ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട !
ടിന്റു മോന് ഒരു തത്വജ്ഞാനിയോ !!! ടിന്റു മോന് സുഹൃത്തിനോട് "ഒന്നുകില്‍ നീ നന്നാകുക അല്ലെങ്കില്‍ ഞാന്‍ വേറെ കണ്ണാടി വാങ്ങാം "
കുടുംബം: എത്ര അര്‍ത്ഥവത്തായ പദം. സാമൂഹ്യ ജീവിയായ മനുഷ്യന്റെ വ്യക്തിത്വ രൂപീകരണത്തെ അഗാധമായി സ്വാധീനിക്കുന്ന ഏറ്റവും പ്രബലമായ പ്രചോദകം കൂടുമ്പോള്‍ ഇമ്പമുണ്ടാക്കുന്ന കുടുംബംമാണ്.ഓരോ കുഞ്ഞും നിര്‍മല പ്രകൃതത്തോടെ ജനിക്കുന്നു .ശുദ്ധമായ ജൈവ ശാസ്ത്ര ജീവിയായ മനുഷ്യക്കുഞ്ഞില്‍ സ്വത്വബോധമോ വ്യക്തിത്വമോ ഉണ്ടായിരിക്കുകയില്ല .വളരുന്നതിനനുസരിച്ചുള്ള ജൈവ ശാസ്ത്ര -സാമൂഹിക ഇടപെടലുകളുടെ ഫലമായി പിന്നീട് അവനില്‍ വ്യക്തിത്വവും സ്വത്വ ബോധവും രൂപീകൃതമാകുന്നു.
അടിസ്ഥാന ചോദനകളും, ധിഷണയും, പഠനശേഷിയും ഉള്‍ക്കൊള്ളുന്ന സുന്ദരഘടനയോടെയാണ് കുടുംബാന്തരീക്ഷത്തില്‍ മനുഷ്യന് പിറവിയെടുക്കുന്നത് .സ്വന്തം അതിജീവനത്തിനു വേണ്ടി കുടുംബത്തെ ആശ്രയിക്കേണ്ടി വരുന്ന കുഞ്ഞ് കുടുംബത്തിന്റെ താല്പര്യത്തിനു വിധേയനായി വളരുന്നു .ആ പരിതസ്ഥിതിയില്‍ നിന്നും പ്രാരംഭമായി ലഭിക്കുന്ന അറിവുകളാണ് മനുഷ്യന്റെ വ്യക്തിത്വം രൂപപ്പെടുത്തുന്നത് .മാതാപിതാക്കളാണ് ഇക്കാലയളവില്‍ കുട്ടിയുടെ മാതൃക .മാതാവിന്റെ ലാളനയും ശ രീര ബന്ധവും കുട്ടിയെ കൂടുതലായി അവരോട് അടുപ്പിക്കുന്നു .പിതാവിന്റെ കരുണാവാത്സല്യങ്ങള് കുട്ടിയില്‍ സുരക്ഷിതത്വ ബോധം ജനിപ്പിക്കുന്നു .ഇതോടെ മാതാപിതാക്കളില്‍ തല്പ്പരനാകുന്ന കുട്ടി അവരെ അനുകരണീയ മാതൃകയായി സ്വീകരിക്കുകയും അവരുടെ താല്പര്യങ്ങള്ക്കനുസരിച്ചു സ്വന്തം വ്യക്തിത്വം രൂപീകരിക്കുകയും ചെയ്യുന്നു .ഹിന്ദു കുടുംബത്തില്‍ പിറന്നവന് ഹിന്ദു വാകുന്നതും ,മുസ്ലിം ഗൃഹത്തില്‍ ജനിക്കുന്നവന്‍ മുസ്ലിം ആകുന്നതും പ്രാഥമികമായ ഈ സ്വാധീനം മൂലമാണ് .
മനുഷ്യന്റെ വ്യക്തിത്വത്തെ വികലമാക്കുന്നതിലും ശരിപ്പെടുത്തുന്നതിലും അവനു ചുറ്റും ജീവിക്കുന്ന സമൂഹത്തിന്റെ പങ്ക് അനിഷേധ്യമാണ് ,വ്യക്തിയുടെ സാമൂഹ്യ വീക്ഷണവും ലോകവീക്ഷണവും അവന് ജീവിക്കുന്ന സമൂഹത്തിന്റെ കാഴ്ചപ്പാടുകളെ ആശ്രയിച്ചു രൂപപ്പെടുന്നു .തെറ്റും ശരിയും അഭിലഷ ണീയവും അനഭിലഷ ണീയവുമായ ചേഷ്ടകളും പെരുമാറ്റങ്ങളും അവന് ജീവിക്കുന്ന സാമൂഹിക യാഥാര്ത്യത്തിനനുസരിച്ചു
അവന്റെ അനുപമമായ നിരീക്ഷണ -അനുകരണ പാടവത്താല്‍ അവനില്‍ നിബന്ധനം ചെയ്യപ്പെടുന്നു . പിറവിയെടുക്കുന്ന മൃഗക്കുഞ്ഞും മനുഷ്യക്കുഞ്ഞും വൈകല്യമില്ലാത്തവരാണ് .പക്ഷെ മൃഗത്തിന്റെ മൂക്ക് ചെത്തിയും കാലൊടിച്ചും അംഗവൈകല്യം വരുത്താന്‍ മനുഷ്യന് കഴിയുന്നത് പോലെ മനുഷ്യന്റെ വ്യക്തിത്വത്തെ മസ്തിഷ്ക്ക പ്രക്ഷാളനത്തിലൂടെ വികലമാക്കുവാന്‍ സമൂഹത്തിനു സാധിക്കും .
സൗഹൃദം: എത്ര ഊഷ്മള മായ പദം ,ഊഷ്മള സൌഹൃദങ്ങള്‍ കൊതിക്കാത്തവരായി നമ്മില്‍ ആരുണ്ട് ?
കുടുംബ പരിതസ്ഥിതി കഴിഞ്ഞാല്‍ വളര്‍ന്നു വരുന്ന മനുഷ്യനെ ഏറ്റവും സ്വാധീനിക്കുന്ന പരിസ്ഥിതിഘടകം സുഹൃത്തുക്കളാണ് .മനുഷ്യന്റെ സാമൂഹിക വികസനത്തിന് അനിവാര്യമായ മൌലികഘടകങ്ങളെ ആഴത്തില്‍ സ്വാധീനിക്കുവാന്‍ സുഹൃത്തുക്കള്‍ക്ക് സാധിക്കും .വൈകാരിക പിന്തുണയാണ് അതില്‍ പ്രധാനം .സാമൂഹാംഗമായി വളര്‍ന്നു വരുന്ന കുട്ടിയില്‍ കാണുന്ന അങ്കലാപ്പുകളും ആശയ ക്കുഴപ്പങ്ങളും ഇല്ലായ്മ ചെയ്യാനും അവനില്‍ സാമൂഹിക ബോധം സൃഷ്ട്ടിക്കാനും സുഹൃത്തുക്കളുടെ വൈകാരിക പിന്തുണ കാരണമായി ത്തീരുന്നു .സ്വീകാര്യമായ ചേഷ്ടകളെയും പെരുമാറ്റങ്ങളെയും മൂല്യങ്ങളെയും സംബന്ധിച്ച അറിവുകള്‍ വ്യക്തിക്ക് ലഭിക്കുന്നത് സൌഹൃദത്തിലൂടെയാണ്.കൂട്ടുകാര്‍ക്കു ഇഷ്ടമുള്ള പെരുമാറ്റങ്ങള്‍ സ്വീകരിക്കാനും അല്ലാത്തവ തിരസ്ക്കരിക്കാനും മനുഷ്യന് പ്രേരിതനായിത്തീരുന്നത് നാം കാണാറുണ്ടല്ലോ. പുകവലി ,മദ്യപാനം ,കൌമാര കുറ്റകൃത്യങ്ങള്‍ ,ലൈംഗിക വൈകൃതങ്ങള്‍ എന്നിവയെ കുറിച്ചുള്ള പഠനങ്ങളില്‍ സമപ്രായ സുഹൃത്തുക്കളുടെ ശക്തമായ സ്വാധീനം മനശാസ്ത്രജ്ഞ്ന്മാര് കണ്ടെത്തിയിട്ടുണ്ട് .മനുഷ്യന്റെ വ്യക്തിത്വ രൂപീകരണത്തില്‍ കൂട്ടുകാരുടെ പങ്ക് ശക്തമായതിനാല്‍ കൂട്ടുകാരെ തിരഞ്ഞെടുക്കുമ്പോള്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നാണ് മനശാസ്ത്ര മതം .
സല്‍സ്വഭാവിയായ സുഹൃത്ത് കസ്ത്തൂരിവാഹകനെപ്പോലെയാണ് അയാളോട് സൗഹൃദം കൂടുന്നത് കൊണ്ട് നിനക്ക് നഷ്ട്ടപെടാന്‍ ഒന്നുമില്ല ഒന്നുകില്‍ അയാളില്‍ നിന്നു കസ്ത്തൂരി വാങ്ങാം അല്ലെങ്കില്‍ അതിന്റെ സുഗന്ധം ആസ്വദിക്കാം .എന്നാല്‍ ദുസ്വ ഭാവിയായ സുഹൃത്ത് കൊല്ലന്റെ ഉലയ്ക്കു തുല്യമാണ് .അത് നിന്റെ ശരീരത്തെയോ
വസ്ത്രത്തെയോ കരിച്ചുകളയും അല്ലെങ്കില്‍ അവിടത്തെ ദുര്‍ഗന്ധം നീ അനുഭവിക്കേണ്ടി വരും .നിന്നെ അത് കരി പുരട്ടി കറുപ്പിക്കും ഇനി കരി നിന്നെ ബാധിച്ചില്ലെങ്കില്‍ അതിന്റെ പുകയെങ്കിലും ബാധിക്കും .മനുഷ്യന് തന്റെ കൂട്ടുകാരന്റെ അഭിപ്രായഗതിയില്‍ നിലകൊള്ളുന്നു അതിനാല്‍ ആരെയാണ് കൂട്ടുകാരനായി തിരഞ്ഞെടുക്കേണ്ടെതെന്നു നിരീക്ഷിച്ചു മനസ്സിലാക്കിക്കൊള്ളുക .
സമൂഹത്തിലെ നന്മകള് പ്രതിഫലിപ്പിക്കുന്ന ദര്‍പ്പണമായി നാംഓരോരുത്തരും വര്‍ത്തിക്കുക.നല്ലതും തിയ്യതും തിരിച്ചറിയാനും നല്ലത് കൊള്ളാനും തിയ്യത് തള്ളാനും ഉള്ള വിവേകം നാം പ്രകടിപ്പിക്കുക .
ഫൈസല്‍ ബക്കര്‍ പള്ളിമുറ്റത്ത്

എത്ര കാലമായ് ഞാനൊരു ആറന്മുള കണ്ണാടി തിരഞ്ഞു കൊണ്ടിരിക്കുന്നു. എനിക്ക് ഓര്‍മ്മ വെച്ച നാള് മുതല്‍ കേള്‍ക്കുന്നതാണ്
ReplyDeleteഈ പല്ലവി. എവിടെ കിട്ടാന്‍ ഒരു നല്ല കണ്ണാ..... അല്ല നല്ല ചങ്ങാതിയെ. അവസാനം ഞാനാ പൊട്ട കണ്ണാടിയെടുത്തു തേച്ച്
മിനുക്കി നന്നാക്കിയെടുത്തു അങ്ങിനെ ആ കണ്ണാടിയും നന്നായി. പിന്നെ എന്തിനു നമ്മള് നല്ലത് ചീത്ത എന്ന് പറഞ്ഞ് മാറ്റി
നിര്‍ത്തുന്നു.