിനക്കരെ പോയത് തീവെള്ളം വാങ്ങാനോ' ,എന്ന് പാടി നടക്കാന്‍ മടിക്കാത്ത സമൂഹം ,'വൈകിട്ടെന്താ പരിപാടി' എന്ന് ചോദിച്ചു യുവാക്കളെ പ്രചോദിപ്പിക്കുന്ന താര രാജാക്കളുടെ ആരാധകരും അനുയായികളും ആയി സ്വയം സമര്‍പ്പിക്കുന്നു .ആദ്യം കൂട്ടുകെട്ടുകളില്‍ നിന്നും ഒരു രസത്തിന് തുടങ്ങുന്ന ഒരു കവിള്‍ നുരഞ്ഞു പൊന്തുന്ന ബീയെര്‍ ,പിന്നെ ജീവിത കാലം മുഴുവന്‍ അവന്‍റെ ചിന്തകളെയും ,പ്രവര്‍ത്തനമണ് ടലങ്ങളെയും മലീമസപ്പെടുത്തി കരിച്ചു കളയുന്ന കാളകൂട വിഷമാണെന്ന് അവന്‍ അറിയുന്നില്ലയോ !!.കയ്ച്ചു,ചവര്‍പ്പ് നിറച്ച് ,കത്തിയൊരു പിടുത്തം, ഒരിക്കലും ഞാനിതു തൊടില്ലെന്ന് അപ്പോള്‍ കരുതും ,പിന്നെ പതിയേ ഒരു ലാഘവം തോന്നി തുടങ്ങും ,എല്ലാം മറന്നു ഒരു അപ്പൂപ്പന്‍ താടിയാകുന്ന അവസ്ഥ ഒരു ഉന്മാദാവസ്ഥ ,എന്ത് പറഞ്ഞു എന്ത് പ്രവര്‍ത്തിച്ചു എപ്പോള്‍ ഉറങ്ങി എന്ന് പോലും അറിയില്ല ,രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഒരു ഹാങ്ങ്‌ ഓവര്‍ ,അപ്പോള്‍ തോന്നും വേണ്ടായിരുന്നു എന്ന്, പിന്നീട്‌ എപ്പോഴെങ്കിലും ആരെങ്കിലും 'വൈകിട്ടെന്താ പരിപാടി ?' എന്ന് ചോദിക്കുമ്പോള്‍ പഴയ അപ്പൂപ്പന്‍ താടി മനോമുകുരത്തില്‍ തെളിഞ്ഞു വന്നു പ്രലോഭിപ്പിക്കും ! അപ്പോളത്തെ ചിന്ത ഇടയ്ക്കല്ലേ ,വേണമെങ്കില്‍ ഇത് എനിക്ക് എപ്പോള്‍ വേണമെങ്കിലും നിറുത്താമല്ലോ എന്നായിരിക്കും ,നിറുത്താനാകില്ലെങ്കിലും ആ കരുതലൊരു ധൈര്യം തരും .എന്നും അപ്പൂപ്പന്‍ താടിയാകാന്‍ .പക്ഷെ പാമ്പായി തുടങ്ങിയാലും ആത്മ വിശ്വാസത്തിനു 24 ക്യാരറ്റ് മാറ്റായിരിക്കും 24 മണിക്കൂറിലും നീറി പിടിച്ചാലും തനിക്കു തന്നെ തിരിച്ചറിയാമെന്നും പിടിച്ചു നില്‍ക്കാമെന്നും .പക്ഷെ അപ്പോളേക്കും രസം രോഗമായി മാറിയിരിക്കും . ആരും കാണാതെയും അറിയാതെയും രണ്ടെണ്ണം വീ ശു ന്നതി ന്‍റെ രസം പിന്നീട് ഏറുന്ന പെഗും കൂടുന്ന കപ്പാസിറ്റിയും അനുസരിച്ച് ലഭിക്കുന്ന കുപ്രസിദ്ധിയില്‍ മനം മയങ്ങുന്നു.ഈ അവസ്ഥയില്‍ അവന്‍റെ മറുപടി രസകരമാണ് 'ഏയ് ഞാന്‍ അങ്ങിനെ ഒന്നും ഇല്ല ,വല്ലപ്പോഴും കമ്പനിക്ക്‌ ഒരെണ്ണം അത്ര മാത്രം '.ഈ കമ്പനികള്‍ വളര്‍ന്നു പന്തലിക്കുന്നതും തന്‍റെ സന്തോഷങ്ങളും സന്താപങ്ങളും പങ്ക് വെയ്ക്കാന്‍ ഒരു ഉപാധിയാകുന്നതും അവനറിയുന്നില്ല .പിന്നെ 'മദ്യമില്ലാതെ എന്താഘോഷം ' എന്നാവും ചോദ്യം , പേറ്റ് നോവിനു മുതല്‍ ചാവടിയന്തിരത്തിനു വരെ നീളുന്ന ചെലവു ചെയ്യലുകളുടെ ഘോഷ യാത്രയില്‍ അവന്‍ തന്‍റെ കണ്ണി ചേര്‍ക്കുന്നു .ഇതിനിടയില്‍ അവതാര പുരുഷന്മാരായ്‌ പെട്ടി നിറയെ കാശും സമയം കൊല്ലാന്‍ നേരമ്പോക്കുമായെത്തുന്ന പ്രവാസി സുഹൃത്ത് വൃന്ദവും ചേരുമ്പോള്‍ തിരക്കഥ പൂര്‍ണമാകുന്നു .അവരുടെ ന്യായീകരണം വേര്‍പാടില്‍ നിന്നും ഒറ്റപ്പെടലില്‍ നിന്നും ഇതിലൂടെ ലഭിക്കുന്ന 'ആല്മാത്ര' സൌഹൃദങ്ങളാണ്.

മദ്യപാനം ആരോഗ്യത്തിനു ഹാനികരമാണെന്നുള്ളതും അതിനെതെരില്‍ സൃഷ്ട്ടാവി ന്‍റെ വിലക്കുകള്‍ ഉണ്ട് എന്ന കാര്യത്തിലും ഇവരിലാരും അജ്ഞരല്ല എന്നുള്ളതാണ് ലജ്ജിപ്പിക്കുന്ന സത്യം .തന്‍റെ ചെയ്തികള്‍ക്ക് ആദ്യമാദ്യം മറ തീര്‍ക്കുന്ന ഇവര്‍ സര്‍വശക്തന്‍ എല്ലാം നിരീക്ഷിക്കുന്നുണ്ടെന്നുള്ളതും,കമ്പനിക്ക്‌ കുടിച്ചാലും കുടി ശീ ലമാക്കി യാലും അവന്‍റെ കഠിന ശിക്ഷകളില്‍ യാതൊരു ഇളവും പ്രതീക്ഷിക്കെണ്ടതില്ലെന്ന കാര്യം ഇവര്‍ സൌകര്യ പൂര്‍വ്വം വിസ്മരിക്കുന്നു .ഇക്കൂട്ടരുടെ ഇരുലോകവും നാശത്തിലാണ് ,ഇവര്‍ ആത്മാര്‍ഥമായി ഖേദിച്ചു പശ്ചാത്തപിച്ചു മടങ്ങിയില്ലെങ്കില്‍.
ഒരു മതവും മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നില്ല ,മദ്യപനായ തൊഴിലാളി ധനവാനാകുകയില്ല എന്ന് ഭിത്തികള്‍ മുഴുവന്‍ എഴുതി വെക്കുന്നവരുടെയും ,മദ്യം വിഷമമാണ് അത് പാനം ചെയ്യരുത് എന്ന് ഉല്‍ബോധിപ്പിച്ചവരുടെ യും അനന്തര തലമുറ കള്‍ മദ്യവ്യവസായത്തില്‍ പ്രഥമ സ്ഥാനത്തു എത്തി പെടാനുള്ള മാല്‍സര്യത്തിലാണ് .
രോഗം ചികിത്സിക്കേണ്ട ഭിഷ്വഗ്വരന്മാരും സമൂഹത്തെയും സമുദായത്തെയും നേര്‍ പന്ഥാവിലേക്ക് നയിക്കേണ്ട സാമുദായിക നേതാക്കളും ഇന്ന് അറിയപ്പെടുന്ന മദ്യ വ്യവസായികളാണ് എന്നുള്ളത് ഈ നാടിന്‍റെ ഒരു ദുരവസ്ഥയാണ്........ . . ആത്മഹത്യയിലും,റോഡപകടങ്ങളിലും ,ഗാര്‍ഹിക പീഡ നങ്ങളിലും ഒന്നാം നിരയിലേക്ക് കുതിക്കുന്ന കേരളത്തിന്‍റെ ഈ ദുരവസ്ഥക്ക് കാരണം ആളോഹരി മദ്യപാനത്തില്‍ ദേശീയ ശരാശരിയില്‍ പ്രഥമ സ്ഥാനം കൈവരിച്ചതിലേക്കുള്ള പ്രയാണമാണ് .വര്‍ഷാവര്‍ഷം ഓണത്തിനും ,വിഷുവിനും ,ഈസ്റ്റെരിനും ക്രിസ്തുമസിനും, പുതുവര്‍ഷത്തിനും പത്രങ്ങളിലും മറ്റു ദ്രിശ്യമാധ്യമങ്ങളിലും കൊട്ടിഘോഷിക്കുന്ന കണക്കുകളില്‍ തങ്ങളുടെ പ്രദേശങ്ങളെ ഒന്നാം നിരയിലെക്കുയര്‍ത്തുവാനുള്ള പങ്കപ്പാടിലാണ് മലയാളി ഇന്ന് .
ധാര്‍മികമായി വളരെ മുന്‍പന്തിയില്‍ നില്‍ക്കുന്ന യുവത ലഹരിയുടെ പുതു മേച്ചില്‍ പുറങ്ങള്‍ തേടുകയാണ്.അറിവി ന്‍റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു തരുന്ന കൊച്ചു പള്ളിക്കൂടങ്ങള്‍ക്ക് മുന്നിലെ മാടക്കട കളിലെ മദ്യ മിട്ടായിയും ,മദ്യ കോളകളും,പാന്‍ പരാഗ് .ഹാന്‍സ് ,മാവോ ,ബോംബെ മുതല്‍ തുടങ്ങുന്ന അതിന്‍റെ ശൃംഖല അന്താരാഷ്‌ട്ര തലം വരെ വ്യാപിക്കുന്നു .ഇതിനിതെതിരെ ഒരു ചെറു വിരലനക്കാന്‍ നാം തിരഞ്ഞെടുത്തയക്കുന്ന നമ്മുടെ ഭരണാധിപ വര്‍ഗ്ഗം തയ്യാറാകുന്നുണ്ടോ ?അല്ലെങ്കിലും നാട് നന്നാക്കാന്‍ ഇവിടെ ആര്‍ക്കാണിത്ര താല്‍പ്പര്യം എങ്ങിനെയും എതിരാളിയെ കൊച്ചാക്കണം തന്‍റെ താല്പര്യങ്ങള്‍ സംരക്ഷിക്കണം അതിലുമപ്പുറമെന്തു പൊതു പ്രവര്‍ത്തനം .വിഭാഗീയത തലയ്ക്കുപിടിച്ചു എതിര്‍ ചേരിയില്‍ എപ്പോളോ വരുന്ന നാക്കുപിഴവുകള്‍ ഇഴകീറി പരിശോധിച്ചു ,മൈക്ക് വെച്ച് കെട്ടി നാല്‍ക്കവലകളില്‍ ച്ഛര്‍ദിച്ചും ,ദൃശ്യ മാധ്യമങ്ങളില്‍ നടത്തുന്ന വിഴുപ്പലക്കലുകള്‍ക്കും പ്രകടിപ്പിക്കുന്ന വൈഭവത്തിന്‍റെ നൂറിലൊരംശം മതി ഇവര്‍ക്ക് നാട് നന്നാക്കാന്‍.കക്ഷി രാഷ്ട്രീയക്കാര്‍ക്കും,പല മത സംഘടനകള്‍ക്കും തങ്ങളുടെ ശക്തി പ്രകടനങ്ങള്‍ക്ക് കൊഴുപ്പ് കൂട്ടാന്‍ മദ്യം ഇന്ന് അനിവാര്യതയായിരിക്കുന്നു .ഒരു കവിള്‍ മദ്യത്തിന്‍റെ ലഹരിയുടെ ഉശിരില്‍ സഹോദരിമാരുടെ മാനം പിച്ചിചീന്താനും,അക്രമങ്ങള്‍ അഴിച്ചു വിടാനും,വിടുവായത്തം വിളമ്പാനും ,ആരോ വലിക്കുന്ന ചരടി ന്‍റെ അഗ്രത്തില്‍ ബന്ധിതനായി ചുടു ചോറ് മാന്തുന്ന കുട്ടി കുരങ്ങനാകാനും അവനു മടിയില്ല .വ്യത്യസ്തങ്ങളായ മത സംഹിതയോ ,തത്വ ,വിശ്വാസ സംഹിതയോ പിന്തുടരുന്ന ഇക്കൂട്ടര്‍, ഇതെന്തേ ഓര്‍ക്കാത്തെ, നശ്വരരായ നരന്മാരായ ഞങ്ങള്‍ക്ക് പരാശക്തി ഈ ഭൂലോകത്തില്‍ ഒരു ജീവിതമേ അനുവദിച്ചിട്ടുള്ളൂ എന്ന നിഷേധിക്കാനാകാത്ത പരമാര്‍ത്ഥം .അത് ഉപകാര പ്രഥമല്ലാത്ത രീതിയില്‍ നശി പ്പിച്ചിട്ടു ആര്‍ക്കെന്തു നേട്ടം.

നമ്മുടെ മനസ്സുകള്‍ ചീഞ്ഞു നാറിയിരിക്കുന്നു സ്വന്തം കണ്മുമ്പിലെ ജീര്‍ണതകള്‍ കാണാതെ ,അവിരാമമായി തുടരുന്ന ഫലമില്ലാത്ത ഈ ചര്‍ച്ചകള്‍ കൊണ്ട് നാം എന്ത് നേടി ?നമ്മുടെ മക്കളെ രക്ഷിക്കാന്‍ നാം തന്നെ സ്വയം മുന്നോട്ടു വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു .ചിലര്‍ അവനവന്‍റെ മക്കളോ കുടുംബാംഗങ്ങ ളോ ഈ വിപത്തിന് അടിമയല്ലെന്നു സമാശ്വസിക്കുന്നു.അതെല്ലാം ആരാന്‍റെ മക്കളല്ലേ ,അവരെങ്ങിനെ എങ്കിലും ആയ്ക്കോട്ടെ എന്ന് തെറ്റിദ്ധരിക്കുന്ന ഇവര്‍ അറിയുന്നില്ലല്ലോ തങ്ങളുടെ സ്വന്തം ചോരകള്‍ക്ക് സംഭവിക്കുന്ന ദുര്‍വിധി .

കയ്യിലെ കാശും മുടക്കി കടിക്കുന്ന പട്ടിയെ വാങ്ങുന്നവര്‍ ചിന്തിക്കേണ്ടുന്ന ഒരു കാര്യമുണ്ട് .മദ്യ പാനത്തിലൂടെ അവര്‍ എന്ത് നേടുന്നു ?കണ്ണിറുക്കി ,മൂക്ക് പൊത്തി, തീ വിഴുങ്ങു പോലെ ഇത് വിഴുങ്ങി, ബോധവും നഷ്ടപ്പെടുത്തി , ഇടയ്ക്കു വാള് വെച്ച് പാമ്പായി തലവേദനയും വാങ്ങി മാനം കപ്പല് കയറ്റി വിട്ടിട്ടു ഇവര്‍ എന്ത് സായൂജ്യമാണ് നേടുന്നത് ? മദ്യം നിരോധിച്ച ദൈവത്തെ വെല്ലുവിളിച്ച സായൂജ്യമോ ?അതോ തന്നെ പ്രോലോഭിപ്പിച്ചു വശം വദനാക്കിയ പിശാചിനെ സന്തോഷിപ്പിച്ച ആനന്ദമോ ?ഇവരുടെ ഇരുലോകവും നഷ്ട്ടത്തിലാണ് ! ഭൂമിയില്‍ മാതൃകയാക്കാവുന്ന ഏതെങ്കിലും ഒരു മദ്യപാനിയുണ്ടോ .ജീവിതത്തിലെ ശാരീരികം ,സാമ്പത്തികം ,മാനസികം ,സാമ്മൂഹികം .സാമൂദായികം ,ഗാര്‍ഹികം തുടങ്ങി സമസ്ത മണ്ട്ടലങ്ങളെയും അത് ദുഷിപ്പിക്കുന്നു . മദ്യാസക്തി വെറും ദുശ്ശീലമല്ല ,അതൊരു രോഗമാണ് ,ചികിത്സാ തേടിയും ,സ്വയം പിന്‍ വലിഞ്ഞും പറിച്ചു മാറ്റേണ്ട രോഗം.വ്യക്തിയുടെ ശാരീരിക ,മാനസിക ആരോഗ്യത്തെയും കുടുംബ സാമൂഹ്യ ബന്ധങ്ങളെയും കടമകളെയും , ഉത്തരവാദിത്വങ്ങളെയും ബാധിച്ചു തുടങ്ങുമ്പോളാണ് കുടി വെറും കുടിയല്ലതായി മാറുന്നത് .അത് മദ്യാസക്തി എന്ന രോഗമാണ് .താന്‍ നിയന്ത്രണമില്ലാതെ കുടിക്കുന്നയാ ളാണെന്നു ഒരു കള്ളുകുടിയനും ഒരിക്കലും സമ്മതിക്കില്ല .'ഞാന്‍ എത്ര വട്ടം നിറുത്തിയിരിക്കുന്നു' എന്ന ഒരു മണ്ടന്‍ പ്രസ്താവനയോടൊപ്പം ,തനിക്കു എപ്പോള്‍ വേണമെങ്കിലും കുടി നിര്‍ത്തനാവുമെന്നു വീമ്പിളക്കുകയും ചെയ്യും .കുടി കൈവിട്ടു പോകുന്നത് പലപ്പോഴും കുടിയന്മാര്‍ അറിയാതെ പോകുന്നു .
 
മദ്യപാനത്തെ ഒരു ദു:സ്വഭാവമായിട്ടാണ് സമൂഹം കാണുന്നത് .അതിന്നാല്‍ താനേ ഒരു രോഗിക്ക് കിട്ടേണ്ട പരിഗണയും കാരുണ്യവും ഇവരോട് കാട്ടാന്‍ നമ്മള്‍ പലപ്പോഴും വിമുഖരാകുന്നു .മരുന്നും മനശാസ്ത്ര ചികിത്സയും ഒരു പോലെ രോഗിക്ക് ആവശ്യമായി വരുന്നു .ഹോം വര്‍ക്ക്‌ ചെയ്യാതെ വന്ന കുട്ടിയെ ഗുണദോഷിക്കുന്ന ഗുരുനാഥന്‍റെ ലാഘവത്തോടെ മദ്യപാനിയെ ഉപദേശിച്ചു തിരുത്താം എന്നുള്ള ചിന്താഗതി വങ്കത്തമാണ് .
 
പ്രധിരോധമാണ് ചികിത്സയെക്കാള്‍ ഉത്തമം എന്നതത്വം ഇവിടെ പ്രാവര്‍ത്തികമാക്കാം .
നാടൊട്ടുക്ക് ബിവറെജസ് കോര്‍പ്പറേഷന്‍ വകയും അബ്കാരി മുതലാളിമാര്‍ വകയും മദ്യ ശാലകള്‍ തുറന്നു ,അതില്‍ ക്യൂ നിന്നു മദ്യം വാങ്ങാന്‍ മടിയില്ലാത്ത പൊതുജനം എന്ന കഴുതകളെ സന്തോഷിപ്പിച്ചു ,സര്ക്കാരി ന്‍റെ റവന്യു വരുമാനം വര്‍ദ്ധിപ്പിച്ചു ,ഖജനാവ് കൊള്ളയടിക്കുന്ന ഭരണ വര്‍ഗത്തെ ഇതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ജനകീയ പ്രതിരോധങ്ങള്‍ ഉയര്‍ന്നു വരേണ്ടതുണ്ട് .കാരണം സാമിപ്യം ഇതിനു വശം വദരാകുന്ന വര്‍ക്കുള്ള പ്രേരകമാണ് .5000 കോടിയുടെ മദ്യമാണ് കഴിഞ വര്‍ഷം കുടിച്ചു വറ്റിച്ചത് .ഇത് കേരളത്തിലെ ഔദ്യോഗിക കണക്ക് ,വ്യാജനും ,പ്രവാസി മലയാളിയുടെ കണക്കും ചേര്‍ത്താല്‍ സഹസ്ര കോടികള്‍ ഇനിയും ഉയരും . മദ്യപിക്കുന്നവരുടെ അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ് .മലയാളി പതിമ്മൂന്നാം വയസ്സില്‍ മദ്യം രുചിച്ചു തുടങ്ങുന്നതായി അടുത്തിടെ ഒരു പഠനത്തില്‍ വെളിപ്പെടുകയുണ്ടായി.
Click to see an enlarged picture Click to see an enlarged picture Click to see an enlarged picture
മദ്യത്തിനും ,മയക്കു മരുന്നിനുനുമെതിരായ പ്രായോഗിക മായ ചെറുത്തു നില്‍പ്പ് ജനകീയ കൂട്ടായ്മകളാണ് .ആയതിനാല്‍ കൂട്ടത്തില്‍ ഒരുവന്‍ മദ്യപിച്ചാല്‍ അവനെ നമുക്ക് നിരുല്‍സാഹപെടുത്താം ,അല്ലെങ്കില്‍ അത് ദുര്‍ബലരായ മറ്റു സുഹൃത്തുക്കളിലേക്കും പടര്‍ന്നു പിടിക്കും .സല്‍ക്കാരങ്ങളില്‍ മദ്യം വിളമ്പുന്നവരെ സമൂഹത്തില്‍ തുറന്നു കാട്ടാം ,അവരെ അതില്‍ നിന്നു പിന്തിരിപ്പിക്കാം .റവന്യു വരുമാനത്തെക്കാള്‍ ഏറെ ഇരട്ടിയാണ് ഇതുമൂലം വരുന്ന ഇതര സാമ്പത്തിക സാമൂഹ്യ നഷ്ടം എന്ന വസ്തുത നാം ഓരോരുത്തരും നമ്മെ തന്നെ ഓര്‍മ്മപ്പെടുത്താം,ഐഹിക ജനാധിപത്യത്തില്‍ തീരുമാനം എടുക്കേണ്ട രാജാക്കള്‍ നാം ഓരോരുത്തരുമാണല്ലോ എന്നാല്‍ അന്ത്യ നാളില്‍ സര്‍വാധിപതിയുടെ മുന്നില്‍ കണക്ക് ബോധിപ്പിക്കുമ്പോള്‍ കുടിച്ചവരും ഈ സാമൂഹ്യ തിന്മക്കെതിരില്‍ പ്രതികരിക്കാത്തവരും സമന്മാരാകും .
Alcohol free area sign Bangor Marina Bangor 
തമ്മിലടിച്ചു ദുഷിച്ച നമ്മുടെ മനസ്സ് യഥാര്‍ത്ഥ ശത്രുവിനെ തിരിച്ചറിയട്ടെ .അതിനെതിരില്‍ ഒറ്റകെട്ടായി പ്രയത്നിച്ചു നമുക്ക് നമ്മുടെ നാടിനെ രക്ഷിക്കാം .

മദ്യമോ മയക്കു മരുന്നോ ജീവിതത്തില്‍ ഒരിക്കലും ഞാന്‍ ഉപയോഗിക്കില്ല .
മദ്യമോ മയക്കു മരുന്നോ ജീവിതത്തില്‍ ഒരിക്കലും ഞാന്‍ മറ്റുള്ളവര്‍ക്ക് കൊടുക്കുന്നതല്ല
മദ്യമോ മയക്കു മരുന്നോ വഴി ജീവിതത്തില്‍ ഒരിക്കലും ഞാന്‍ ധന സമ്പാദനം നടത്തുകയില്ലാ . പ്രത്യക്ഷമായോ പരോക്ഷമായോ ലഹരി ഉപയോഗത്തെയോ ,മദ്യ വ്യ്വസായത്തെയോ ഞാന്‍ ഒരിക്കലും പ്രോല്‍സാഹിപ്പിക്കുകയില്ല .
ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ എന്‍റെ പങ്കാളിത്തം ഉറപ്പു വരുത്തുമെന്നും ഞാന്‍ ദൃഡ പ്രതിജ്ഞ ചെയ്യുന്നു
.
Stock photo : No Alcohol Sign ഫൈസല്‍ ബക്കര്‍ പള്ളിമുറ്റത്ത്

No comments:

Post a Comment