Powered By Blogger
Showing posts with label Mala news. Show all posts
Showing posts with label Mala news. Show all posts

Monday, 4 October 2010

മാള മേഖല മുസ്ലിം പ്രവാസി സംഘം


മാള മേഖല മുസ്ലിം പ്രവാസി സംഘം

ജീവിത  യോധനത്തിനായി പ്രവാസ ജീവിതം തിരഞ്ഞെടുത്ത മാള മഹല്ല് നിവാസികളായ സഹോദരങ്ങളുടെ   ആശയാഭിലാഷ സാക്ഷാല്‍ക്കാരങ്ങളുടെ   ഏ കോപനങ്ങല്‍ക്കും   പൂര്‍ത്തീകരണത്തിനുമായി മാള മഹല്ല് കേന്ദ്രീകരിച്ചു പ്രവാസികളുടെ ഒരു കൂട്ടായ്മ രൂപപ്പെടുകയാണ്. പൂര്‍വ കാല പ്രവാസി അന്നത്തെ ഭൌതിക സാഹചര്യത്താല്‍  ഒറ്റ പെടലി ന്‍റെ  തുരുത്തുകളില്‍ ആയിരുന്നു എന്നാല്‍ ആധുനിക കാലഘട്ട പ്രവാസിയും  ലോകം കൈക്കുമ്പിളിലേക്ക് ചുരുങ്ങി  ഏകലോകസങ്ക ല്‍പ്പത്തില്‍ വിശാലമായപ്പോളും ഒറ്റപെടലില്‍ തന്നെയാന്നു .സമൂഹ ജീവിയായ  മനുഷ്യന്‍ ജീവിത സാഹചര്യങ്ങളാല്‍, സമൂഹത്തില്‍ അവന്‍ അനിവാര്യമായും നടത്തേണ്ട ഇടപെട ലുകളില്‍  നിന്നും കര്‍ത്തവ്യങ്ങളില്‍ നിന്നും പുറകോട്ടു പോകുകയാണ്‌ .പ്രവാസ സമൂഹത്തിനു ഒരു ദിശാ സൂചികയാകാന്‍ ഈ കൂട്ടായ്മക്ക് സാധിച്ചാല്‍ ഈ ആശയത്തിന്‍റെ പ്രചാരകരും പ്രവര്‍ത്തകരും ആകാന്‍ ഭരം ഏല്‍പ്പിക്ക പെട്ട പ്രതിനിധികള്‍ കൃതാര്‍ത്ഥരായി .

മാളയുടെ ഗള്‍ഫ്‌ പ്രവാസ ചരിത്രം ആരംഭിക്കുന്നത്  അറുപതുകളുടെ ആരംഭത്തിലാണ്‌.സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളാല്‍ ജീവിതത്തിന്‍റെ  രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെട്ടിരുന്ന  പൂര്‍വിക പ്രവാസികള്‍,   അതിജീവനത്തിനായി   പത്തേ മാരികളി ലേറി കടലിടുക്കുകള്‍ നീന്തി ക്കയറി മണലാരണ്യങ്ങളില്‍ ജീവിതം സമര്‍പ്പിച്ചു .അവന്‍റെ ചോരയും നീരും വിയപ്പാക്കിയ അധ്വാനത്തിലൂടെ  അവനും അവന്‍റെ കുടുംബവും ആത്യന്തികമായി സമൂഹവും സാമ്പത്തികാവൃദ്ധി കൈവരിച്ചു . വ്യവസ്ഥാപിത വിദ്യാഭ്യാസത്തിന്‍റെ  പോരായ്മ അനുഭവിച്ചിരുന്ന അവനും ഒരു പരിമിത കാലഘട്ടത്തില്‍  അവന്‍റെ തുടര്‍ച്ചക്കാരും അധ്വാന ശേഷിയും മനോബലവും  മാത്രം കൈ മുതലാക്കി ജീവിതത്തില്‍ മുന്നേറി.ആ ദുരിത  കാലഘട്ടത്തിലും  തന്‍റെ വളര്‍ച്ചക്ക് നിദാനമായ  സമൂഹത്തിനു തന്‍റെ സേവനങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രവാസി സമൂഹം സന്നദ്ധമായിരുന്നു .തങ്ങളുടെ ആശയങ്ങള്‍  പങ്കുവയ്ക്കുന്നതിനും നടപ്പില്‍ വരുത്തുന്നതിനും ഇത്ര പുരോഗമിച്ചിട്ടില്ലാത്ത ആ കാലഘട്ടത്തിലും അവര്‍ കാണിച്ച  അദമ്യമായ ആഗ്രഹങ്ങളുടെ ഫലമായിരുന്നു എഴുപതുകളുടെ അന്ത്യത്തിലും എന്പതുകളിലും അബുദാബി കേന്ദ്രികരിച്ചും ഖത്തര്‍ കേന്ദ്രീകരിച്ചും ഇതര ഗള്‍ഫ്‌ നാടുകള്‍ കേന്ദ്രീകരിച്ചും അവര്‍ രൂപീകരിച്ച മാള മഹല്ല് പ്രവാസി കൂട്ടായ്മകള്‍ . സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താലും  നിര്‍വഹണത്തിലെ പോരായ്മകളാലും വിഭാവനം ചെയ്ത രീതിയില്‍ ഈ കൂട്ടായ്മകള്‍ക്ക്  പ്രവര്‍ത്തനങ്ങള്‍  നിര്‍വഹിക്കാന്‍ സാധിച്ചോ എന്ന് നാം ആത്മ വിമര്‍ശനം ചെയ്യേണ്ടതാണ് . പോരായ്മകളും കുറവുകളും മനുഷ്യ സഹജമാണ് ,അത് വ്യക്തിപരമായാലും സംഘടനാപരമായാലും .വിശകലനങ്ങളുടെയും തിരിച്ചരിവുകളുടെയും വെളിച്ചത്തില്‍ പാഠം ഉള്‍ക്കൊണ്ട്‌ പ്രവര്‍ത്തിക്കാന്‍ സന്നദ്ധമായാല്‍ ശോഭനമായ ഭാവി നമ്മെ കാത്തിരിക്കുന്നു.

കേരളത്തിനു വെളിയില്‍, ഇന്ത്യയിലും ലോകത്തിന്‍റെ  ഇതര ഭാഗങ്ങളിലും  പ്രവാസ ജീവിതം നയിക്കുന്ന മാള മഹല്ല് നിവാസികളായ പ്രവാസികള്‍ക്കും  പ്രവാസി കൂട്ടായ്മകള്‍ക്കും ഏകീകരണ സ്വഭാവം നല്‍കുക എന്ന ഉദ്ധേശ ലകഷ്യത്തില്‍ ജീവിതത്തിന്‍റെ  നാനാതുറകളില്‍ ഉള്ള പ്രവാസികളെ സംഘടിപ്പിച്ചു ഒരു കൂട്ടായ്മ മാള കേന്ദ്രികരിച്ച് സംഘടിപ്പിക്കുക എന്ന ചിരകാലാഭിലാഷത്തിന്‍റെ  സാക്ഷാല്‍ക്കാരമായി മാള മേഖല മസ്ലിം പ്രവാസി 
സംഘം രൂപീകരിക്കപെട്ടിരിക്കുകയാണ്.ഈ കൂട്ടായ്മയില്‍ വിഭാഗീയതകള്‍ക്കതീതമായി  ഓരോ പ്രവാസിയെയും   പങ്ക് ചേര്‍ത്തു, പ്രവര്‍ത്തന സുതാര്യതയോടെ മുന്നോട്ടു പോകുക  എന്ന നിരന്തര ചര്‍ച്ചകളില്‍ നിന്നും ഉരുത്തിരിഞ്ഞ അഭിപ്രായ സമന്വയത്തിന്‍റെ   വെളിച്ചത്തില്‍ 2009  സെപ്റ്റംബര്‍ 25 തിയതി മാള മഹല്ല് ഓഡിറ്റൊറിയത്തില്‍  സംഘടിപ്പിക്കപെട്ട മാള മഹല്ല്  നിവാസികളായ പ്രവാസികളുടെ വിശാല യോഗത്തില്‍ നിന്നും താഴെ പറയുന്നവരെ പ്രഥമ പ്രതിനിധി കളായി തിരഞ്ഞെടുത്തു .       
  
   പ്രസിഡന്റ്‌                                                            ജനാബ്  : മുഹമ്മദ്‌ സാദിഖ്  എ കെ 
   വൈസ് പ്രസിഡന്റ്‌                                                 ജനാബ്  : യൂസഫ്‌  എ  വി   
   സെക്രടറി                                                               ജനാബ്  :ഫൈസല്‍ ബക്കര്‍  പി 
   ജോയിന്റ് സെക്രടറി                                                ജനാബ്  :നസീര്‍ അലവി  എം  
   ജോയിന്റ് സെക്രടറി                                              ജനാബ്  :മുഹമ്മദ്‌ കബീര്‍ എം എം 
    ട്രഷറര്‍                                                                   ജനാബ് :അബ്ദുള്‍ ഖാദര്‍  സി കെ 
   ഖജാന്‍ജി                                                                ജനാബ്  : ഷംസുദ്ധീന്‍ പി ബി
   കണ്‍വീനര്‍                                                              ജനാബ്  : ഹനീഫ   എന്‍ കെ 
   ഓവര്‍സീസ്  കോ ഓര്‍ഡിനേറ്റൊര്‍                              ജനാബ്  :അബ്ദുള്‍ ജലീല്‍ കെ എം 

  • തിരഞ്ഞെടുക്കപെട്ട കമ്മിറ്റിയുടെ നേതൃത്വത്തിലും ഉത്തരവാദിത്വത്തിലും മാള കേന്ദ്രീകരിച്ചു ഒരു ഓഫീസി തുറന്നു പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു . ഈ കൂട്ടായ്മയില്‍ അംഗമാകാന്‍ മാള മഹല്ല് നിവാസികളായ മുന്‍കാല പ്രവാസികള്‍ ഉള്‍പ്പെടെ എല്ലാ പ്രവാസികളും അര്‍ഹരാണ് .പ്രവാസികള്‍  നിലവില്‍ നടത്തി വരുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഏകോപനവും ,സമൂഹത്തിലെ അശരണരും നിരാലംബരും അഗതികളും ആയവരുടെ സംരക്ഷണവും , നിര്‍ധനര്‍ക്ക് സ്വാശ്രയത്തിലധിഷ്ടിതമായി പുനരുദ്ധാരണവും പുനരധിവാസവും   സ്വയത്വമാക്കുന്നതിനു അനുഗുണമായ പദ്ധതികളും സര്‍വോപരി  പ്രവാസികളുടെ ക്ഷേമത്തിനും  സ്വാശ്രയത്വത്തിനും  , അതിലൂടെ അവര്‍ പ്രതിധാനം ചെയ്യുന്ന സമൂഹത്തിന്‍റെ ഉന്നമനത്തിനും വേണ്ടിയും  ഈ കൂട്ടായ്മയില്‍ വിഭാവനം ചെയ്യുന്ന എല്ലാ പദ്ധതികളുമായി നല്ല നിലയില്‍ സഹകരിക്കാന്‍ എല്ലാ പ്രവാസി സുഹൃത്തുക്കളെയും നിലവില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പ്രവാസി  കൂട്ടായ്മകളെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു .

സെക്രടറി  ഫൈസല്‍ ബക്കര്‍ പള്ളിമുറ്റത്ത് 
ഫോണ്‍   :+91 9995952052
 ഇമെയില്‍ : pravasilokammala @ gmail .com 
    
അംഗത്വ സമാഹരണവും രജിസ്ട്രഷന്‍ സംബ ന്ധ വുമായി സമീപിക്കുന്ന പ്രതിനിധികളുമായി സഹകരിക്കാന്‍ താല്‍പ്പര്യപ്പെടുന്നു .താങ്കളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കുമല്ലോ