ഒരു മടക്ക യാത്ര
Monday, 18 October 2010
Monday, 4 October 2010
മാള മേഖല മുസ്ലിം പ്രവാസി സംഘം
മാള മേഖല മുസ്ലിം പ്രവാസി സംഘം
ജീവിത യോധനത്തിനായി പ്രവാസ ജീവിതം തിരഞ്ഞെടുത്ത മാള മഹല്ല് നിവാസികളായ സഹോദരങ്ങളുടെ ആശയാഭിലാഷ സാക്ഷാല്‍ക്കാരങ്ങളുടെ ഏ കോപനങ്ങല്ക്കും പൂര്‍ത്തീകരണത്തിനുമായി മാള മഹല്ല് കേന്ദ്രീകരിച്ചു പ്രവാസികളുടെ ഒരു കൂട്ടായ്മ രൂപപ്പെടുകയാണ്. പൂര്‍വ കാല പ്രവാസി അന്നത്തെ ഭൌതിക സാഹചര്യത്താല്‍ ഒറ്റ പെടലി ന്റെ തുരുത്തുകളില്‍ ആയിരുന്നു എന്നാല്‍ ആധുനിക കാലഘട്ട പ്രവാസിയും ലോകം കൈക്കുമ്പിളിലേക്ക് ചുരുങ്ങി ഏകലോകസങ്ക ല്പ്പത്തില് വിശാലമായപ്പോളും ഒറ്റപെടലില്‍ തന്നെയാന്നു .സമൂഹ ജീവിയായ മനുഷ്യന് ജീവിത സാഹചര്യങ്ങളാല്‍, സമൂഹത്തില്‍ അവന് അനിവാര്യമായും നടത്തേണ്ട ഇടപെട ലുകളില്‍ നിന്നും കര്‍ത്തവ്യങ്ങളില്‍ നിന്നും പുറകോട്ടു പോകുകയാണ് .പ്രവാസ സമൂഹത്തിനു ഒരു ദിശാ സൂചികയാകാന്‍ ഈ കൂട്ടായ്മക്ക് സാധിച്ചാല്‍ ഈ ആശയത്തിന്റെ പ്രചാരകരും പ്രവര്‍ത്തകരും ആകാന്‍ ഭരം ഏല്‍പ്പിക്ക പെട്ട പ്രതിനിധികള്‍ കൃതാര്‍ത്ഥരായി .
മാളയുടെ ഗള്‍ഫ് പ്രവാസ ചരിത്രം ആരംഭിക്കുന്നത് അറുപതുകളുടെ ആരംഭത്തിലാണ്.സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളാല്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെട്ടിരുന്ന പൂര്‍വിക പ്രവാസികള്‍, അതിജീവനത്തിനായി പത്തേ മാരികളി ലേറി കടലിടുക്കുകള്‍ നീന്തി ക്കയറി മണലാരണ്യങ്ങളില്‍ ജീവിതം സമര്‍പ്പിച്ചു .അവന്റെ ചോരയും നീരും വിയപ്പാക്കിയ അധ്വാനത്തിലൂടെ അവനും അവന്റെ കുടുംബവും ആത്യന്തികമായി സമൂഹവും സാമ്പത്തികാവൃദ്ധി കൈവരിച്ചു . വ്യവസ്ഥാപിത വിദ്യാഭ്യാസത്തിന്റെ പോരായ്മ അനുഭവിച്ചിരുന്ന അവനും ഒരു പരിമിത കാലഘട്ടത്തില്‍ അവന്റെ തുടര്‍ച്ചക്കാരും അധ്വാന ശേഷിയും മനോബലവും മാത്രം കൈ മുതലാക്കി ജീവിതത്തില്‍ മുന്നേറി.ആ ദുരിത കാലഘട്ടത്തിലും തന്റെ വളര്‍ച്ചക്ക് നിദാനമായ സമൂഹത്തിനു തന്റെ സേവനങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രവാസി സമൂഹം സന്നദ്ധമായിരുന്നു .തങ്ങളുടെ ആശയങ്ങള്‍ പങ്കുവയ്ക്കുന്നതിനും നടപ്പില്‍ വരുത്തുന്നതിനും ഇത്ര പുരോഗമിച്ചിട്ടില്ലാത്ത ആ കാലഘട്ടത്തിലും അവര്‍ കാണിച്ച അദമ്യമായ ആഗ്രഹങ്ങളുടെ ഫലമായിരുന്നു എഴുപതുകളുടെ അന്ത്യത്തിലും എന്പതുകളിലും അബുദാബി കേന്ദ്രികരിച്ചും ഖത്തര്‍ കേന്ദ്രീകരിച്ചും ഇതര ഗള്‍ഫ് നാടുകള്‍ കേന്ദ്രീകരിച്ചും അവര്‍ രൂപീകരിച്ച മാള മഹല്ല് പ്രവാസി കൂട്ടായ്മകള്‍ . സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താലും നിര്‍വഹണത്തിലെ പോരായ്മകളാലും വിഭാവനം ചെയ്ത രീതിയില്‍ ഈ കൂട്ടായ്മകള്‍ക്ക് പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാന്‍ സാധിച്ചോ എന്ന് നാം ആത്മ വിമര്‍ശനം ചെയ്യേണ്ടതാണ് . പോരായ്മകളും കുറവുകളും മനുഷ്യ സഹജമാണ് ,അത് വ്യക്തിപരമായാലും സംഘടനാപരമായാലും .വിശകലനങ്ങളുടെയും തിരിച്ചരിവുകളുടെയും വെളിച്ചത്തില്‍ പാഠം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ സന്നദ്ധമായാല്‍ ശോഭനമായ ഭാവി നമ്മെ കാത്തിരിക്കുന്നു.
കേരളത്തിനു വെളിയില്‍, ഇന്ത്യയിലും ലോകത്തിന്റെ ഇതര ഭാഗങ്ങളിലും പ്രവാസ ജീവിതം നയിക്കുന്ന മാള മഹല്ല് നിവാസികളായ പ്രവാസികള്‍ക്കും പ്രവാസി കൂട്ടായ്മകള്‍ക്കും ഏകീകരണ സ്വഭാവം നല്‍കുക എന്ന ഉദ്ധേശ ലകഷ്യത്തില്‍ ജീവിതത്തിന്റെ നാനാതുറകളില്‍ ഉള്ള പ്രവാസികളെ സംഘടിപ്പിച്ചു ഒരു കൂട്ടായ്മ മാള കേന്ദ്രികരിച്ച് സംഘടിപ്പിക്കുക എന്ന ചിരകാലാഭിലാഷത്തിന്റെ സാക്ഷാ ല്ക്കാരമായി മാള മേഖല മസ്ലിം പ്രവാസി
സംഘം രൂപീകരിക്കപെട്ടിരിക്കുകയാണ്.ഈ കൂട്ടായ്മയില്‍ വിഭാഗീയതകള്‍ക്കതീതമായി ഓരോ പ്രവാസിയെയും പങ്ക് ചേര്‍ത്തു, പ്രവര്‍ത്തന സുതാര്യതയോടെ മുന്നോട്ടു പോകുക എന്ന നിരന്തര ചര്‍ച്ചകളില്‍ നിന്നും ഉരുത്തിരിഞ്ഞ അഭിപ്രായ സമന്വയത്തിന്റെ വെളിച്ചത്തി ല്‍ 2009 സെപ്റ്റംബര്‍ 25 തിയതി മാള മഹല്ല് ഓഡിറ്റൊറിയത്തില്‍ സംഘടിപ്പിക്കപെട്ട മാള മഹല്ല് നിവാസികളായ പ്രവാസികളുടെ വിശാല യോഗത്തില്‍ നിന്നും താഴെ പറയുന്നവരെ പ്രഥമ പ്രതിനിധി കളായി തിരഞ്ഞെടുത്തു .
പ്രസിഡന്റ് ജനാബ് : മുഹമ്മദ് സാദിഖ് എ കെ
വൈസ് പ്രസിഡന്റ് ജനാബ് : യൂസഫ് എ വി
സെക്രടറി ജനാബ് :ഫൈസല്‍ ബക്കര്‍ പി
ജോയിന്റ് സെക്രടറി ജനാബ് :നസീര്‍ അലവി എം
ജോയിന്റ് സെക്രടറി ജനാബ് :മുഹമ്മദ് കബീര്‍ എം എം
ട്രഷറര്‍ ജനാബ് :അബ്ദുള്‍ ഖാദര്‍ സി കെ
ഖജാന്‍ജി ജനാബ് : ഷംസുദ്ധീന് പി ബി
കണ്‍വീനര്‍ ജനാബ് : ഹനീഫ എന്‍ കെ
ഓവര്‍സീസ് കോ ഓര്ഡിനേറ്റൊര് ജനാബ് :അബ്ദുള്‍ ജലീല്‍ കെ എം
- തിരഞ്ഞെടുക്കപെട്ട കമ്മിറ്റിയുടെ നേതൃത്വത്തിലും ഉത്തരവാദിത്വത്തിലും മാള കേന്ദ്രീകരിച്ചു ഒരു ഓഫീസി തുറന്നു പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു . ഈ കൂട്ടായ്മയില്‍ അംഗമാകാന്‍ മാള മഹല്ല് നിവാസികളായ മുന്‍കാല പ്രവാസികള്‍ ഉള്‍പ്പെടെ എല്ലാ പ്രവാസികളും അര്‍ഹരാണ് .പ്രവാസികള്‍ നിലവില്‍ നടത്തി വരുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഏകോപനവും ,സമൂഹത്തിലെ അശരണരും നിരാലംബരും അഗതികളും ആയവരുടെ സംരക്ഷണവും , നിര്‍ധനര്‍ക്ക് സ്വാശ്രയത്തിലധിഷ്ടിതമായി പുനരുദ്ധാരണവും പുനരധിവാസവും സ്വയത്വമാക്കുന്നതിനു അനുഗുണമായ പദ്ധതികളും സര്‍വോപരി പ്രവാസികളുടെ ക്ഷേമത്തിനും സ്വാശ്രയത്വത്തിനും , അതിലൂടെ അവര്‍ പ്രതിധാനം ചെയ്യുന്ന സമൂഹത്തിന്റെ ഉന്നമനത്തിനും വേണ്ടിയും ഈ കൂട്ടായ്മയില്‍ വിഭാവനം ചെയ്യുന്ന എല്ലാ പദ്ധതികളുമായി നല്ല നിലയില്‍ സഹകരിക്കാന്‍ എല്ലാ പ്രവാസി സുഹൃത്തുക്കളെയും നിലവില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പ്രവാസി കൂട്ടായ്മകളെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു .
സെക്രടറി ഫൈസല്‍ ബക്കര്‍ പള്ളിമുറ്റത്ത്
ഫോണ്‍ :+91 9995952052
ഇമെയില്‍ : pravasilokammala @ gmail .com
അംഗത്വ സമാഹരണവും രജിസ്ട്രഷന് സംബ ന്ധ വുമായി സമീപിക്കുന്ന പ്രതിനിധികളുമായി സഹകരിക്കാന്‍ താല്‍പ്പര്യപ്പെടുന്നു .താങ്കളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കുമല്ലോ
Labels:
FAISAL'S BLOG,
Mala news
Wednesday, 26 May 2010
Monday, 17 May 2010
പദങ്ങള്‍ തന് നിറങ്ങള്‍ :സന്ധിക്കും വരെ വണക്കം
പദങ്ങള്‍ തന് നിറങ്ങള്‍ :സന്ധിക്കും വരെ വണക്കം
ചില പദങ്ങള്‍ വെള്ളയാകുന്നു.......
ഹി മ കണം പോല്‍ പരിശുദ്ധം !!!
ചില പദങ്ങള്‍ കറുപ്പാകുന്നു..........
അന്ധകാരം ദ്യുതിപ്പികും, സര്‍വ്വം ദു:ഖമയം!!!
ചില പദങ്ങള്‍ ചുവപ്പാകുന്നു..........
രക്തദൂഷിതം ശോണിതം വിപ്ലവം!!!
ചില പദങ്ങള്‍ നീലയാകുന്നു.........
അനന്ത വിഹായസ്സും കരകാണാക്കടലും കടക്കും അശ്ലീലം!!!!!
ചില പദങ്ങള്‍ മഞ്ഞയാകുന്നു.........
കണ്ണ് മഞ്ഞളിപ്പിക്കും അപവാദം ,ആരോപണം!!!
ചില അക്ഷരങ്ങള്‍ പച്ചയാകുന്നു.......
ഹരിതമയം പ്രകൃതി തന് സ്വാന്ത്വന ദര്‍ശനം!!!
ചില പദങ്ങള്‍ ഓറന്ചാകുന്നു.........
തുടുത്ത കവിള് തടം പ്രണയ വിവശം!!!
ചില പദങ്ങള്‍ വയലറ്റാകുന്നു.......
വൈകിയിട്ടില്ല പോല്‍ പ്രതീക്ഷ നിറചിടാന് !!!
പലവട്ടം എന്‍ ഉള്ളം എന്നോട് ചോദിച്ചു
എന്‍ അന്തരാത്മാവിനെ പ്രോജ്വലമാക്കും
സദ് വചനങ്ങള്‍ ഏത് നിറങ്ങളില്‍ രചിക്കണം.
പല വര്‍ണങ്ങളില്‍ രചിച്ച എന്‍ വചനരൂപത്തിനു
നിങ്ങള്‍ തന് പ്രതിവചനം കേള്‍ക്കാന്‍
എന്‍ ഹൃത്തടം കൊതിച്ചു പലമാത്രയില് .........
പക്ഷെ വിധിവിപരീതത്തിനാല്
എന്‍ വചന മാധുരി നിങ്ങള്‍ തന്
ആസ്വാദന തലങ്ങളെ സംതൃപ്തരാക്കിയില്ല .......
എന്‍ മനം കുളിര്‍പ്പിക്കും പ്രതി വചനങ്ങള്‍
ഞാന്‍ കൊതിച്ച അളവില്‍ ആരും എനിക്കേകിയില്ല.
അന്ത്യത്തില്‍ കൂരിരുട്ടിന് നിശബ്ദതയെ പ്രണയിച്ചു........
എന്‍ ഒറ്റപെടലില്‍ നിന്നും രക്ഷ തേടി എന്‍ മൌനം ഭഞ്ജിക്കാന്‍ .....
ഞാന്‍ എന്‍ തൂലിക പടവാളാക്കി,
ഞാന്‍ എന്‍ ചിന്തകളോട് യുദ്ധം തുടങ്ങി.... ..
അവിരാമമായി തുടരും എഴുത്തിന് തുടര്‍ച്ചയില്‍ ..........
ഇപ്പോള്‍ ..........
എന്നില്‍ പ്രതീക്ഷയുടെ പുതുനാളം തെളിഞ്ഞിരിക്കുന്നു..........
എന്നെങ്കിലുമൊരുനാള്‍ ...........
നിങ്ങള്‍ എന്നില്‍ സദ്വചനങ്ങള്‍ ചൊരിഞ്ഞു അനുഗ്രഹിക്കും....... ,
അന്നെന് അന്തരാത്മാവ് പ്രകാശ പൂരിതമാകും ..........
ആ ദിവ്യ ജ്യോതിസില്‍ എന സര്‍ഗ ചേതനയുണര്ന്നു...........
എന്‍ തൂലികയില്‍ നിന്നും തേജോമയമാം
വാക്കുകള്‍ അനിതരതം നിര്‍ഗളിക്കും???//.
നാളെ ഈ പാതിരാ നേരം ജീവിതയാത്രയില്‍
പ്രവാസഭൂമികയില്‍ ഇടവേളകള്‍ പങ്കിട്ട എന്‍ കര്‍മ തലം
ഈ മരുഭൂമിയില്‍ നിന്നും ദൈവത്തിന് കരപരിലാളനയാല്
ധന്യമായ ദൈവത്തിന് സ്വന്തം നാട്ടിലേക്ക് ,
കേരം തിങ്ങും എന്‍ പ്രിയ മാതൃ രാജ്യത്തേക്ക്
പറിച്ചു നടും യാത്രയില്‍ എന്‍ മനവും തനവും
അനന്ത വിഹായസ്സില്‍ പാറി പറക്കുകയായിരിക്കും .
അനന്തരം എന്‍ പിയ സ്വദേശത്തെ തിരക്കിനിടയിലെ
ഒഴിവു വേളകള്‍ക്കിടയില്‍
സന്ധിക്കും വരെ വണക്കം .
ഫൈസല്ബക്കര് പള്ളിമുറ്റത്ത്
Labels:
FAISAL'S BLOG,
INFORMATIVE,
JIHAD ISLAM,
NOSTALGIC
Friday, 14 May 2010
എന്റെ പ്രണയം അവളറിഞ്ഞോ
എന്റെ പ്രണയം അവളറിഞ്ഞോ
ഞാനും അവളും തമ്മിലുള്ള ബന്ധത്തിന് തലമെന്തായിരുന്നു ?
സൌഹൃദം ,
പ്രണയം ,
അതോ വെറും അനുരഞ്ജനം
ശ്രവിച്ചതേതുമില്ല അവളുടെ നാദ വീചികള്‍ എന്‍ ക൪ണ പുടങ്ങളില്‍
സ്പര്‍ശിച്ചതില്ല അവളെ ഒരിക്കളും ഞാന്‍ നിശ്ചയം
ദര്‍ശനമേകിയില്ല അവള് ഒരു മാത്രയെന്‍ തരളിത മിഴികളില്‍ .
അ൪ഥിചതില്ല അവള് തന് ആലേഖിത ചിത്രം,
കാണാമറയത്തിരുന്നു കാണ്മതിനായി ഞാന്‍
നിനച്ചതിതു ഞാന്‍ ഇവ തന് അനിവാര്യത അര്‍ത്ഥ രഹിതമിത് പ്രണയത്തില്‍
ഒരു നാള് എന്‍ മനമിത് മന്ത്രിച്ചു പ്രസക്തിയിതെന്തു,
അനുരഞ്ജനത്തിനു പ്രണയത്തില്‍
അനുരഞ്ജനം കലാശിപ്പതുണ്ടോ പ്രണയ വര്‍ണങ്ങളില്‍
ആശ്ചര്യകരം വിട്ടുവീഴ്ചകള്‍ തന് അപ്രമാദിത്വം പ്രണയത്തില്‍
പ്രണയം ഇത് അനുരജ്ഞനത്തിന് മറു വാക്കോ !
പ്രണയവും വിട്ടുവീഴ്ചകളും ഒരേ തൂവല്‍ പക്ഷികള്‍
ഇത് സത്യമോ മിഥ്യയോ
ഏകിയതില്ല എന്‍ അന്തരാത്മാവ് ഇതിന് ഉത്തരം .
ആത്മാവിന് വിചാര ധാരകള്‍ തന് ചങ്ങല കെട്ടുകളില്‍ നിന്നു മുക്തമാകാതെ
എന്‍ മനം എന്നോട് മന്ത്രിച്ചു, അതൊരു വെറും സൌഹൃദ മല്ലായിരുന്നോ !
അവള് തന് സൌഹൃദ വഴികളില്‍, പലരില്‍ ഒരുവന് ഞാന്‍
വെറും ഒരുകണ്ണി, ഇഴ ചേരും കണ്ണികളില്‍ ഒരു കണ്ണി മാത്രം.
ഏതോ ഒരുവന് ,എങ്ങുനിന്നോ വന്നവന് ,എങ്ങോട്ടോ പോയവന്
തിരസ്കൃതനായിടും ഞാന്‍ ഒരുനാള്‍ അവള് തന് സ്മൃതികളില്‍ നിന്നും.
ചെര്ത്തതെന്നപ്പോല് ആ നാളില്‍ അവള് എന്‍ നാമം ,
അവള് തന് സൌഹൃതകൂട്ടത്തിലന്നാദ്യമായി .
ആരറിഞ്ഞീടുന്നു ഈ സ്നേഹ മരീചിക തന് ഉത്തരം!!! .
ഫൈസല്‍ ബക്കര്‍ പള്ളിമുറ്റത്ത്
Labels:
FAISAL'S BLOG,
INFORMATIVE,
LOVE
Thursday, 13 May 2010
ആഗോള താപനം
ആഗോള താപനം
ഊഴവും കാത്തു , ഈ തണലില്‍ ഇത്തിരി നേരം ,
വനനശീകരണത്തിലൂടെ നാശോന്മുഖമാകുന്ന ജൈവ വ്യവസ്ഥിതിയെ രക്ഷിക്കൂ
.
ഒരു മരം, ജീവിത കാലയളവില്‍
ഒരിക്കലെങ്കിലും നട്ടു പരിപാലിക്കൂ.
എന്റെ ജന്മദിനത്തില് ഒരു മരം
സാമൂഹ്യ വനവല്കരണം സാധ്യമാക്കൂ .
പ്രകൃതിയെ സംരക്ഷിക്കൂ .
ഫൈസല്ബക്കര് പള്ളിമുറ്റത്ത്
Labels:
FAISAL'S BLOG,
INFORMATIVE,
MOTIVATION,
NARURE
Wednesday, 12 May 2010
സ്ത്രീയും ധനവും
സ്ത്രീയും ധനവും
ബാങ്കുകളില്‍ സ്ത്രീകള്‍ക്ക് ഉദാരമായ നിക്ഷേപ, വായ്പാ പദ്ധതികള്‍ ഏറെയുള്ളപ്പോള്‍ നമ്മുടെ സ്ത്രീകളില്‍ ഭൂരിഭാഗവും അവയൊന്നും ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നില്ല. സ്ത്രീകളുടെ ഉന്നമനത്തിനായി ബാങ്കുകള്‍ വര്‍ഷാവര്‍ഷം പുതിയ പദ്ധതികളാണ് കൊണ്ടുവരുന്നത്. പണം കൈകാര്യം ചെയ്യാന്‍ മിടുക്കരായ സ്ത്രീകള്‍ അവയെപ്പറ്റി അറിയാതെ പോകരുത്...
ഇന്ത്യന്‍ വനിതകളില്‍ പത്ത് ശതമാനം പേര്‍ക്കുപോലും ബാങ്ക് അക്കൗണ്ടില്ലാത്തതെന്തുകൊണ്ട്? ഇന്ത്യന്‍ സ്ത്രീകളില്‍ ഭൂരിഭാഗം പേര്‍ക്കും സ്വന്തമായി സമ്പാദ്യമില്ലെന്നതുതന്നെ കാരണം. ഗ്രാമപ്രദേശങ്ങളില്‍ മുട്ടവിറ്റും കൈത്തൊഴിലെടുത്തും ചെലവില്‍ മിച്ചം പിടിച്ചും സ്ത്രീകള്‍ സമ്പാദിക്കുന്ന തുക മിക്കപ്പോഴും സുരക്ഷിതമായല്ല സൂക്ഷിക്കുന്നത്. അടുക്കളയില്‍ കറിച്ചട്ടിക്കകത്തും തലയണയ്ക്കടിയിലും പണം സൂക്ഷിക്കുന്ന സ്ത്രീകള്‍ നാട്ടിന്‍പുറങ്ങളില്‍ ധാരാളം. ബാങ്കുകളില്‍ സ്ത്രീകള്‍ക്ക് ഉദാരമായ നിക്ഷേപ, വായ്പാ പദ്ധതികള്‍ ഏറെയുള്ളപ്പോള്‍ അവ നമ്മുടെ സ്ത്രീകളില്‍ മിക്കവരും ഉപയോഗപ്പെടുത്തുന്നില്ല. പത്തു വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള പദ്ധതികളാണ് ബാങ്കുകള്‍ ആവിഷ്കരിച്ചിരിക്കുന്നത്. വനിതാ സംരംഭകര്‍ക്കുള്ള വായ്പാ പദ്ധതികള്‍ ധാരാളം. സ്ത്രീകളുടെ ഉന്നമനത്തിന് ബാങ്കുകള്‍ വര്‍ഷാവര്‍ഷം പുതിയ പദ്ധതികള്‍ കൊണ്ടുവരുന്നു. പണം കൈകാര്യം ചെയ്യാന്‍ ഏറ്റവും മിടുക്കുള്ള സ്ത്രീകള്‍ അവയെപ്പറ്റി അറിയാതെ പോകരുത്. സംരംഭകര്‍ക്ക് സ്വാഗതം പ്രധാന ബാങ്കുകളില്‍ മിക്കതും വനിതാ സംരംഭകരെയും വ്യവസായികളെയും പ്രോത്സാഹിപ്പിക്കാന്‍ ധാരാളം വായ്പാ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. പലിശ ഇളവും തിരിച്ചടവ് കാലാവധിയില്‍ ദൈര്‍ഘ്യവും മറ്റ് സൗകര്യങ്ങളും ഈ വായ്പാ പദ്ധതികളുടെ പ്രത്യേകതയാണ്. എസ്.ബി.ടി വനിതാ സംരംഭകര്‍ക്ക് പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ നല്കുന്ന വായ്പാ പദ്ധതിയാണ് 'മഹിളാ വികാസ് സ്കീം'. 25 ലക്ഷം രൂപവരെ വായ്പ ലഭിക്കുന്ന ഈ പദ്ധതിക്ക് പലിശ എട്ട് ശതമാനമേയുള്ളൂ. സാധാരണ പലിശയേക്കാള്‍ 3.5 ശതമാനം കുറവ്. അഞ്ചുവര്‍ഷം വരെ കാലാവധിയുള്ള ഈ വായ്പയ്ക്ക് സെക്യൂരിറ്റി നല്‍കേണ്ട എന്നതാണ് മറ്റൊരു പ്രത്യേകത. തുടങ്ങാന്‍ പോകുന്ന സംരംഭക യൂണിറ്റിന്റെ ഉടമ സ്ത്രീയായിരിക്കണം, ജോലിചെയ്യുന്നവരില്‍ പകുതിയെങ്കിലും സ്ത്രീജീവനക്കാരായിരിക്കണം എന്നിവയാണ് നിബന്ധനകള്‍. വ്യവസായ, സേവന മേഖലകളില്‍ സംരംഭം തുടങ്ങാനുള്ള ഈ വായ്പ ഉപയോഗിച്ച് ബ്യൂട്ടി പാര്‍ലര്‍, തയ്യല്‍ക്കട, ആയുര്‍വേദ മരുന്നു നിര്‍മാണം, കാറ്ററിങ് യൂണിറ്റ് എന്നിവയൊക്കെ തുടങ്ങാം. ഇന്ത്യന്‍ ബാങ്ക്, വനിതാ സംരംഭകര്‍ക്ക് 12 ശതമാനം പലിശയ്ക്ക് 50 കോടിരൂപ വരെ വായ്പ നല്കുന്നു. ഈ വായ്പ കുടുംബശ്രീക്ക് ഒമ്പത് ശതമാനം പലിശനിരക്കിലാണ് നല്‍കുന്നത്. ഇതില്‍ സര്‍ക്കാര്‍ അഞ്ച് ശതമാനം പലിശ നല്കുന്നു. ഫലത്തില്‍ സംരംഭകര്‍ക്ക് നാല് ശതമാനം പലിശയേ മുടക്കേണ്ടതുള്ളൂ. മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ വഴിയും ഇന്ത്യന്‍ ബാങ്ക് അഞ്ചുകോടി രൂപ വരെ വായ്പ നല്‍കുന്നുണ്ട്. കുടുംബശ്രീ യൂണിറ്റുകള്‍ക്ക് മിക്ക ബാങ്കുകളും വായ്പ നല്കുന്നു. സഹകരണ ബാങ്ക് ഒമ്പത് ശതമാനം പലിശയ്ക്കാണ് കുടുംബശ്രീ പദ്ധതികള്‍ക്ക് വായ്പ അനുവദിക്കുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ സ്ത്രീകള്‍ അപേക്ഷിക്കുന്ന കാര്‍ഷിക, വ്യവസായ, വായ്പകള്‍ക്കെല്ലാം 0.5 ശതമാനം പലിശ ഇളവുണ്ട്. വ്യവസായ പദ്ധതിയാണെങ്കില്‍ പദ്ധതിയുടെ 90 ശതമാനം വരെ വായ്പ നല്‍കും. വായ്പ പാസ്സാകുന്നതുവരെയുള്ള എല്ലാ ഫീസുകളിലും സ്ത്രീകള്‍ക്ക് ഇളവുണ്ട്. 'മഹിളാ ഉദ്യം നിധി', 'കല്യാണി കാര്‍ഡ്' എന്നീ രണ്ട് വായ്പാ പദ്ധതികള്‍ പി.എന്‍.ബി. സ്ത്രീകള്‍ക്കായി അവതരിപ്പിച്ചിട്ടുണ്ട്. 10 ലക്ഷം രൂപവരെ വായ്പ കൊടുക്കുന്ന 'മഹിളാ ഉദ്യം നിധി' ചെറുകിട വ്യവസായ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിച്ചുള്ളതാണ്. കാലാവധി പത്തുവര്‍ഷം വരെ. 'കല്യാണി കാര്‍ഡ്' കാര്‍ഷിക വായ്പകള്ക്കുള്ളതാണ്. 25,000 രൂപവരെയുള്ള 'കല്യാണി കാര്‍ഡ്' വായ്പകള്‍ക്ക് വായ്പയെടുക്കുമ്പോഴുള്ള മറ്റ് ഫീസൊന്നും നല്‍കേണ്ട. എസ്.ബി.ഐ പൊതു ആവശ്യങ്ങള്‍ക്ക് സ്ത്രീകള്‍ക്കായി അവതരിപ്പിച്ച വായ്പാ പദ്ധതിയാണ് മഹിളാ ശക്തി. ദേശീയ വനിതാ കമ്മീഷന്റെ നിര്‍ദേശ പ്രകാരം തുടങ്ങിയ ഈ പദ്ധതിയില്‍ 10,000 രൂപ മുതല്‍ ഒരു ലക്ഷം രൂപവരെ വായ്പ കിട്ടും. ജോലിയുള്ള സ്ത്രീകള്‍ക്ക് 0.75 ശതമാനവും വീട്ടമ്മമാര്‍ക്ക് 1.25 ശതമാനവും പലിശ ഇളവുണ്ട്. അഞ്ചുവര്‍ഷംകൊണ്ട് അടച്ചുതീര്‍ത്താല്‍ മതി. പെണ് നിക്ഷേപകരേ ഇതിലേ... പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി എസ്.ബി.ടി. പ്രത്യേക നിക്ഷേപ പദ്ധതികള്‍ തുടങ്ങിയിട്ടുണ്ട്. പെണ്‍കുട്ടികളിലെ നിക്ഷേപ, സമ്പാദ്യശീലം വളര്‍ത്താനുള്ള പദ്ധതിയാണ് 'സുകന്യ'. പത്തിനും 18നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് സുകന്യയില്‍ ചേരാം. 100 രൂപ നിക്ഷേപിച്ച് അക്കൗണ്ട് ആരംഭിക്കാം. കൊച്ചു നിക്ഷേപകര്‍ക്ക് 50 രൂപ പ്രീമിയത്തില്‍ അഞ്ചുലക്ഷം രൂപവരെ അപകട ഇന്‍ഷുറന്‍സും ലഭിക്കും. സുകന്യക്കാര്ക്ക് എ.ടി.എം. കാര്‍ഡ് ഉപയോഗം സൗജന്യമാണ്. സ്ത്രീകള്‍ക്കുള്ള എസ്.ബി. അക്കൗണ്ടാണ് പ്രതിഭ. ഇതില്‍ മിനിമം ബാലന്‍സ് 250 രൂപയാണ്. ചെക്ക് ബുക്കുകള്‍ സൗജന്യമായി കിട്ടും. സാധാരണഗതിയില്‍ എസ്.ബി. അക്കൗണ്ടുകളില്‍ 500, 1000 രൂപയാണ് മിനിമം ബാലന്‍സ്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ വനിതകള്‍ക്കുള്ള നിക്ഷേപ പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് വില പിടിച്ച വസ്തുക്കള്‍ക്ക് ഇന്‍ഷുറന്‍സും ഒപ്പം നല്‍കും. എസ്.ഐ.ബി. മഹിള എന്ന ഈ നിക്ഷേപ പദ്ധതിയില്‍ പ്രീമിയം ഇല്ലാതെ 50,000 രൂപയുടെയും 1,00,000 രൂപയുടെയും ഇന്‍ഷുറന്‍സ് കൊടുക്കുന്നു. പണമടങ്ങിയ പേഴ്സ്, സ്വര്‍ണാഭരണങ്ങള്‍, മൊബൈല്‍ഫോണ്‍ എന്നിവ യാത്രയ്ക്കിടയില്‍ നഷ്ടപ്പെട്ടാല്‍ 50,000 ത്തിന്റെ ഇന്‍ഷുറന്‍സ് പ്രയോജനപ്പെടുത്താം. ഒരു ലക്ഷം രൂപ അപകടഇന്ഷുറന്സാണ്. ഈ പദ്ധതിയില്‍ മാസംതോറും 100 രൂപ തിരിച്ചുകിട്ടുന്ന നിക്ഷേപമായി (ആര്.ബി. നിക്ഷേപം) അടയ്ക്കണം. അക്കൗണ്ടിനോടനുബന്ധിച്ചുള്ള എ.ടി.എം. കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ് തുടങ്ങിയ സൗകര്യങ്ങളെല്ലാം സ്ത്രീകള്‍ക്ക് സൗജന്യമാണ്. സ്വന്തം കാര്യം നോക്കാനും... സൗത്ത് മലബാര്‍ ഗ്രാമീണ ബാങ്കിന്റെ വ്യക്തിഗത വായ്പാ പദ്ധതിയാണ് 'ഗ്രാമലക്ഷ്മി'. ഇതില്‍ 18നും 35നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് വായ്പ നല്കുന്നു. ജോലിചെയ്യുന്നവര്‍ക്ക് 50,000 രൂപവരെയും അല്ലാത്തവര്‍ക്ക് 25,000 രൂപ വരെയും വായ്പ കൊടുക്കും. 36 മാസമാണ് കാലാവധി. വീട്ടുസാധനങ്ങള്‍ വാങ്ങാനായി വിവാഹിതകള്‍ക്ക് ഇന്ത്യന്‍ ബാങ്ക് നല്കുന്ന വായ്പാ പദ്ധതിയാണ് 'ഗ്രാമീണ മഹിളാ സൗഭാഗ്യ'. വിവാഹിതകള്‍ക്ക് 12 ശതമാനം പലിശയ്ക്ക് 15,000 രൂപവരെ വായ്പ ലഭിക്കും. മൂന്ന് വര്‍ഷംകൊണ്ട് തിരിച്ചടച്ചാല്‍ മതി. സ്വയംസഹായ സംഘങ്ങളില്‍ അംഗങ്ങളായ സ്ത്രീകള്‍ക്ക് വീടുവെക്കാന്‍ ഇന്ത്യന്‍ ബാങ്ക് രണ്ടുലക്ഷം രൂപവരെ വായ്പ നല്‍കുന്നുണ്ട്. 8-9 ശതമാനം പലിശയുള്ള ഈ വായ്പയ്ക്ക് 15 വര്‍ഷത്തെ തിരിച്ചടവ് കാലാവധിയുണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് സ്ത്രീകളെടുക്കുന്ന വ്യക്തിഗത വായ്പകള്‍ക്കെല്ലാം 0.25 ശതമാനം പലിശ കുറവാണ്. അനാഥത്വത്തിന് ആശ്വാസം അനാഥപ്പെണ്‍കുട്ടികള്‍ക്ക് ആശ്വാസമേകുന്നതാണ് എസ്.ബി.ഐ.യുടെ വിദ്യാഭ്യാസ പദ്ധതി. ഹൈസ്കൂള്‍ ക്ലാസ്സിലെ മൂന്ന് പെണ്‍കുട്ടികളെ വര്‍ഷം ബാങ്ക് ദത്തെടുക്കുന്ന പദ്ധതിയാണിത്. എസ്.ബി.ഐ.യുടെ ഇന്ത്യയിലെ എല്ലാ ബ്രാഞ്ചുകളും എല്ലാ വര്‍ഷവും 8, 9, 10 ക്ലാസ്സുകളിലെ ഓരോ അനാഥപ്പെണ്‍കുട്ടിയെ വീതം ദത്തെടുക്കുന്നു. ബ്രാഞ്ചുകള്‍ പ്രദേശത്തെ സ്കൂളുകളുമായി ബന്ധപ്പെട്ടാണ് അര്‍ഹരായ, പഠനത്തില്‍ മിടുക്കരായ കുട്ടികളെ തിരഞ്ഞെടുക്കുന്നത്. കുട്ടിയുടെ വിദ്യാഭ്യാസ സംബന്ധിയായ എല്ലാ ചെലവുകളും ബാങ്ക് വഹിക്കും. പ്രോത്സാഹനം പഠനത്തിനും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ വായ്പകള്‍ക്ക് പല ബാങ്കുകളും പലിശ ഇളവ് അനുവദിക്കുന്നുണ്ട്. ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്റെ മാര്‍ഗ നിര്‍ദേശ പ്രകാരമാണ് ബാങ്കുകള്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രത്യേക വായ്പാ ഇളവ് നല്‍കുന്നത്. കനറാ ബാങ്ക് വിദ്യാഭ്യാസ വായ്പയില്‍ പെണ്‍കുട്ടികള്‍ക്ക് ഒരു ശതമാനം പലിശ ഇളവ് നല്കുന്നു. എസ്.ബി.ടി.യില്‍ ഇളവ് 0.5 ശതമാനമാണ്. ഇന്ത്യയ്ക്കകത്ത് പഠിക്കാന്‍ എസ്.ബി.ടി. 10 ലക്ഷം രൂപവരെ വായ്പ നല്‍കും. പഠന, ജോലി ആവശ്യങ്ങള്‍ക്ക് എസ്.ബി.ഐ. നല്കുന്ന വായ്പയാണ് 'കരിയര്‍ പ്ലാനര്‍'. പതിനായിരം രൂപ മുതല്‍ മൂന്നുലക്ഷം രൂപവരെ ഇതില്‍ വായ്പ ലഭിക്കും. മൂന്നു മുതല്‍ ആറുവരെ വര്‍ഷം കൊണ്ട് അടച്ചു തീര്‍ത്താല്‍ മതി. പലിശയിലും ഇളവുണ്ട്.
സമ്പാ: ഫൈസല്ബക്കര് പള്ളിമുറ്റത്ത്
|
Labels:
INFORMATIVE,
MOTIVATION,
WOMEN
Subscribe to:
Posts (Atom)








