പ്രിയ പ്രവാസി ലോകം സുഹൃത്തേ അസ്സലാമു അലൈക്കും ,
കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി പ്രവാസ ജീവിതം നയിക്കുന്ന നമ്മുടെ എല്ലാം പ്രിയ കാരണവരായ ശ്രീ യൂസുഫ് ആലങ്ങാട്ട് അവര്‍കള്‍ക്ക് സമുചിതമായ ഒരു യാത്രയയപ്പ് പ്രവാസിലോകം യു എ ഇ കമ്മിറ്റി യുടെ ആഭിമുഖ്യത്തില്‍ അബുദാബി ഏരിയയില്‍ സംഘടിപ്പിക്കുകയുണ്ടായി .പ്രസ്തുത യോഗത്തില്‍ അബുദാബി കമ്മിറ്റി പ്രസിഡന്റ് ശ്രീ ബഷീര്‍ വലിയവീട്ടില്‍ അദ്ധ്യക്ഷത വഹിച്ചു .അബുദാബി സെക്രടറി അഡ്വക്കേറ്റ് റഫീഖ് അംഗങ്ങളെ സ്വാഗതം ചെയ്തു .പ്രവാസി ലോകം ദുബായ് ,നോര്‍ത്തേന്‍ എമിരേറ്റ്സ് പ്രസിഡന്റ് ശ്രീ സലീം ഞാറക്കാട്ടില്‍ , ഫൈസല്‍ ബക്കര്‍ പള്ളിമുറ്റത്ത് ,ദില്‍ഷാദ് വലിയവീട്ടില്‍ ,നൌഷാദ് കളത്തിപറമ്പില്‍ ,അഷ്‌റഫ് കളത്തിപറമ്പില്‍, ബഷീര്‍ കളത്തിപറമ്പില്‍ ,റെജി ആലങ്ങാട്ട് ,സലീം കൊല്ലംപറമ്പില്‍,റിയാസ് സ്രാമ്പിയേക്കല്‍ തുടങ്ങിയവര്‍ യോഗത്തില്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു .പ്രവാസിലോകം കൂട്ടായ്മയുടെ ഉദ്ധേശ ലക്ഷ്യങ്ങളെ കുറിച്ചും ,പ്രസക്തിയെ കുറിച്ചും ,വിവിധ ദേശങ്ങളിലായി പ്രവാസ ജീവിതം നയിക്കുന്ന മാള നിവാസികളെ ഒരു കുടക്കീഴില്‍ അണിനിരത്തി, ഇഹപരജീവിത വിജയത്തിനായി പ്രയത്നിച്ചു കൂട്ടായി മുന്നേറുവാനുള്ള യത്നത്തില്‍ കൈകോര്‍ത്തു പങ്കാളികളാകാന്‍ എല്ലാ അംഗങ്ങളെയും സഹോദരന്‍ ശ്രീ അബ്ദുള്‍ ജലീല്‍ കൊല്ലംപറമ്പില്‍ യോഗത്തില്‍ അഭിസംബോധന ചെയ്യവേ ഉല്‍ബോധിപ്പിച്ചു .മുന്‍ കാല പ്രവാസി കൂടിയായ പരേതനായ ശ്രീ അമീര്‍ അലി കടവിലിന്‍റെ പേരക്കുട്ടിയും ശ്രീ അഫ്സല്‍ അമീര്‍ അലിയുടെ (അമീര്‍ ട്രാവെല്‍സ് മാള )പുത്രനുമായ പിഞ്ചു കുഞ്ഞിന്‍റെ
ചികിത്സാ സഹായ നിധി സമാഹരണ ഉദ്ഘാടനം യോഗത്തില്‍ നിര്‍വഹിച്ചു . വികാര നിര്‍ഭരമായ ചടങ്ങിനിടെ പ്രവാസി ലോകം സുഹൃത്തുക്കളുടെ ഉപഹാരം മുതിര്‍ന്ന അംഗവും കൂട്ടായ്മയില്‍ അനുകരണീയമായ നിലയില്‍ നേതൃ നിരയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ അടിമകുഞ്ഞി അവര്‍കള്‍ ശ്രീ യുസഫ് അവര്‍കള്‍ക്ക് സമര്‍പ്പിച്ചു.
