Powered By Blogger
Showing posts with label MOTIVATION. Show all posts
Showing posts with label MOTIVATION. Show all posts

Thursday, 19 July 2012

പുണ്യങ്ങളുടെ പൂക്കാലമായ റമദാന് സ്വാഗതം


സഹോദരാ...
നന്മകള്‍ നേരുന്നു. സമയവും ആരോഗ്യവും വില്പ്പെട്ടതാണല്ലോ. രണ്ടും നമുക്കൊരിക്കലും വീണ്ടെടുക്കാന്‍ ഒരിക്കലും കഴിയില്ല. കൊഴിഞ്ഞുപോയത് കൊഴിഞ്ഞുപോയത് തന്നെ. അത് രണ്ടും വിവേകപൂര്‍വ്വം ഉപയോഗ പ്പെടുത്തിയവര്‍ ഭാഗ്യവാന്മാര്‍. അത്തരക്കാരില്‍ ഉള്‍പ്പെടാന്‍ നമുക്ക് ശ്രമിക്കാം നാഥന്‍ തുണക്കട്ടെ.

അല്ലാഹുവിന് സ്തുതി,   സമയം കാതലാണ്. പാഴാക്കിക്കളയാനോ അവഗണിച്ചു തള്ളാനോ പാടില്ലാത്ത വിധം അമൂല്യമാണത്. സമയത്തിന്‍റെ കാര്യത്തില്‍ ശ്രദ്ധ കാണിക്കുന്നവനാണ് വിവേകി. വില കുറഞ്ഞ വസ്തുക്കളും വ്യര്‍ഥ സംസാരങ്ങളും കൊണ്ട് നിറക്കേണ്ട ഒരു പാത്രമായി അവന്‍ അതിനെ കണക്കാക്കുകയില്ല. പകരം, അല്ലാഹുവിനെ തൃപ്തിപ്പെടുത്തന്നതും ജനങ്ങള്‍ക്ക് ഉപകാരമുള്ളതുമായ കാര്യങ്ങള്‍ക്കായി അവന്‍ അതിനെ വിനിയോഗിക്കും. ജീവിതത്തിലെ ഓരോ നിമിഷത്തിനും സ്വന്തം പദവി അല്‍പാല്‍പമായി ഉയര്‍ത്താനും തന്‍റെ ചുറ്റുപാടുള്ള ജനങ്ങളെ ആനന്ദിപ്പിക്കാനുമുള്ള സ്രോതസ്സുണ്ട്.
ഏറ്റവും ഉന്നതമായ പദവി കരസ്ഥമാക്കലും ജനങ്ങളെ അത്യധികം സന്തോഷിപ്പിക്കലുമാണ് നിന്‍റെ ലകഷ്യമെങ്കില്‍ നീ വിശ്രമത്തെ മറന്നേക്കുക. ഫലശൂന്യമായ ഉല്ലാസങ്ങളെ തിരസ്കരിക്കുകയും ചെയ്യുക.
ഒരു നിമിഷം കൊണ്ട് നിനക്ക് ധാരാളം നന്മകള്‍ പ്രവര്‍ത്തിച്ച് വളരെയധികം പ്രതിഫലം കരസ്ഥമാക്കാം. വെറും ഒരു നിമിഷനേരം കൊണ്ടുള്ള ദാനധര്‍മ്മത്തിലൂടെയും, പഠനത്തിലൂടെയും, മനഃ പാഠത്തിലൂടെയും, സല്‍കര്‍മ്മങ്ങള്‍ക്കായി പരിശ്രമിക്കുന്നതിലൂടെയും, നിന്‍റെ ജീവിതത്തിലെ ആ ഒരു നിമിഷം പാഴായി പോയിട്ടില്ലെന്ന് നിനക്ക് ഉറപ്പു വരുത്താം. ഒരു നിമിഷത്തെ ഏറ്റവും ഫലപ്രദമായി എങ്ങിനെ വിനിയോഗിക്കാമെന്നും സൂക്ഷിക്കാമെന്നും നീ മനസ്സിലാക്കുകയാണെങ്കില്‍, നിന്‍റെ സല്‍കര്‍മങ്ങളുടെ പുസ്തകത്തില്‍ ആ ഒരു നിമിഷം രേഖപ്പെടുത്തപ്പെട്ടേക്കും.
ഓരോ നിമഷവും ഏറ്റവും ഫലപ്രദമായി വിനിയോഗിക്കാന്‍ പരിശ്രമിക്കുക.
നീ അത് മറന്നു പോകുകയാണെങ്കില്‍ ഏറ്റവും സുപ്രധാനമായ ഒരു കാര്യമാണ് നീ മറന്നത് അതായത് ആത്യന്തിക സത്യം. അല്ലാഹുവിന്‍റെ അനുമതിയോടെ, ഒരു നിമിഷ നേരം കൊണ്ട് ചെയ്യാവുന്ന കാര്യങ്ങളുടെ ഒരു പട്ടികയാണ് താഴെ വരുന്നത്:

1.അല്‍പം വേഗതയിലും, ശബ്ദമുയര്‍ത്താതെയും ഓതുകയാണെങ്കില്‍, ഒരു നിമിഷനേരം കൊണ്ട് നിനക്ക് മൂന്നു തവണ സൂറതുല്‍ ഫാതിഹ ഓതാന്‍ സാധിക്കും. ഒരു തവണ ഫാതിഹ ഓതിയാല്‍ അറുനൂറിലധികം നന്മകള്‍ രേഖപ്പെടുത്തുമെന്നാണ് ഫാതിഹ ഓതുന്നതിന്‍റെ പ്രതിഫലമായി ചില പണ്ഡിതന്മാര്‍ പറഞ്ഞത്. അപ്പോള്‍ മൂന്നു തവണ ഓതുകയാണെങ്കില്‍, അല്ലാഹുവിന്‍റെ അനുമതിയോടു കൂടി, 1800 ലധികം നന്മകള്‍ കരസ്ഥമാക്കാന്‍ സാധിക്കും. എല്ലാം ഒരു നിമിഷ നേരം കൊണ്ട്.

2. അല്‍പം വേഗതയിലും, ശബ്ദമുയര്‍ത്താതെയും ഓതുകയാണെങ്കില്‍, ഒരു നിമിഷ നേരം കൊണ്ട് നിനക്ക് 20 തവണ സൂറതുല്‍ ഇഖ്ലാസ് ഓതാന്‍ സാധിക്കും. സൂറതുല്‍ ഇഖ്ലാസ് ഖുര്‍ആനിന്റെ മൂന്നിലൊന്നാണ്. അപ്പോള്‍, 20 തവണ ഓതുകയാണെങ്കില്‍, അത് ഖുര്‍ആന്‍ മുഴുവന്‍ ഏഴ് തവണയോളം ഓതുന്നതിന് തുല്യമാണ്. എല്ലാ ദിവസവും ഒരു മിനിട്ടില്‍ 20 തവണ ഓതുകയാണെങ്കില്‍, ഒരു മാസം 600 തവണയും, ഒരു വര്‍ഷം 7200 തവണയും ഓതാന്‍ സാധിക്കും. അതായത് ഒരു വര്‍ഷം 2400 തവണ ഖുര്‍ആന്‍ മുഴുവന്‍ ഓതുന്നതിന്‍റെ പ്രതിഫലം.

3. ഒരു നിമിഷ നേരം കൊണ്ട് നിനക്ക് ഖുര്‍ആനിലെ ഒരു പേജ് ഓതാന്‍ സാധിക്കും.

4. ഒരു നിമിഷ നേരം കൊണ്ട് നിനക്ക് ഖുര്‍ആനിലെ ഒരു ചെറിയ വചനം മനഃപാഠമാക്കാന്‍ സാധിക്കും.

5. ഒരു നിമിഷ നേരം കൊണ്ട് നിനക്ക് لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ المُلكُ وَلَهُ الحَمْدُ وَهُوَ عَلىَ كُلِّ شَيْءٍ قَدِير لَهُ (അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. രാജാധിപത്യം അവനാണ്. എല്ലാ സ്തുതിയും അവന്നു തന്നെ. അവന്‍ എല്ലാ കാര്യത്തിനും കഴിവുള്ളവനത്രെ.) എന്ന് 20 തവണ പറയാന്‍ സാധിക്കും. ഇത് ഒരു തവണ പറഞ്ഞാലുള്ള പ്രതിഫലം ഇസ്മാഈ ല്‍ സന്തതികളില്‍ പെട്ട 8 അടിമകളെ അല്ലാഹുവിന്റെ പ്രീതി ലക്ഷ്യം വെച്ചുകൊണ്ട് മോചിപ്പിച്ചതിന് തുല്യമാണ്.

6. ഒരു നിമിഷ നേരം കൊണ്ട് നിനക്ക് سُبْحَانَ اللهِ وَبِحَمْدِهِ (അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ വാഴ്ത്തു ന്നു.) എന്ന് 100 തവണ പറയാന്‍ സാധിക്കും. ഇത് ഒരു ദിവസം പറഞ്ഞവന്‍റെ പാപങ്ങള്‍ സമുദ്രത്തിലെ പതയോളമുണ്ടെങ്കിലും, പൊറുക്കപ്പെടും.

7. ഒരു നിമിഷ നേരം കൊണ്ട് നിനക്ക് سُبْحَانَ اللهِ وَبِحَمْدِهِ سُبْحَانَ اللهِ العَظِيم (അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പം അവന്‍റെ പരിശുദ്ധിയെ വാഴ്ത്തുന്നു. മഹാനായ അല്ലാഹു പരിശുദ്ധന്‍) എന്ന് 50 തവണ പറയാന്‍ സാധിക്കും.നാവുകള്‍ക്ക് ഭാരം കുറഞ്ഞതും, തുലാസുകളില്‍ ഘനം തൂങ്ങുന്നതും, പരമകാരുണികന് ഏറ്റവും പ്രിയങ്കരവുമായ രണ്ട് വാചകങ്ങളാണിത്. ബുഖാരിയും മുസ്ലിമും റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ അപ്രകാരം കാണാം.

8. നബി(സ്വ) പറഞ്ഞു: “സൂര്യോദയം അനുഭവിക്കുന്ന ഏതൊരു വസ്തുവിനേക്കാളും ഞാനിഷ്ടപ്പെടുന്നത് ‘സുബ്ഹാനല്ലാഹ്, വല്‍ ഹംദുലില്ലാഹ്, വ ലാ ഇലാഹ ഇല്ലല്ലാഹു, വല്ലാഹു അക്ബര്‍’ (അല്ലാഹു പരിശുദ്ധന്‍, അല്ലാഹുവിനാകുന്നു സര്‍വ സ്തുതി യും,അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനില്ല, അല്ലാഹുവാണ് ഏ റ്റവും വലിയവന്‍)എന്ന് ഉരുവിടുന്നതിനെയാണ്.” (മുസ്ലിം ഉദ്ധരിച്ച ഹദീസ്) ഒരു മിനുട്ട് കൊണ്ട് ഇവ 18 ലധികം തവണ പറയാന്‍ സാധിക്കും. ഈ വാക്കുകള്‍ അല്ലാഹുവിന് ഏറ്റവും പ്രിയങ്കരവും, ഏറ്റവും ഉത്തമവും, നന്മയുടെ തുലാസില്‍ ഘനം തൂങ്ങുന്നതുമാണ്. സ്വഹീഹായ ഹദീസുകളില്‍ വന്നതാണിത്.

9. ഒരു നിമിഷ നേരം കൊണ്ട് നിനക്ക് لاَ حَوْلَ وَ لاَ قُوَّةَ إِلاَّ بِااللهِ (അല്ലാ ഹുവിനല്ലാതെ കഴിവും ശക്തിയുമില്ല) എന്ന് 40 ലധികം തവണ പറയാന്‍ സാധിക്കും. ബുഖാരിയിലെയും മുസ്ലിമിലെയും റിപ്പോര്‍ട്ടനുസരിച്ച് ഇത് സ്വര്‍ഗത്തിലെ ഖജനാവുകളില്‍പ്പെട്ട ഒരു ഖജനാവാണ്. പ്രയാസങ്ങള്‍ ദൂരീകരിക്കുന്നതിനും മഹത്തായ കാര്യങ്ങള്‍ ലക്ഷ്യം വെക്കുന്നതിനുമുള്ള ഒരു മാര്‍ഗമാണിത്.

10. ഒരു നിമിഷനേരം കൊണ്ട് നിനക്ക് لاَ إِلَهَ إِلاَّ اللهُ (അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനില്ല) എന്ന് 50 ഓളം തവണ പറയാന്‍ സാധിക്കും. തൌഹീദിന്റെ വചനമായത് കൊണ്ട് തന്നെ ഇത് ഏറ്റവും ഉന്നതമായ വചനമാണ്. മാത്രമല്ല, ഈ വചനത്തിന് മഹത്വവും ദൃഢതയുമുണ്ട്. ആരുടെയെങ്കിലും അവസാനത്തെ വാക്കുകള്‍ ഇതായാല്‍, അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും. ഈ വാക്കുകളുടെ മഹത്വം വിവരിക്കുന്ന മറ്റുധാരാളം റിപ്പോര്‍ട്ടുകളുണ്ട്.

11. ഒരു നിമിഷ നേരം കൊണ്ട് നിനക്ക് سُبْحَانَ اللهِ وَبِحَمْدِهِ عَدَدَ خَلْقِهِ و رِضا نَفْسِهِ وَزِنَةَ عَرْشِهِ وَمِدادَ كَلِماَتِهِ (അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പം 
അവന്റെ പരിശുദ്ധിയെ വാഴ്ത്തുന്നു. അവന്റെ സൃഷ്ടികളുടെ എണ്ണത്തോളം, അവന്റെ മനസ്സിന്റെ തൃപ്തിയോളം, അവന്റെ സിംഹാസനത്തിന്റെ ഭാരത്തോളം, അവന്റെ വചനങ്ങളുടെ അളവോളം) എന്ന് 15 തവണയിലധികം പറയാന്‍ സാധിക്കും. പ്രവാചക(സ്വ)നില്‍ നിന്നും സ്വഹീഹായി വന്ന ഹദീസുകളനുസരിച്ച് വിവിധ രൂപത്തിലുള്ള തസ്ബീഹിനും ദിക്റിനും അനേകമിരട്ടി പ്രതിഫലങ്ങള്‍ വാഗ്ദാനം ചെയ്തതായി കാണാം.

12. ഒരു നിമിഷ നേരം കൊണ്ട് നിനക്ക് اَسْتَغْفِرُ الله (ഞാന്‍ അല്ലാഹു വോട് പാപമോചനം തേടുന്നു) എന്ന് 100 തവണയിലധികം പറഞ്ഞു കൊണ്ട് അല്ലാഹുവോട് പാപമോചനം തേടാന്‍ സാധിക്കും.പാപമോചനം തേടുന്നതിന്റെ മഹത്വങ്ങള്‍ നിഗൂഢമല്ല. കാരണം, അവ പാപമോചനം ലഭിക്കുന്നതിനും സ്വര്‍ഗപ്രവേശനത്തിനുമുള്ള മാര്‍ഗമാണ്.മാത്രമല്ല, അത് നല്ലൊരു ജീവിതം നയിക്കുന്നതിനും, ദൃഢത വര്‍ദ്ധിപ്പിക്കുന്നതിനും, പ്രയാസങ്ങള്‍ അകറ്റുന്നതിനും, കാര്യങ്ങള്‍ എളുപ്പമാകുന്നതിനും, മഴ ലഭിക്കുന്നതിനും, സമ്പത്തും സന്താനങ്ങളും വര്‍ദ്ധിക്കുന്നതിനും ഉപകരിക്കും.

13. ഒരു നിമിഷനേരം കൊണ്ട് നിനക്ക് ലഘുവും സംക്ഷിപ്തവുമായ ഏതാനും വാക്കുകള്‍ പറയാം. സങ്കല്‍പിക്കാന്‍ പോലും സാധിക്കാത്തത്ര നന്മകള്‍ അതിലൂടെ അല്ലാഹു നിനക്ക് കൊണ്ടു വന്നേക്കും.

14. ഒരു നിമിഷ നേരം കൊണ്ട്صَلَّى الله عَلَيهِ وَسَلَّم (അല്ലാഹുവിന്റെ അ നുഗ്രഹവും സമാധാനവും അവിടുത്തെ മേലുണ്ടാകട്ടെ) എന്ന് 50 തവണ നബിയുടെ മേല്‍ സ്വലാത്ത് ചൊല്ലാന്‍ നിനക്കാകും. പകരം, നിന്റെ മേല്‍ അല്ലാഹു 500 അനുഗ്രഹങ്ങള്‍ ചൊരിയും. കാരണം, ഒരു സ്വലാത്തിന് പകരമായി തുല്യമായ പത്ത് അനുഗ്രഹങ്ങളാണ് ലഭിക്കുക.

15. ഒരു നിമിഷ നേരം കൊണ്ട് അല്ലാഹുവിന് ശുക്ര്‍ ചെയ്യാനും, അവനെ സ്നേഹിക്കാനും, ഭയപ്പെടാനും, അവനില്‍ പ്രതീക്ഷയര്‍പ്പിക്കാനും, ഹൃദയത്തെ പ്രേരിപ്പിക്കാന്‍ സാധിക്കും.അങ്ങനെ, ഉബൂദിയ്യത്തിന്റെ ഘട്ടങ്ങളിലൂടെ നിനക്ക് സഞ്ചരിക്കാം. കട്ടിലില്‍ കിടക്കുമ്പോഴും, തെരുവിലൂടെ നടക്കുമ്പോഴും ഇത് പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും.

16. എളുപ്പം ഗ്രഹിക്കാവുന്ന ഒരു ഗ്രന്ഥത്തിലെ രണ്ടിലധികം പേജു കള്‍ ഒരു നിമിഷ നേരം കൊണ്ട് വായിക്കാം.

17. ഒരു നിമിഷ നേരം കൊണ്ട് ഫോണില്‍ ഒരു ബന്ധുവിനെ വിളി ച്ച് കുടുംബ ബന്ധം നിലനിര്‍ത്താം.

18. ഒരു നിമിഷ നേരം കൊണ്ട് പ്രാര്‍ത്ഥനയുടെ പുസ്തകത്തില്‍ നിന്നും ഇഷ്ടമുള്ള ഏതെങ്കിലും ഒരു പ്രാര്‍ത്ഥന കൈകളുയര്‍ത്തിക്കൊണ്ട് പ്രാര്‍ത്ഥിക്കാം.

19. ഒരു നിമിഷ നേരം കൊണ്ട് ധാരാളമാളുകള്‍ക്ക് സലാം പറയുകയും ഹസ്തദാനം നടത്തുകയും ചെയ്യാം.

20. ഒരു നിമിഷ നേരം കൊണ്ട് ഒരു തിന്മയെ തടുക്കാം.

21. ഒരു നിമിഷ നേരം കൊണ്ട് ഏതെങ്കിലും ഒരു നന്മ കല്‍പിക്കാം.

22. ഒരു നിമിഷ നേരം കൊണ്ട് നിന്റെ ഒരു സഹോദരന് സദുപദേശം നല്‍കാം.

23. ഒരു നിമിഷ നേരം കൊണ്ട് പ്രയാസത്തിലകപ്പെട്ട ഒരു സഹോദരനെ ആശ്വസിപ്പിക്കാം.

24. ഒരു നിമിഷ നേരം കൊണ്ട് വഴിയില്‍ നിന്നും എന്തെങ്കിലും ഉപദ്രവം നീക്കാം.

25. ഒരു നിമിഷ നേരം ഏറ്റവും നന്നായി പ്രയോജനപ്പെടുത്തുന്നത് മൂലം ബാക്കിയുള്ള സമയങ്ങള്‍ പാഴാകാതെ ശ്രദ്ധിക്കും.
ഇമാം ശാഫിഈ(റ ) പറഞ്ഞു: “ജനങ്ങള്‍ ഉറങ്ങാന്‍ പോകുമ്പോള്‍ ഞാന്‍ എന്റെ കണ്ണുകളെ കരയാന്‍ വിടുകയും ഏറ്റവും വാചാലമായ ഒരു വരി കവിത ചൊല്ലുകയും ചെയ്യും. എന്റെ വിജ്ഞാനത്തില്‍ യാതൊരു അഭിവൃദ്ധിയുമില്ലാതെ രാത്രികള്‍ ഇങ്ങനെ കടന്നു പോകുന്നത് വ്യര്‍ത്ഥമല്ലേ? എങ്കിലും ഈ സമയങ്ങള്‍ എന്റെ ജീവിതത്തിന്റെ ഭാഗമായിട്ടാണ് എണ്ണപ്പെടുന്നത്.”
അവസാനമായി, നിഷ്കളങ്കമായി നീ അല്ലാഹുവിങ്കലേക്ക് അടുക്കുകയും അവനെക്കുറിച്ച് കൂടുതല്‍ അറിയുകയും ചെയ്യുന്നതിനനുസരിച്ച് നിന്റെ നന്മകളും പ്രതിഫലവും വര്‍ദ്ധിക്കും.
ഇതില്‍ പ്രതിപാദിച്ച ഭൂരിഭാഗം കര്‍മങ്ങളും പ്രയാസമില്ലാത്തവയാണ്. അവയ്ക്ക് ശുദ്ധിയുടെ ആവശ്യമില്ല. മാത്രമല്ല, ചെയ്തു തളരുന്നതോ, കഠിനാദ്ധ്വാനം ആവശ്യമുള്ളതോ ആയ കര്‍മങ്ങളുമല്ല. മറിച്ച്, നടന്നു കൊണ്ടും, വാഹനത്തിലായിരിക്കുമ്പോഴും, കിടന്നു കൊണ്ടും, നിന്നു കൊണ്ടും, ഇരുന്നു കൊണ്ടും, ആരെയെങ്കിലും കാത്തു നില്‍ക്കുമ്പോഴും ചെയ്യാവുന്നവയാണ്.
ആനന്ദ ലബ്ധിക്കും, ഹൃദയവിശാലതക്കും, പ്രയാസ ദൂരീകരണത്തിനും ഉതകുന്ന ഏറ്റവും ഉത്തമമായ മാര്‍ഗങ്ങളാണ് ഈ കര്‍മങ്ങള്‍. അല്ലാഹു ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയും ചെയ്യുന്നത് പ്രവര്‍ത്തിക്കാന്‍ അവന്‍ നമ്മെ ഏവരെയും സഹായിക്കുമാറാകട്ടെ. നമ്മുടെ പ്രവാചകനായ മുഹമ്മതു നബി  (സ) തങ്ങളുടെ മേല്‍ അല്ലാഹു അനുഗ്രഹം ചൊരിയട്ടെ. 

ദുആ വസിയ്യത്തോടെ

ഫൈസല്‍ ബക്കര്‍ പള്ളിമുറ്റത്ത്‌ മാള

Wednesday, 14 September 2011

ഇതാകുന്നു ഗ്രന്ഥം. ഇതില്‍സംശയമില്ല,





                                 ഖുര്‍ആനില്‍ നിന്നും ചില വാക്യങ്ങള്‍


                                             ഈ ഗ്രന്ഥം ഏത്?


                      
ഈ ഗ്രന്ഥത്തിലെ ഏതാനും വചനങ്ങള്‍ ശ്രദ്ധിക്കൂ

                     
                            ജീവിതത്തിലെ എല്ലാ മേഖലകളിലും 


                കൃത്യമായ മാര്‍ഗ്ഗദര്‍ശനം   നല്‍കുന്ന ഈ ഗ്രന്ഥം


                                 നിങ്ങള്‍വായിച്ചുവോ?


1.  ദൈവത്തിന് പുറമെ മറ്റാരോടും നിങ്ങള്‍ പ്രാര്‍ത്ഥിക്കരുത്. (വി:ഖു: 28:88)
2.  നന്മ കല്‍പ്പിക്കണം തിന്മ വിരോധിക്കണം. (വി:ഖു: 31:17)
3.  എത്ര പ്രതികൂലമായാലും സത്യമെ പറയാവൂ. (വി:ഖു: 4:135)
4. പരദൂഷണം പറയരുത്. (വി:ഖു: 49:12)
5. മറ്റുള്ളവരെ പരിഹസിക്കരുത്. (വി:ഖു: 49:11)6. അസൂയ അരുത്. (വി:ഖു: 4:54)
7. ചാരവൃത്തിയും ഒളിഞ്ഞുകേള്‍ക്കലും അരുത്. (വി:ഖു: 49:12)
8. കള്ള സാക്ഷി പറയരുത്. (വി:ഖു: 2:283)
9. സത്യത്തിന് സാക്ഷിപറയാന്‍ മടിക്കരുത്. (വി:ഖു: 2:282)
10. സംസാരിക്കുമ്പോള്‍ ശബ്ദം താഴ്ത്തണം. (വി:ഖു: 31:19)
11. പരുഷമായി സംസാരിക്കരുത്. (വി:ഖു: 3:159)
12. ആളുകളോട് സൌമ്യമായ വാക്കുകള്‍ പറയണം. (വി:ഖു: 20:44)
13. ഭൂമിയില്‍ വിനയത്തോടെ നടക്കണം. (വി:ഖു: 25:63)
14. നടത്തത്തില്‍ അഹന്ത അരുത്. (വി:ഖു: 31:18)
15. അഹങ്കാരം അരുത്. (വി:ഖു: 7:13)
16. അനാവശ്യ കാര്യങ്ങളില്‍ മുഴുകരുത്. (വി:ഖു: 23:3)
17. മറ്റൊരാളുടെ തെറ്റുകള്‍ കഴിയുന്നത്ര മാപ്പ് ചെയ്യണം. (വി:ഖു: 7:199)
18. മറ്റുള്ളവരോട് ഔദാര്യത്തോടെ പെരുമാരണം. (വി:ഖു: 4:36)
19. അതിഥികളെ സല്‍ക്കരിക്കണം. (വി:ഖു: 51:26)
20. പാവങ്ങള്‍ക്ക് ഭക്ഷണം നല്കാന്‍ പ്രേരിപ്പിക്കണം. (വി:ഖു: 107:3)
21. അനാഥകളെ സംരക്ഷിക്കണം. (വി:ഖു: 2:220)
22. ചോദിച്ച് വരുന്നവരെ ആട്ടിക്കളയരുത്. (വി:ഖു: 93:10)
23. വിഷമിക്കുന്നവരെ കണ്ടെത്തി സഹായിക്കണം. (വി:ഖു: 2:273)
24. ചെയ്ത ഉപകാരം എടുത്ത് പറയരുത്. (വി:ഖു: 2:264)
25. വിശ്വസിച്ചേല്‍പ്പിച്ച വസ്തുക്കള്‍ തിരിച്ചേല്‍പ്പിക്കണം. (വി:ഖു: 4:58)
26. കരാര്‍ലംഘിക്കരുത്. (വി:ഖു: 2:177)
27. തിന്മയെ നന്‍മ കൊണ്ട് പ്രതിരോധിക്കണം. (വി:ഖു: 41:34)
28. നന്മയില്‍ പരസ്പരം സഹകരിക്കണം. (വി:ഖു: 5:2)
29. തിന്‍മയില്‍ സഹകരിക്കരുത്. (വി:ഖു: 5:2)
30. നീതി പ്രവര്‍ത്തിക്കണം. (വി:ഖു: 5:8)
31. വിധി കല്‍പ്പിക്കുമ്പോള്‍ നീതിയനുസരിച്ചായിരിക്കണം. (വി:ഖു: 4:58)
32. ആരോടും അനീതി ചെയ്യരുത്. (വി:ഖു: 5:8)
33. അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കരുത്. (വി:ഖു: 6:152)
34. സത്യവും അസത്യവും കൂട്ടിക്കലര്‍ത്തരുത്. (വി:ഖു: 2:42)
35. വഞ്ചകര്‍ക്ക് കൂട്ട് നില്‍ക്കരുത്. (വി:ഖു: 4:105)
36. സത്യത്തില്‍നിന്ന് വ്യതിചലിക്കരുത്. (വി:ഖു: 4:135)
37. പിശുക്ക് അരുത്. (വി:ഖു: 4:37)
38. അന്യന്‍റെ ധനം അന്യായമായി തിന്നരുത്. (വി:ഖു: 4:29)
39. അനാഥകളുടെ ധനം അപഹരിക്കരുത്. (വി:ഖു: 4:10)
40. ധനം ധൂര്‍ത്തടിക്കരുത്. (വി:ഖു: 17:29)
41. ലഹരി ഉപയോഗിക്കരുത്. (വി:ഖു: 5:90)
42. മദ്യം കഴിക്കരുത്. (വി:ഖു: 5:90)
43. കൈക്കൂലി അരുത്. (വി:ഖു: 2:188)
44. പലിശ അരുത്. (വി:ഖു: 2:275)
45. വ്യഭിചാരത്തെ സമീപിക്കരുത്. (വി:ഖു: 17:32)
46. കൊലപാതകം അരുത്. (വി:ഖു: 4:92)
47. ചൂത് കളിക്കരുത്. (വി:ഖു: 5:90)
48. മറ്റുള്ളവര്‍ക്ക് പാഠമാകും വിധം 
കുറ്റവാളികളെ ശിക്ഷിക്കണം. (വി:ഖു: 5:38)
49. ഊഹങ്ങള്‍ അധികവും കളവാണ്; ഊഹങ്ങള്‍ വെടിയണം. (വി:ഖു: 49:12)
50. തിന്നുക, കുടിക്കുക, അമിതമാകരുത്. (വി:ഖു: 7:31)
51. ശവം, രക്തം, പന്നിമാംസം എന്നിവ നിഷിദ്ധമണ്. (വി:ഖു: 5:3)
52. ഭാഗ്യ പരീക്ഷണങ്ങള്‍ അരുത്. (വി:ഖു: 5:90)
53. ഭൂമിയില്‍ കുഴപ്പം ഉണ്ടാക്കരുത്. (വി:ഖു: 2:60)
54. മനുഷ്യര്‍ക്കിടയില്‍ ഐക്യത്തിന് ശ്രമിക്കണം. (വി:ഖു: 49:9)
55. നിങ്ങള്‍ പരസ്പരം ഭിന്നിക്കരുത്. (വി:ഖു: 3:103)
56. ഉഛ്വനീചത്വബോധം ഉണ്ടാകരുത്. (വി:ഖു: 49:13)
57. ദൈവ ഭക്തനാണ് നിങ്ങളില്‍ ശ്രേഷ്ഠന്‍. (വി:ഖു: 49:13)
58. കാര്യങ്ങള്‍ പരസ്പരം കൂടിയാലോചിക്കണം. (വി:ഖു: 42:38)
59. ഇങ്ങോട്ട് യുദ്ധം ചെയ്താലല്ലാതെ യുദ്ധം അരുത്. (വി:ഖു: 2:190)
60. യുദ്ധ മര്യാദകള്‍ പാലിക്കണം. (വി:ഖു: 2:191)
61. യുദ്ധത്തില്‍നിന്ന് പിന്തിരിയരുത്. (വി:ഖു: 8:15)


62. അഭയാര്‍ഥികളെ സഹായിക്കണം (സംരക്ഷിക്കണം). (വി:ഖു: 9:6)

63. മറ്റുള്ളവരെ കണ്ണടച്ച് അനുകരിക്കരുത്. (വി:ഖു: 2:170)

64. പൌരോഹിത്യം പാടില്ല. (വി:ഖു: 9:31)


65. സന്യാസം അരുത്. (വി:ഖു: 57:27)

66. നഗ്നത മറക്കണം. (വി:ഖു: 7:31)

67. ശുദ്ധി (വൃത്തി) സൂക്ഷിക്കണം. (വി:ഖു: 9:108)

68. കോപം അടക്കി നിര്‍ത്തണം. (വി:ഖു: 3:134)

69. സമ്മതം കൂടാതെ അന്യരുടെ വീട്ടില്‍പ്രവേശിക്കരുത്. (വി:ഖു: 24:27)

70. രക്തബന്ധമുള്ളവര്‍ തമ്മില്‍ വിവാഹം അരുത്. (വി:ഖു: 4:23)

71. മാതാക്കള്‍ കുഞ്ഞുങ്ങള്‍ക്ക് രണ്ടു വര്‍ഷം  പൂര്‍ണ്ണമായി മുലയൂട്ടണം. (വി:ഖു: 2:233)

72. മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണം. (വി:ഖു: 17:23)

73. മാതാപിതാക്കളോട് മുഖം ചുളിച്ച്  സംസാരിക്കരുത്. (വി:ഖു: 17:23)

74. മാതാപിതാക്കളുടെ സ്വകാര്യമുറിയില്‍ അനുവാദമില്ലാതെ പ്രവേശിക്കരുത്. (വി:ഖു: 24:58)

75. കടം വാങ്ങുന്നതും കൊടുക്കുന്നതും എഴുതി വെക്കണം. (വി:ഖു: 2:282)

76. കടം വീട്ടുവാന്‍ ബുദ്ധിമുട്ടുന്നുവെങ്കില്‍ വിഷമിപ്പിക്കരുത്. (വി:ഖു: 2:280)

77. ഭൂരിപക്ഷം സത്യത്തിന്‍റെ മാനദണ്ഡമല്ല. (വി:ഖു: 6:116)

78. സ്ത്രീകള്‍ മാന്യമായി ഒതുക്കത്തോടെ കഴിയണം. (വി:ഖു: 33:33)

79. മരണപ്പെട്ടവന്‍റെ സ്വത്ത് കുടുംബാംഗങ്ങള്‍ക്ക് അനന്തരം നല്കണം. (വി:ഖു: 4:7)

80. സ്ത്രീകള്‍ക്കും സ്വത്തവകാശം ഉണ്ട്. (വി:ഖു: 4:7)
81. സ്ത്രീയായാലും പുരുഷനായാലും   കര്‍മ്മങ്ങള്‍ക്ക് തുല്യ പ്രതിഫലം ഉണ്ട്. (വി:ഖു: 3:195)

82. കുടുംബത്തിന്റെ നേതൃത്വം പുരുഷന് നല്കണം. (വി:ഖു: 4:34)

83. ആര്‍ത്തവ കാലത്ത് ലൈംഗിക സമ്പര്‍ക്കം അരുത്. (വി:ഖു: 2:222)

84. പ്രപഞ്ചത്തിലെ അത്ഭുതങ്ങളെക്കുറിച്ച് ചിന്തിക്കണം. (വി:ഖു: 3:191)

85. വിജഞാനം നേടുന്നവര്‍ക്ക് ഉന്നത പദവി നല്കും. (വി:ഖു: 58:11)

86. ഭരണാധികാരികളെ പ്രാപ്തി നോക്കി തിരഞ്ഞെടുക്കണം. (വി:ഖു: 2:247)

87. ആരാധനാലയങ്ങളില്‍നിന്ന് ആളുകളെ തടയരുത്. (വി:ഖു: 2:114)

88. മറ്റ് മതസ്ഥരുടെ ആരാധ്യ വസ്തുക്കളെ നിന്ദിക്കരുത്. (വി:ഖു: 6:108)

89. എല്ലാ പ്രവാചകരെയും അംഗീകരിക്കണം. (വി:ഖു: 2:285)
90. സത്യത്തിലേക്ക് ക്ഷണിക്കുന്നത് സദുപദേശത്തോട് കൂടിയാകണം. (വി:ഖു: 16:125)
91. ആരാധനാവേളയില്‍ നല്ല (അലങ്കാര) വസ്ത്രം അണിയനം. (വി:ഖു: 7:31)
92. മതത്തില്‍നിര്‍ബന്ധിക്കുവാന്‍പാ
ടില്ല. (വി:ഖു: 2:256)
93. ഒരാല്‍ക് കഴിയാത്തത് അയാളെ നിര്‍ബന്ധിക്കരുത്. (വി:ഖു: 2:286)


94. കഷ്ടപ്പാടുകളിലും വിഷമതകളിലും ക്ഷമ കൈക്കൊള്ളണം. (വി:ഖു: 2:286)

95. അനാചാരങ്ങള്‍ക്കെതിരെ പോരാടണം. (വി:ഖു: 5:63)

96. വര്‍ഗ്ഗീയത അരുത്. (വി:ഖു: 49:13)

97. ദൈവത്തോട് മാത്രം പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് നിര്‍ഭയത്വം നല്കും. (വി:ഖു: 24:55)

98. ദൈവം കാരുണ്യവാനാണ്. അവനോട് പാപമോചനം തേടുക. (വി:ഖു: 73:20)

99. ദൈവം എല്ലാ പാപങ്ങളും ഒന്നിച്ച് മാപ്പ് ചെയ്യുന്നവനാകുന്നു. (വി:ഖു:39:53)

100. ദൈവകാരുണ്യത്തെക്കുറിച്ച് നിരാശരാകരുത്. (വി:ഖു: 39:53)
ഇതാകുന്നു ഗ്രന്ഥം. ഇതില്‍സംശയമില്ല, 

സൂക്ഷ്മത തേടുന്നവര്‍ക്ക് വഴികാട്ടിയാണ് ഇത്. (വി. ഖു: 2:1)


സമ്പാ : ഫൈസല്‍ ബക്കര്‍ പള്ളിമുറ്റത്ത്

Wednesday, 6 July 2011

THE BROWN FOX JUMPS OVER THE LAZY DOG


THE BROWN FOX JUMPS OVER THE LAZY DOG





Once in a village near to a forest, there lived a dog in a farmer’s house. The dog was very lazy. As the dog didn’t look after the goats, the farmer’s daughters decided to left him out. Several times a clever fox ate the dog’s food and attacked the goats. One day the fox hide in the goat farm .The girls had an idea and shouted that the dog must jumps over the fence to collect the food other wise starve the dog to dead. Hearing that the dog ran over to the fence but he missed. The fox thought he would get the food before the dog reached out side. He ran quickly to the fence and jumped over the lazy dog. The girls ran off the lazy dog and the clever fox wisely.

Abrar Fardheen P.F

Std  2 D


Holy Grace Academy Mala

Wednesday, 26 May 2010

സ്വര്‍ഗത്തിലേക്കുള്ള ക്ഷണം

സ്വര്‍ഗത്തിലേക്കുള്ള ക്ഷണം 


 

 സമ്പാ :ഹാരിസ് വലിയവീട്ടില്‍ 

Thursday, 13 May 2010

ആഗോള താപനം




ആഗോള  താപനം


ഊഴവും കാത്തു , ഈ തണലില്‍ ഇത്തിരി നേരം ,

വനനശീകരണത്തിലൂടെ  നാശോന്മുഖമാകുന്ന ജൈവ വ്യവസ്ഥിതിയെ രക്ഷിക്കൂ 


.
ഒരു മരം, ജീവിത കാലയളവില്‍ 
ഒരിക്കലെങ്കിലും നട്ടു പരിപാലിക്കൂ.


എന്‍റെ  ജന്മദിനത്തില്‍ ഒരു മരം 

സാമൂഹ്യ വനവല്കരണം സാധ്യമാക്കൂ .

പ്രകൃതിയെ സംരക്ഷിക്കൂ .

ഫൈസല്‍ബക്കര്‍ പള്ളിമുറ്റത്ത്


Wednesday, 12 May 2010

സ്ത്രീയും ധനവും







സ്ത്രീയും ധനവും



ബാങ്കുകളില്‍ സ്ത്രീകള്‍ക്ക് ഉദാരമായ നിക്ഷേപ, വായ്പാ പദ്ധതികള്‍ ഏറെയുള്ളപ്പോള്‍ നമ്മുടെ സ്ത്രീകളില്‍ ഭൂരിഭാഗവും അവയൊന്നും ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നില്ല. സ്ത്രീകളുടെ ഉന്നമനത്തിനായി ബാങ്കുകള്‍ വര്‍ഷാവര്‍ഷം പുതിയ പദ്ധതികളാണ് കൊണ്ടുവരുന്നത്. പണം കൈകാര്യം ചെയ്യാന്‍ മിടുക്കരായ സ്ത്രീകള്‍ അവയെപ്പറ്റി അറിയാതെ പോകരുത്...

സ്ത്രീ ധനം തന്നെ. എന്നാല്‍, നമ്മുടെ നാട്ടിലെ സ്ത്രീകളുടെ കൈയില്‍ ധനം കമ്മി. സ്വന്തമായി ചെലവാക്കാന്‍ കൈയില്‍ ആവശ്യത്തിന് പണവും സ്വന്തം ബാങ്ക് അക്കൗണ്ടുമുള്ള സ്ത്രീകള്‍ ഇവിടെ കുറവാണ്. അന്‍പത് കോടിയിലധികം സ്ത്രീകളുള്ള ഇന്ത്യയില്‍ പൊതുമേഖലാ ബാങ്കുകളില്‍ നിക്ഷേപമുള്ള വനിതകളുടെ എണ്ണം ഒരുകോടി കഴിഞ്ഞിട്ടേയുള്ളൂ. മറ്റ് ബാങ്കുകളിലെയും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെയും വനിതാ അംഗത്വം കൂടി കണക്കിലെടുത്താലും ഇത് ആശാവഹമായ എണ്ണമാകില്ല.

ഇന്ത്യന്‍ വനിതകളില്‍ പത്ത് ശതമാനം പേര്‍ക്കുപോലും ബാങ്ക് അക്കൗണ്ടില്ലാത്തതെന്തുകൊണ്ട്? ഇന്ത്യന്‍ സ്ത്രീകളില്‍ ഭൂരിഭാഗം പേര്‍ക്കും സ്വന്തമായി സമ്പാദ്യമില്ലെന്നതുതന്നെ കാരണം. ഗ്രാമപ്രദേശങ്ങളില്‍ മുട്ടവിറ്റും കൈത്തൊഴിലെടുത്തും ചെലവില്‍ മിച്ചം പിടിച്ചും സ്ത്രീകള്‍ സമ്പാദിക്കുന്ന തുക മിക്കപ്പോഴും സുരക്ഷിതമായല്ല സൂക്ഷിക്കുന്നത്. അടുക്കളയില്‍ കറിച്ചട്ടിക്കകത്തും തലയണയ്ക്കടിയിലും പണം സൂക്ഷിക്കുന്ന സ്ത്രീകള്‍ നാട്ടിന്‍പുറങ്ങളില്‍ ധാരാളം. ബാങ്കുകളില്‍ സ്ത്രീകള്‍ക്ക് ഉദാരമായ നിക്ഷേപ, വായ്പാ പദ്ധതികള്‍ ഏറെയുള്ളപ്പോള്‍ അവ നമ്മുടെ സ്ത്രീകളില്‍ മിക്കവരും ഉപയോഗപ്പെടുത്തുന്നില്ല.

പത്തു വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള പദ്ധതികളാണ് ബാങ്കുകള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. വനിതാ സംരംഭകര്‍ക്കുള്ള വായ്പാ പദ്ധതികള്‍ ധാരാളം. സ്ത്രീകളുടെ ഉന്നമനത്തിന് ബാങ്കുകള്‍ വര്‍ഷാവര്‍ഷം പുതിയ പദ്ധതികള്‍ കൊണ്ടുവരുന്നു. പണം കൈകാര്യം ചെയ്യാന്‍ ഏറ്റവും മിടുക്കുള്ള സ്ത്രീകള്‍ അവയെപ്പറ്റി അറിയാതെ പോകരുത്.

സംരംഭകര്‍ക്ക് സ്വാഗതം

പ്രധാന ബാങ്കുകളില്‍ മിക്കതും വനിതാ സംരംഭകരെയും വ്യവസായികളെയും പ്രോത്സാഹിപ്പിക്കാന്‍ ധാരാളം വായ്പാ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. പലിശ ഇളവും തിരിച്ചടവ് കാലാവധിയില്‍ ദൈര്‍ഘ്യവും മറ്റ് സൗകര്യങ്ങളും ഈ വായ്പാ പദ്ധതികളുടെ പ്രത്യേകതയാണ്.

എസ്.ബി.ടി വനിതാ സംരംഭകര്‍ക്ക് പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ നല്‍കുന്ന വായ്പാ പദ്ധതിയാണ് 'മഹിളാ വികാസ് സ്‌കീം'. 25 ലക്ഷം രൂപവരെ വായ്പ ലഭിക്കുന്ന ഈ പദ്ധതിക്ക് പലിശ എട്ട് ശതമാനമേയുള്ളൂ. സാധാരണ പലിശയേക്കാള്‍ 3.5 ശതമാനം കുറവ്. അഞ്ചുവര്‍ഷം വരെ കാലാവധിയുള്ള ഈ വായ്പയ്ക്ക് സെക്യൂരിറ്റി നല്‍കേണ്ട എന്നതാണ് മറ്റൊരു പ്രത്യേകത. തുടങ്ങാന്‍ പോകുന്ന സംരംഭക യൂണിറ്റിന്റെ ഉടമ സ്ത്രീയായിരിക്കണം, ജോലിചെയ്യുന്നവരില്‍ പകുതിയെങ്കിലും സ്ത്രീജീവനക്കാരായിരിക്കണം എന്നിവയാണ് നിബന്ധനകള്‍. വ്യവസായ, സേവന മേഖലകളില്‍ സംരംഭം തുടങ്ങാനുള്ള ഈ വായ്പ ഉപയോഗിച്ച് ബ്യൂട്ടി പാര്‍ലര്‍, തയ്യല്‍ക്കട, ആയുര്‍വേദ മരുന്നു നിര്‍മാണം, കാറ്ററിങ് യൂണിറ്റ് എന്നിവയൊക്കെ തുടങ്ങാം.

ഇന്ത്യന്‍ ബാങ്ക്, വനിതാ സംരംഭകര്‍ക്ക് 12 ശതമാനം പലിശയ്ക്ക് 50 കോടിരൂപ വരെ വായ്പ നല്‍കുന്നു. ഈ വായ്പ കുടുംബശ്രീക്ക് ഒമ്പത് ശതമാനം പലിശനിരക്കിലാണ് നല്‍കുന്നത്. ഇതില്‍ സര്‍ക്കാര്‍ അഞ്ച് ശതമാനം പലിശ നല്‍കുന്നു. ഫലത്തില്‍ സംരംഭകര്‍ക്ക് നാല് ശതമാനം പലിശയേ മുടക്കേണ്ടതുള്ളൂ. മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ വഴിയും ഇന്ത്യന്‍ ബാങ്ക് അഞ്ചുകോടി രൂപ വരെ വായ്പ നല്‍കുന്നുണ്ട്.

കുടുംബശ്രീ യൂണിറ്റുകള്‍ക്ക് മിക്ക ബാങ്കുകളും വായ്പ നല്‍കുന്നു. സഹകരണ ബാങ്ക് ഒമ്പത് ശതമാനം പലിശയ്ക്കാണ് കുടുംബശ്രീ പദ്ധതികള്‍ക്ക് വായ്പ അനുവദിക്കുന്നത്.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ സ്ത്രീകള്‍ അപേക്ഷിക്കുന്ന കാര്‍ഷിക, വ്യവസായ, വായ്പകള്‍ക്കെല്ലാം 0.5 ശതമാനം പലിശ ഇളവുണ്ട്. വ്യവസായ പദ്ധതിയാണെങ്കില്‍ പദ്ധതിയുടെ 90 ശതമാനം വരെ വായ്പ നല്‍കും. വായ്പ പാസ്സാകുന്നതുവരെയുള്ള എല്ലാ ഫീസുകളിലും സ്ത്രീകള്‍ക്ക് ഇളവുണ്ട്.

'മഹിളാ ഉദ്യം നിധി', 'കല്യാണി കാര്‍ഡ്' എന്നീ രണ്ട് വായ്പാ പദ്ധതികള്‍ പി.എന്‍.ബി. സ്ത്രീകള്‍ക്കായി അവതരിപ്പിച്ചിട്ടുണ്ട്. 10 ലക്ഷം രൂപവരെ വായ്പ കൊടുക്കുന്ന 'മഹിളാ ഉദ്യം നിധി' ചെറുകിട വ്യവസായ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിച്ചുള്ളതാണ്. കാലാവധി പത്തുവര്‍ഷം വരെ. 'കല്യാണി കാര്‍ഡ്' കാര്‍ഷിക വായ്പകള്‍ക്കുള്ളതാണ്. 25,000 രൂപവരെയുള്ള 'കല്യാണി കാര്‍ഡ്' വായ്പകള്‍ക്ക് വായ്പയെടുക്കുമ്പോഴുള്ള മറ്റ് ഫീസൊന്നും നല്‍കേണ്ട.

എസ്.ബി.ഐ പൊതു ആവശ്യങ്ങള്‍ക്ക് സ്ത്രീകള്‍ക്കായി അവതരിപ്പിച്ച വായ്പാ പദ്ധതിയാണ് മഹിളാ ശക്തി. ദേശീയ വനിതാ കമ്മീഷന്റെ നിര്‍ദേശ പ്രകാരം തുടങ്ങിയ ഈ പദ്ധതിയില്‍ 10,000 രൂപ മുതല്‍ ഒരു ലക്ഷം രൂപവരെ വായ്പ കിട്ടും. ജോലിയുള്ള സ്ത്രീകള്‍ക്ക് 0.75 ശതമാനവും വീട്ടമ്മമാര്‍ക്ക് 1.25 ശതമാനവും പലിശ ഇളവുണ്ട്. അഞ്ചുവര്‍ഷംകൊണ്ട് അടച്ചുതീര്‍ത്താല്‍ മതി.


പെണ്‍ നിക്ഷേപകരേ ഇതിലേ...

പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി എസ്.ബി.ടി. പ്രത്യേക നിക്ഷേപ പദ്ധതികള്‍ തുടങ്ങിയിട്ടുണ്ട്. പെണ്‍കുട്ടികളിലെ നിക്ഷേപ, സമ്പാദ്യശീലം വളര്‍ത്താനുള്ള പദ്ധതിയാണ് 'സുകന്യ'. പത്തിനും 18നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് സുകന്യയില്‍ ചേരാം. 100 രൂപ നിക്ഷേപിച്ച് അക്കൗണ്ട് ആരംഭിക്കാം. കൊച്ചു നിക്ഷേപകര്‍ക്ക് 50 രൂപ പ്രീമിയത്തില്‍ അഞ്ചുലക്ഷം രൂപവരെ അപകട ഇന്‍ഷുറന്‍സും ലഭിക്കും. സുകന്യക്കാര്‍ക്ക് എ.ടി.എം. കാര്‍ഡ് ഉപയോഗം സൗജന്യമാണ്.

സ്ത്രീകള്‍ക്കുള്ള എസ്.ബി. അക്കൗണ്ടാണ് പ്രതിഭ. ഇതില്‍ മിനിമം ബാലന്‍സ് 250 രൂപയാണ്. ചെക്ക് ബുക്കുകള്‍ സൗജന്യമായി കിട്ടും. സാധാരണഗതിയില്‍ എസ്.ബി. അക്കൗണ്ടുകളില്‍ 500, 1000 രൂപയാണ് മിനിമം ബാലന്‍സ്.

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ വനിതകള്‍ക്കുള്ള നിക്ഷേപ പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് വില പിടിച്ച വസ്തുക്കള്‍ക്ക് ഇന്‍ഷുറന്‍സും ഒപ്പം നല്‍കും. എസ്.ഐ.ബി. മഹിള എന്ന ഈ നിക്ഷേപ പദ്ധതിയില്‍ പ്രീമിയം ഇല്ലാതെ 50,000 രൂപയുടെയും 1,00,000 രൂപയുടെയും ഇന്‍ഷുറന്‍സ് കൊടുക്കുന്നു. പണമടങ്ങിയ പേഴ്‌സ്, സ്വര്‍ണാഭരണങ്ങള്‍, മൊബൈല്‍ഫോണ്‍ എന്നിവ യാത്രയ്ക്കിടയില്‍ നഷ്ടപ്പെട്ടാല്‍ 50,000 ത്തിന്റെ ഇന്‍ഷുറന്‍സ് പ്രയോജനപ്പെടുത്താം. ഒരു ലക്ഷം രൂപ അപകടഇന്‍ഷുറന്‍സാണ്. ഈ പദ്ധതിയില്‍ മാസംതോറും 100 രൂപ തിരിച്ചുകിട്ടുന്ന നിക്ഷേപമായി (ആര്‍.ബി. നിക്ഷേപം) അടയ്ക്കണം. അക്കൗണ്ടിനോടനുബന്ധിച്ചുള്ള എ.ടി.എം. കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ് തുടങ്ങിയ സൗകര്യങ്ങളെല്ലാം സ്ത്രീകള്‍ക്ക് സൗജന്യമാണ്.

സ്വന്തം കാര്യം നോക്കാനും...

സൗത്ത് മലബാര്‍ ഗ്രാമീണ ബാങ്കിന്റെ വ്യക്തിഗത വായ്പാ പദ്ധതിയാണ് 'ഗ്രാമലക്ഷ്മി'. ഇതില്‍ 18നും 35നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് വായ്പ നല്‍കുന്നു. ജോലിചെയ്യുന്നവര്‍ക്ക് 50,000 രൂപവരെയും അല്ലാത്തവര്‍ക്ക് 25,000 രൂപ വരെയും വായ്പ കൊടുക്കും. 36 മാസമാണ് കാലാവധി.

വീട്ടുസാധനങ്ങള്‍ വാങ്ങാനായി വിവാഹിതകള്‍ക്ക് ഇന്ത്യന്‍ ബാങ്ക് നല്‍കുന്ന വായ്പാ പദ്ധതിയാണ് 'ഗ്രാമീണ മഹിളാ സൗഭാഗ്യ'. വിവാഹിതകള്‍ക്ക് 12 ശതമാനം പലിശയ്ക്ക് 15,000 രൂപവരെ വായ്പ ലഭിക്കും. മൂന്ന് വര്‍ഷംകൊണ്ട് തിരിച്ചടച്ചാല്‍ മതി.

സ്വയംസഹായ സംഘങ്ങളില്‍ അംഗങ്ങളായ സ്ത്രീകള്‍ക്ക് വീടുവെക്കാന്‍ ഇന്ത്യന്‍ ബാങ്ക് രണ്ടുലക്ഷം രൂപവരെ വായ്പ നല്‍കുന്നുണ്ട്. 8-9 ശതമാനം പലിശയുള്ള ഈ വായ്പയ്ക്ക് 15 വര്‍ഷത്തെ തിരിച്ചടവ് കാലാവധിയുണ്ട്.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് സ്ത്രീകളെടുക്കുന്ന വ്യക്തിഗത വായ്പകള്‍ക്കെല്ലാം 0.25 ശതമാനം പലിശ കുറവാണ്.

അനാഥത്വത്തിന് ആശ്വാസം

അനാഥപ്പെണ്‍കുട്ടികള്‍ക്ക് ആശ്വാസമേകുന്നതാണ് എസ്.ബി.ഐ.യുടെ വിദ്യാഭ്യാസ പദ്ധതി. ഹൈസ്‌കൂള്‍ ക്ലാസ്സിലെ മൂന്ന് പെണ്‍കുട്ടികളെ വര്‍ഷം ബാങ്ക് ദത്തെടുക്കുന്ന പദ്ധതിയാണിത്. എസ്.ബി.ഐ.യുടെ ഇന്ത്യയിലെ എല്ലാ ബ്രാഞ്ചുകളും എല്ലാ വര്‍ഷവും 8, 9, 10 ക്ലാസ്സുകളിലെ ഓരോ അനാഥപ്പെണ്‍കുട്ടിയെ വീതം ദത്തെടുക്കുന്നു. ബ്രാഞ്ചുകള്‍ പ്രദേശത്തെ സ്‌കൂളുകളുമായി ബന്ധപ്പെട്ടാണ് അര്‍ഹരായ, പഠനത്തില്‍ മിടുക്കരായ കുട്ടികളെ തിരഞ്ഞെടുക്കുന്നത്. കുട്ടിയുടെ വിദ്യാഭ്യാസ സംബന്ധിയായ എല്ലാ ചെലവുകളും ബാങ്ക് വഹിക്കും.

പ്രോത്സാഹനം പഠനത്തിനും

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ വായ്പകള്‍ക്ക് പല ബാങ്കുകളും പലിശ ഇളവ് അനുവദിക്കുന്നുണ്ട്. ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്റെ മാര്‍ഗ നിര്‍ദേശ പ്രകാരമാണ് ബാങ്കുകള്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രത്യേക വായ്പാ ഇളവ് നല്‍കുന്നത്.

കനറാ ബാങ്ക് വിദ്യാഭ്യാസ വായ്പയില്‍ പെണ്‍കുട്ടികള്‍ക്ക് ഒരു ശതമാനം പലിശ ഇളവ് നല്‍കുന്നു. എസ്.ബി.ടി.യില്‍ ഇളവ് 0.5 ശതമാനമാണ്. ഇന്ത്യയ്ക്കകത്ത് പഠിക്കാന്‍ എസ്.ബി.ടി. 10 ലക്ഷം രൂപവരെ വായ്പ നല്‍കും.

പഠന, ജോലി ആവശ്യങ്ങള്‍ക്ക് എസ്.ബി.ഐ. നല്‍കുന്ന വായ്പയാണ് 'കരിയര്‍ പ്ലാനര്‍'. പതിനായിരം രൂപ മുതല്‍ മൂന്നുലക്ഷം രൂപവരെ ഇതില്‍ വായ്പ ലഭിക്കും. മൂന്നു മുതല്‍ ആറുവരെ വര്‍ഷം കൊണ്ട് അടച്ചു തീര്‍ത്താല്‍ മതി. പലിശയിലും ഇളവുണ്ട്.

സമ്പാ: ഫൈസല്‍ബക്കര്‍ പള്ളിമുറ്റത്ത് 

  

Monday, 10 May 2010

നമസ്കാരം ഉപേക്ഷിക്കുന്നവരെ നിങ്ങള്‍ ശ്രദ്ധിക്കൂ !!

നമസ്കാരം ഉപേക്ഷിക്കുന്നവരെ നിങ്ങള്‍ ശ്രദ്ധിക്കൂ !!






സമ്പാ: ഫൈസല്‍ ബക്കര്‍ പള്ളിമുറ്റത്ത് 

അന്ത്യ നാളില്‍ ദൈവം ചോദിക്കാത്ത പത്തു ചോദ്യങ്ങള്‍!!!!!

അന്ത്യ നാളില്‍ ദൈവം ചോദിക്കാത്ത പത്തു ചോദ്യങ്ങള്‍!!!!! 


























COLLECT : JAFAR MUSTHAFA PALLIMUTTATH