വിശ പ്പിന്‍റെ വിളി
പൂരങ്ങള്‍ക്ക് പുകള്‍പെറ്റ നാടിനു പൂരങ്ങളുടെ പൂരമായ
തൃശൂര്‍പ്പൂര പ്പെരുമയ്ക്ക് പുറമേ തീറ്റപ്പെരുമ നല്‍കിയ
ഞങ്ങളുടെ പ്രിയപ്പെട്ട "തീറ്റ റപ്പായി "യുടെ ഓര്‍മകള്‍ക്ക്
മുമ്പില്‍ സമര്‍പ്പണം :
നാടായ നാട്ടിലൊക്കെ തീറ്റ മത്സരങ്ങള്‍ നടക്കുന്ന കാലം , തീറ്റയുടെ ചക്രവര്‍ത്തിയായി ലിംക ബുക്സ് ഓഫ് റെക്കൊര്‍ഡ്സില്‍ വാണരുളുന്ന തീറ്റ റപ്പായി ചേട്ടന്‍ നാട്ടിലെ തീറ്റ പ്രിയന്മാര്‍ക്ക് തങ്ങളുടെ ഒടുങ്ങാത്ത തീറ്റ ഭ്രാന്തിനു മറയായി പരിച തീര്‍ക്കുന്ന കാലം. കോളേജ് കുമാരന്മാര്‍ കുമാരിമാരുടെ ചോറ്റു പാത്രത്തില്‍ കൈയിട്ടുവാരി തീറ്റ റപ്പായിക്ക് പഠിച്ചു തന്‍റെ തിണ്ണ മിടുക്കും തീറ്റ മിടുക്കും പ്രകടിപ്പിച്ചു കൈയടിയും കൂക്കിവിളിയും നേടുന്ന കാലം.
ആ കാലത്ത് ഞങ്ങളുടെ നാട്ടിലെ മുന്തിയ തീറ്റ പ്രിയനായ കുഞ്ഞവറാനിക്ക ഊണിലും ഉറക്കത്തിലും തീറ്റ റപ്പായി ചേട്ടന്‍റെ മദ്ഹ് പാടി നടക്കുമായിരുന്നു . പ്രാതലിനു ദിനവും 75 ഇഡലിയും ഉച്ച ഊണിനു കുട്ട്ള ക്കണക്കിന് ചോറും അത്താഴത്തിനു 60 ചപ്പാത്തിയും കഴിച്ചു അരപ്പട്ടിണി കിടക്കുന്ന റപ്പായി ചേട്ടന്‍ , പ്രാദേശിക തീറ്റ മത്സര ഉത്ഘാടന ത്തിനു 750 ഇഡലിയും 25 കിലോ ഹല്‍വയും 25 ലിറ്റര്‍ പാല്‍പായസവും കുടിച്ചു ഏമ്പക്കവും വിട്ടു" എനിയ്ക്ക് വിശ ക്കുന്നു" എന്ന് പറഞ്ഞു കാണികളുടെ കണ്ണുത ള്ളിച്ചു തന്‍റെ അരുമ കളായ ശിഷ്യ ഗണങ്ങളെ പ്രചോദിപ്പിക്കും ,ശിഷ്യ ഗണങ്ങള്‍ എന്നും റപ്പായി ചേട്ട ന്‍റെ ദൌര്‍ബല്യമായിരുന്നു ,തീറ്റ മത്സരം സംഘടിപ്പിച്ചാലല്ലേ ഉല്‍ഘാടകനായെങ്കിലും തന്‍റെ പൊരിവയറി ന്‍റെ കാള ലിനു ഒരു താല്‍ക്കാലിക ശമനം നല്‍കാന്‍ സാധിക്കൂ .
കുട്ടികള്‍ക്ക് ഈ ആധുനിക യുഗ ഭീമന്‍ പേടി സ്വപ്നമായിരുന്നു! ,എപ്പോളും നിഷ്കളങ്കമായ പുഞ്ചിരിയുമായി നടക്കുന്ന റപ്പായി ചേട്ടന്‍ ഒരു പേടിസ്വപ്നമോ !! .അന്നാളില്‍ വല്ലുമ്മ മാര്‍ അമ്മിഞ്ഞ നുണയുന്ന നാള്‍ തൊട്ടേ കുട്ടികള്‍ ഭക്ഷണത്തിനോട് കാണിക്കുന്ന ചിത്താന്തത്തിനു മറു മരുന്നായി പറഞ്ഞിരുന്നത്" വേഗം കഴിച്ചോ അല്ലെങ്കില്‍ തീറ്റ റപ്പായി വന്നു പിടിച്ചു തിന്നും" എന്നായിരുന്നു .പിന്നെങ്ങനെ കുഞ്ഞുങ്ങള്‍ക്ക് റപ്പായി ചേട്ടന്‍ ഒരു ഭീകര ജീവിയാകാതെ പോകും .
റപ്പായി ചേട്ടന്‍ ഒരു സൂത്രക്കാരനായിരുന്നു ! ഒരു ചാണ്‍ വയറി ന്‍റെ പശി അടക്കുന്നതിലും അപ്പുറമുള്ള കൌശലമൊന്നും ആ സൂത്ര വിദ്യക്കില്ലായിരുന്നു. ഒന്നല്ല ഒരായിരം കോടി ചാണ്‍ വയര്‍ നിറക്കാനുള്ളത് നേടിയാലും ഒടുങ്ങാത്ത ദുര മൂത്ത സമൂഹ വഞ്ചകരുടെ നീച കൃത്യങ്ങള്‍ക്ക് മുന്നില്‍ ഇതെത്ര നിസ്സാരം . ആദ്യമായി കാണുന്നവരെ കൈയില്‍ തിരുകി പിടിച്ച നോട്ട് കെട്ടുമായി റപ്പായി ചേട്ടന്‍ പ്രലോഭിപ്പിക്കും ."എനിയ്ക്ക് അത്താഴം വാങ്ങി തന്നാല്‍ നിനക്കും നിന്‍റെ പത്തു കൂട്ടുകാര്‍ക്കും ഞാന്‍ ഭക്ഷണം വാങ്ങി തരും". കാപട്യക്കാരനായ മുച്ചീട്ട് കളിക്കാര ന്‍റെ "ഒന്ന് വെച്ചാല്‍ പത്തു കിട്ടും " എന്ന പ്രലോഭനത്തില്‍ അറിഞ്ഞു കൊണ്ട് തല വയ്ക്കുന്ന മലയാളി .പേറ്റ് നോവിനും ചാവടിയന്തിരത്തിനും വരെ സര്‍ക്കാര്‍ വക ലോട്ടറി എന്ന അഭിനവ കൈക്കൂലി നല്‍കി ഭാഗ്യം പരീക്ഷിക്കാന്‍ നിര്‍ബന്ധിതനാകുന്ന മലയാളി .ഒരു കുഞ്ഞുകുട്ടിയുടെ നിഷ്കളങ്കതയുമായി മുന്നില്‍ വന്നു നില്‍ക്കുന്ന പാവത്തെ ഒന്ന് ആക്കാന്‍ കിട്ടിയ അവസരം തുലക്കുമോ .അങ്കം കുറിച്ചു അടുത്തുള്ള ഹോറ്റൈലിലേക്ക് നീങ്ങും .അവിടുത്തെ കുശിനിപ്പുര വടിച്ചു നക്കി "ഇനി എന്താ ഉള്ളത് " എന്ന് പറഞ്ഞു നില്‍ക്കുന്ന ബകന്‍റെ മുന്നില്‍ നിന്നു കൂട്ടമായി എത്തിയവരുടെ കൂട്ടത്തില്‍ പുലിവാല് പിടിച്ച എതിരാളി നിന്നു വിയര്‍ക്കും.ഇത് റപ്പായി ചേട്ടന്‍റെ ഒരു പ്രായോഗിക തമാശയായിരുന്നു അറിവുള്ളവര്‍ക്ക് അറിഞ്ഞു പ്രതികരിക്കാനുള്ള തമാശ
അതിജീവനത്തിനു വേണ്ടിയുള്ള തമാശ .
റപ്പായി ചേട്ടന്‍ ഒരു പോരാളിയായിരുന്നു!!!!
പോലീസ് ക്വാര്‍ട്ടേഴ്സുകളില്‍ അന്തി ഉറങ്ങിയും ,നല്ലവരായ പോലീസുകാരുടെ പഴയ യൂണിഫോമുകള്‍ വെട്ടി തയ്ച്ചിട്ടും നടന്ന ആ സാധു ഇടയ്ക്കിടെ പോലീസ് സ്റ്റേ ഷനിലും എത്താറുണ്ട് .ഫുള്‍ ബുഫ്ഫെറ്റ് ലഞ്ചുകള്‍ അവതരിച്ച കാലം വന്‍കിട ഹോറ്റൈലുകളില്‍ നടക്കുന്ന ലഞ്ചുകളില്‍ റപ്പായി ചേട്ടന്‍റെ സാന്നിധ്യം ഹോറ്റൈലുകാര്‍ക്ക് പേടിസ്വപ്ന മായി മാറി . ഒരിക്കല്‍ രണ്ടാമത് ചോറ് വിളമ്പാന്‍ വിസമ്മതിച്ചു ,എക്സ്ട്രാ ഊണിനു കാശു വാങ്ങുന്ന ഹോറ്റൈലുകാരെ പാഠം പഠിപ്പിക്കാന്‍ ഇറങ്ങി പുറപ്പെട്ട വിദ്യാര്‍ത്ഥി കള്‍ റപ്പായി ചേട്ടനെ സ്റ്റേഷന്‍ കച്ചേരിയുടെ പടികള്‍ കയറ്റി .പത്തു രൂപ അധികം തന്നാല്‍ മ്രിഷ്ട്ടാന്ന ഭോജനം നല്‍കാമെന്ന് സമ്മതിച്ച ഹോറ്റൈലുകാരുടെ മുന്നില്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തിന്‍റെ മുന്നണിപ്പോരാളിയായി റപ്പായി ചേട്ടന്‍ അവതരിച്ചു .അപകടം മണത്ത ഹോറ്റൈലുകാര്‍ ശുദ്ധ വെജിറ്റെറിയനായ റപ്പായി ചേട്ടന്‍റെ മുന്നില്‍ അടവ് മാറ്റി ,ഇവിടുത്തെ ഊണ് നോണ്‍ വെജ് ആണെന്നും അതിനു മാത്രമേ ഓഫര്‍ ബാധകം എന്നും ആയി .റപ്പായി ചേട്ടനിലെ പോരാട്ട വീര്യം സടകുടഞ്ഞെഴുന്നേറ്റു .വെല്ലുവിളി സ്വീകരിച്ച റപ്പായി ചേട്ടന്‍ ജീവിതത്തില്‍ ആദ്യമ്മായി തന്‍റെ ചിട്ട തെറ്റിച്ചു .ഹോറ്റൈലില്‍ ബാക്കി ഉണ്ടായിരുന്ന മൂന്ന് കൊട്ട ചോറും ഒരു ബക്കറ്റ് ഫിഷ് കറിയും പത്തു കിലോ മാട്ടിറച്ചിയും അകത്താക്കി ഇനിയുമുണ്ടോടാ !!!
എന്ന ഭാവത്തില്‍ നിന്ന നേതാവിനെ പിന്താങ്ങാന്‍ കൂട്ടത്തിലെത്തിയ കുട്ടി തേവാങ്കുകള്‍ മുദ്രാവാക്യം വിളികള്‍ തുടങ്ങി ."ധീരാ വീരാ റപ്പായി ,ധീരതയോടെ നയിച്ചോളൂ പത്തല്ല പതിന്നായിരമല്ല അഞ്ചെട്ടെണ്ണം പിന്നാലെ ".ക്രമ സമാധാന പ്രശ്നം പരിഹരിക്കാനെ
ത്തിയ പോലീസിനു മുന്നില്‍ റപ്പായി ചേട്ടനും സംഘവും രണ്ജിപ്പിലെത്തി .ഇനി മുതല്‍ ചെറു കിട ഹോറ്റൈലുകളെ ഉപദ്രവിക്കില്ല എന്നും പ്രത്യുപകാരമായി കുട്ടിതേവാങ്കു കളുടെ അടവുനയത്തിന്‍റെ ഭാഗമായി അങ്ങാടിയിലെ എല്ലാ ചെറുകിട ഹോറ്റൈലു കളില്‍ നിന്നും ഒരു സാദാ ഫുള്‍ ശാപ്പാട് സൌജന്യമായി ദിനവും റപ്പായി ചേട്ടന് തരമായി.അന്ന് മുതല്‍ വന്‍കിടക്കാരെ വെല്ലുവിളിക്കാന്‍ ത്രാണിയില്ലാത്ത തൃശ്ശൂര്‍ അങ്ങാടിയിലെ ചെറു കിട ഹോറ്റൈലുകളുടെ അനൌദ്യോഗിക അംബാസഡറായി പരസ്യപ്പലകകളിലും ,നോട്ടീസുകളിലും റപ്പായി ചേട്ടന്‍റെ ചിത്രങ്ങള്‍ ആലേഘനം ചെയ്തു ,തീറ്റ മത്സരങ്ങളിലും ഉത്ഘാടനവേളകളിലും റപ്പായി ചേട്ടന്‍ നിറസാന്നിധ്യമായി.
ചില ഹോര്‍മോണ്‍ തകരാറുകളാല്‍ ഈ അവസ്ഥയ്ക്ക് പാത്രമായ റപ്പായി ചേട്ടന്‍ തന്‍റെ അവസാന നാളുകളില്‍ കലശലായ പ്രമേഹത്തിന് അടിമപ്പെട്ടു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം അമിത ഭക്ഷണം ഒഴിവാക്കി തന്‍റെ പെരും വയര്‍ നിറക്കാനുള്ള പങ്കപ്പാടിനെ കുറിച്ച് അന്തര്‍ ദേശീയ ശ്രദ്ധ നേടിയ റപ്പായി ചേട്ടന്‍ സാധാരണ ജീവിതത്തിനു ശ്രമിച്ചു .ഇതിനെ കുറിച്ച് അന്താരാഷ്ട്ര മാധ്യമ ഭീമന്‍ ബി ബി സി ഇങ്ങിനെ എഴുതി "തൃശ്ശൂര്‍ പട്ടണത്തിലെ ഹോറ്റൈല്‍ മുതലാളിമാര്‍ ആശ്വാസത്തിന്‍റെ നെടു വീര്‍പ്പുകള്‍ ഉതിര്‍ക്കുന്നു "
ആ നിസ്സാരനായ കേവല മനുഷ്യനോടുള്ള സ്നേഹത്തി ന്‍റെ ആഴമായിരുന്നു 2006 ഡിസംബറില്‍ 9 ന് ജുബിലീ മിഷന്‍ ആശുപത്രിയിലേക്കുണ്ടായ ജനപ്രവാഹം .
മനുഷ്യന്‍റെ പ്രാഥമികമായ ആവശ്യങ്ങളില്‍ പ്രഥമവും പ്രാധാന്യവുമുള്ള
ഭക്ഷണത്തില്‍ പരീക്ഷിച്ചു വിശപ്പി ന്‍റെ വിളികള്‍ക്ക് പ്രത്യുത്തരം നല്‍കി തൃശ്ശൂര്‍ ജില്ലയിലെ കൃഷ്ണങ്കോട്ടയിലെ ഏതോ കോണില്‍ എരിഞ്ഞടങ്ങേണ്ടിയിരുന്ന നരജന്മത്തെ അന്താരാഷ്ട്ര തല പ്രശസ്തിയിലേക്ക് ഉയര്‍ത്തി 67 വയസ്സിന്‍റെ നിറവിനോളം ആയുരാരോഗ്യ സൌഖ്യം നല്‍കി അനുഗ്രഹിച്ച ദൈവം, തന്‍റെ സൃഷ്ടികളില്‍ ജാതി, മത, വര്‍ഗ്ഗ ,വര്‍ണ്ണ ,ലിംഗ ,ഭാഷാ ,വംശ, ദേശ, ഭേദമന്യേ ചരിക്കുന്നതും ചരിക്കാത്തതുമായ ആയ സര്‍വ ചരാചരങ്ങളെയും ,കാത്തു പരിരക്ഷിച്ചും പരിപാലിച്ചും നമുക്ക് സൂചനകള്‍ നല്‍കുന്നു . നീതിമാനും ,കാരുണ്യവാനും, കരുണാമയനും ,അഖിലലോക രക്ഷിതാവും ആയ ആ മഹാ ശക്തിക്ക് മുന്നില്‍ പരമമായ വണക്കവും സാഷ്ട്ടാങ്ക പ്രണാമവും അര്‍പ്പിക്കാന്‍ നാം വീഴ്ച വരുത്തുന്നത് പൊറുക്കാനാകാത്ത നന്ദികേടും,തിരുത്താനാകാത്ത പാപവും ആണ് .
വായ് കീറിയ ദൈവം അന്നവും തരും . പടച്ചവന്‍ പടച്ച ജീവികളൊന്നും സ്വാഭാവിക പരിതസ്ഥിതിയില്‍ ഭക്ഷണം കഴിക്കാതെ കഷ്ട്ടപെടുന്നില്ല .കാരണം അവയ്ക്കുള്ള, ആഹാരം അവയുടെ ആവാസവ്യവസ്ഥയില്‍ തന്നെ പടച്ചവന്‍ ലഭ്യമാക്കിയിരിക്കുന്നു .അലസതയും അലംഭാവവും കൂടാതെ ഇര തേടാനുള്ള അറിവും കഴിവും അവയുടെ പ്രകൃതിയില്‍ തന്നെ അവന്‍ നിക്ഷിപ്തമാക്കിയിരിക്കുന്നു.എന്നാല്‍ മറ്റു ജന്തുക്കള്‍ക്കെല്ലാം ഉള്ളതിന്‍റെ അനേകം മടങ്ങ് അറിവും കഴിവും വികസിപ്പിക്കാന്‍ പ്രാപ്തമായ വിശേഷബുദ്ധിയും അവയുടെ വിനിയോഗത്തിനുള്ള സ്വാതന്ത്ര്യവുമാണ് തമ്പുരാന്‍ മനുഷ്യന് നല്‍കിയിരിക്കുന്നത്.
യാതൊരു ശിശു വും ജനിച്ചു വീഴുന്നത് സ്വയം പര്യാപ്തനായിട്ടല്ല ,അവന്‍ പണമോ ഭക്ഷണമോ കൂടെ കൊണ്ട് വരുന്നില്ല ,അധ്വാന ശേഷിയും അവന്നില്ല .അവന്‍റെ അമ്മയുടെ മാര്‍വിടത്തില്‍ അവന്‍റെ ശരീര ഘടനയ്ക്ക് ഏറ്റവും അനുയോജ്യമായ ഭക്ഷണം പടച്ചവന്‍ ഒരുക്കിവെച്ചത് കൊണ്ട് അവന്‍റെ ഉപജീവനം പ്രശ്നമാകുന്നില്ല .മുലയൂട്ടലിലൂടെ സ്ഥാപിതമാകുന്ന സ്നേഹത്തിന്‍റെ പാശം അവന്‍റെ ലോല മനസ്സിന് താങ്ങായി വര്‍ത്തിക്കുകയും ചെയ്യുന്നു .എല്ലാക്കാലത്തെയും എല്ലാ രാജ്യത്തെയും ശൈശവത്തെ ഇങ്ങിനെ പരിരക്ഷിച്ചു പരിപാലിക്കുന്ന പടച്ചവന്‍ പ്രായ പൂര്‍ത്തി എത്തിയ പൈതലിനെ അവഗണിക്കുകയോ കൈ ഒഴിയുകയോ ചെയ്യുമെന്ന് നാം എന്തിനു ധരിക്കണം . കരുണാമയനായ ദൈവം നമ്മെ ഒരിക്കലും കഷ്ട്ടപെടുത്തുകയോ കൈ ഒഴിയുകയോ ചെയ്യുന്നില്ല .വ്യക്തികളുടേയും സമൂഹങ്ങളുടെയും സമീപനത്തിലെ വൈകല്യങ്ങളാണ് മനുഷ്യര്‍ അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും അടിസ്ഥാനപരമായ കാരണം .
വേദനയും രോഗവുമെല്ലാം നമ്മോടുള്ള ദൈവത്തി ന്‍റെ കരുതലിന്‍റെയും
കാരുണ്യത്തിന്‍റെയും ഭാഗം തന്നെയാണ് .ശ രീരത്തില്‍ എവിടെ മുള്ള് തറച്ചാലും പോറലേറ്റാലും ഉടനെ ജാഗ്രത പുലര്‍ത്താന്‍ നമ്മെ പ്രാപ്ത്തരാക്കുന്ന വേദന, പടച്ചവ ന്‍റെ അനര്‍ഘമായ ദാനമാകുന്നു .പക്ഷെ ഏതു അനുഗ്രഹത്തോടും നമ്മുടെ പ്രതികരണം ശരിയായിരിക്കേണ്ടതുണ്ട് .വേദന ഒരു മുന്നറിയിപ്പും സന്ദേശവുമാണ് .അത് യഥോചിതം വിലയിരുത്തി വേണ്ട കരുതല്‍ നടപടികള്‍ നാം സ്വീകരിക്കാത്ത പക്ഷം അനുഗ്രഹമായ വേദന ശിക്ഷയായി രൂപാന്തരപ്പെടാനും സാധ്യതയുണ്ട് .അപ്പോള്‍ കുറ്റം അനുഗ്രഹ ദാതാവായ പടച്ച തമ്പുരാന്‍റെതാകുന്നില്ല .രോഗങ്ങളുടെ ദൌത്യവും നമ്മെ രക്ഷിക്കുക എന്നത് തന്നെയാണ് .അമിതാഹാരമോ അഹിതാഹാരമോ കഴിച്ച വ്യക്തി ച്ഛര്‍ദ്ദിക്കുന്നത് ദഹനേന്ദ്രിയം അടക്കമുള്ള ശരീര വ്യവസ്ഥകളെ തെറ്റായ ആഹാരത്തിന്‍റെ കെടുതികളില്‍ നിന്നും മോചിപ്പിക്കുന്നതിനു വേണ്ടിയുള്ള രക്ഷാ സംവിധാനം ശരിയായ നിലയില്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് .ഇനിയീ അളവിലോ ഈ തരത്തിലോ ഉള്ള ഭക്ഷണം കഴിക്കരുത് എന്ന ഒരു മുന്നറിയിപ്പ് കൂടി ആ ച്ചര്‍ദ്ദിയില്‍ അടങ്ങിയിരിക്കുന്നു .ഈ മുന്നറിയിപ്പ് ശ രിയായി വിലയിരുത്തുകയും ഉചിതമായി പ്രതികരിക്കുകയും ചെയ്യുന്ന പക്ഷം ച്ഛര്‍ദ്ദി അനുഗ്രഹമാകുന്നു .എന്നാല്‍ ച്ഛര്‍ദ്ദി യേ സംബന്ധിച്ച് അനാവശ്യ ഉല്‍ക്കണ്ടയും, തെറ്റായ ചികിത്സയും, മുന്നറിയിപ്പ് അവഗണിച്ചു കൊണ്ടുള്ള ഭക്ഷണ രീതിയുമൊക്കെ ആയാല്‍ ഈ അനുഗ്രഹം ശാപമായി മാറിയേക്കാം .ഇത് പോലെ തന്നെയാണ് തമ്പുരാന്‍ അനുഗ്രഹമായി നിശ്ചയിച്ച പല രോഗങ്ങളും ചിലയാളുകള്‍ക്ക് വലിയ ശിക്ഷയായി പരിണമിക്കുന്നത് .
അംഗവൈകല്യങ്ങളില്‍ മിക്കതും മനുഷ്യരുടെ അശ്രദ്ധയോ തെറ്റോ നിമിത്തം സംഭവിക്കുന്നതായിരിക്കും .സ്ത്രീ -പുരുഷ പ്രത്യുല്പാദന വ്യൂഹങ്ങളില്‍ പടച്ചവന്‍ ക്രമീകരിച്ച സംവിധാനങ്ങള്‍ ലക്ഷണമൊത്ത ശിശുവിനെ സൃഷ്ടിച്ചെടുക്കാന്‍ വേണ്ടിയുള്ളതാണ്.അച്ഛനമ്മമാരോ ഡോക്ടര്‍മാരോ വരുത്തുന്ന അബദ്ധങ്ങളാണ് ജന്മനാലുള്ള വൈകല്യങ്ങള്‍ക്ക് മിക്കപ്പോഴും കാരണമാകുന്നത് .ഏതായാലും വികലാംഗരുടെ ജീവിതം മിക്കപ്പോഴും കഷ്ടപ്പാടില്‍ കലാശിക്കാറില്ല .പോരായ്മ പരിഹരിക്കാനുതകുന്ന പല കഴിവുകളും പടച്ചവന്‍ അവര്‍ക്ക് നല്‍കുന്നു .അങ്ങിനെ നോക്കിയാല്‍ അംഗവൈകല്യം നിര്‍ഭാഗ്യമല്ല, അതിനു നേര്‍ക്കുള്ള പ്രതികരണമാണ് ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ക്ക് നിദാനമായി വര്‍ത്തിക്കുന്നത് .
ജീവിതാനുഭവങ്ങളില്‍ കയ്പ്പും മധുരവുമുണ്ടാകും രണ്ടിലും
അനുഗ്രഹങ്ങ ളുമുണ്ടാകും .എന്നാല്‍ നമ്മുടെ മനസ്സ് വീക്ഷണ വൈകല്യങ്ങളാല്‍ രോഗാതുരമാണെങ്കില്‍ സന്തോഷങ്ങളും സന്താപങ്ങളും ഗുരുതരമായ പരിണതികളിലേക്ക് നയിച്ചേക്കും .
ഫൈസല്‍ ബക്കര്‍ പള്ളിമുറ്റത്ത്

No comments:
Post a Comment