കാഴ്ച ,കേള്‍വി ,സംസാരം , ഒരു സ്വാന്ത്വനം
നാം കാണുന്നതെല്ലാം കാഴ്ചകളല്ല ,നമ്മുടെ ബുദ്ധിക്കു ഗ്രഹിക്കാന്‍ കഴിയുന്നതേ നമ്മള്‍ കാണുന്നുള്ളൂ .
എല്ലാം കാണാന്‍ അറിവ് വേണം ,അറിവിന് അക്ഷരം പഠിക്കണം .
അക്ഷരം പഠിക്കാന്‍ ,ഭാഷ പഠിക്കാന്‍ കേള്‍വി വേണം .കാക്കയും കുയിലുംവര്‍ണത്തില്‍ സാമ്യം .കാക്കക്കൂട്ടില്‍ മുട്ടയിട്ടു സ്വന്തം കുഞ്ഞുങ്ങളെ വിരിയുക്കുന്ന കുയിലിന്‍റെ കൌശലത്തിന്‍റെയും കാക്കയുടെ ത്യാഗത്തിന്‍റെയും കഥ നമ്മുക്ക് ഏവര്‍ക്കും അറിയാം .കുയിലിനെ കാണുകയും കുയിലിന്‍റെ പാട്ട് കേള്‍ക്കുകയും ചെയ്യുന്നവര്‍ കുയിലിനെ വെറുക്കുന്നില്ല .ഈ കഥയിലെ സാരാംശം പൂര്‍ണമായും ഗ്രഹിക്കാന്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും കുയില്‍ നാദം ശ്രവിക്കണം .
എല്ലാം ശ്രവിക്കാന്‍ കേള്‍വി വേണം ,കേള്‍ക്കുന്നതിലെ ആശയം തിരിയാന്‍ വിവേകം വേണം ,എല്ലാം കേട്ടിട്ടും ഒന്നും തിരിയാത്തവരുടെ ലോകത്തില്‍ കേള്‍ക്കാതിരിക്കുന്നവര്‍ ഭാഗ്യവാന്മാര്‍!! .നിനക്ക് കാഴ്ചയും കേള്‍വിയും ആകാര സൌഷ്ട്ടവവും തന്നു നിന്നെ പരീക്ഷിക്കുന്ന തമ്പുരാന്‍ നിനക്ക് കാണാനും കേള്‍ക്കാനും നല്ലത് പ്രവര്‍ത്തിക്കാനും അവസരങ്ങള്‍ തരുന്നു .ബധിരത ഒരു ശാപമല്ല മൂകത ഒരു വൈകല്യമല്ല .മിണ്ടാനായിട്ടും ഒന്നും മിണ്ടാനാവാത്തവരുടെ ദൈന്യതയെക്കാള്‍ ഭേദം മൂകത തന്നെ .
നമ്മുടെ ഒരു ചെറിയ കൈത്താങ്ങ് കൊണ്ട് ഒരുവന് കേള്‍ക്കാനും സംസാരിയ്ക്കാനും സാധിച്ചാല്‍ ,ആ പുണ്യ പ്രവര്‍ത്തിയിലൂടെ അവനെ സംമൂഹത്തിന് സദ്ഫലങ്ങളും ഉത്തമ ഗുണങ്ങളും പ്രദാനം ചെയ്യുന്നവനുമാക്കാന്‍ സാധിച്ചാല്‍ അവന്‍ തീര്‍ച്ചയായും അന്ത്യ നാളില്‍ വിചാരണ വേളയില്‍ സഹായിച്ചവര്‍ക്ക് വേണ്ടി സാക്ഷ്യം പറയും .
മുന്‍കാല പ്രവാസിയായ ശ്രീ അമീറലി കടവിലിന്‍റെ പേരക്കുട്ടിയും ശ്രീ അഫ്സല്‍ അമീറലിയുടെ പുത്രനുമായ ഷഹീന്‍ എന്ന പിഞ്ചു കുഞ്ഞിന്‍റെ ശ്രവണ വൈകല്യ നിവാരണ ശസ്ത്രക്രിയക്ക് ഭീമായ ഒരു സംഖ്യ ആവശ്യമായി വന്നിരിക്കുന്നു . കുഞ്ഞിന്‍റെ പിതാവായ ശ്രീ അഫ്സല്‍ ബി കോം ബിരുദധാരിയും ജന്മനാല്‍ തന്‍റെ വലതു കൈക്ക് വൈകല്യ മുളള വ്യക്തിയാണ് (ഈ പരാമര്‍ശം അദ്ദേഹത്തെ വ്യസനിപ്പിക്കുമെന്നതിനാല്‍ ഖേദിക്കുന്നു),എങ്കിലും ആ വൈകല്യങ്ങളെ വകവയ്ക്കാതെ വിദ്യാഭ്യാസ കാലഘട്ടത്തിനിടെ ഉണ്ടായ തന്‍റെ പിതാവിന്‍റെ അകാല നിര്യാണത്തിനു ശേഷം ,ഒരു ചെറിയ ട്രാവല്‍ ഏജന്‍സി തൊഴിലാളിയായി തന്‍റെ ഇളയ സഹോദരങ്ങള്‍ അടക്കമുള്ള കുടുംബത്തെ പുലര്‍ത്തുന്നവനുമാണ് . കാരുണ്യവാനായ തമ്പുരാന്‍ തന്‍റെ അടിമകളെ ഇഹ ലോകത്തില്‍ കടുത്ത പരീക്ഷണങ്ങള്‍ക്ക് വിധേയരാക്കുന്നു .അദ്ദേഹത്തി ന്‍റെ പരീക്ഷണ കാലഘത്തില്‍ അദേഹത്തിന് സാന്ത്വനമേകാന്‍ മനുഷ്യത്തം മരവിച്ചിട്ടില്ലാത്ത പ്രവാസി സുഹൃത്തുക്കള്‍ സ്വയം മുന്നിട്ടിറങ്ങി സ്വരൂപിക്കുന്ന ചികിത്സാ സഹായ നിധിയുമായി നാം ഓരോരുത്തരും സഹകരിക്കണമെന്നും, ഈ കാരുണ്യ സംരംഭം വിജയിപ്പിക്കണമെന്നും പ്രവാസി ലോകം മാളയുടെ പേരില്‍ ഏവരെയും ഇത്തരുണത്തില്‍ ഉണര്‍ത്തുന്നു .
പ്രാര്‍ത്ഥനാ പ്രതീക്ഷകളോടെ
contact email :pravasilokammala@gmail .com
ചികിത്സാ സഹായ നിധി ചെയര്‍മാന്‍ അക്കൗണ്ട് നമ്പര്‍ :
ടി .എ .മുഹമ്മദ് മൌലവി
അക്കൗണ്ട് നമ്പര്‍ : 14330100071575
ഫെഡറല്‍ ബാങ്ക് മാള ബ്രാഞ്ച്
ഈ മെയില്‍ സമാനമനസ്ക്കരായ സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുത്ത് ഏവരെയും ഈ സല്‍ക്കര്‍മ്മത്തില്‍ പങ്കാളികളാക്കി വിജയം വരിക്കുക.

No comments:
Post a Comment