Powered By Blogger
Showing posts with label FRENDSHIP. Show all posts
Showing posts with label FRENDSHIP. Show all posts

Sunday, 9 May 2010

മാസ്മരിക സ്നേഹം!!!!

മാസ്മരിക സ്നേഹം!!!!



ഇരവിന്‍ അന്ത്യ യാമങ്ങളില്‍ ഞാന്‍ ഏകാന്തനായി ,
നിബിഡമാം സമൃദ്ധ ചിന്തകളില്‍ മുഴുകി
എന്‍ അകതാരില്‍ നിറയും സ്മൃതികളില്‍
എന്നിലെ നിങ്ങളെ തിരയുന്നു ,



ജനനിബി ഡ മായ തെരുവീഥികളുടെ ആരവങ്ങളില്‍
ഇഴുകി ഞാന്‍ ചരിക്കുമ്പോള്‍ ,ഏകാന്തനായി
നിങ്ങളിലെ എന്നെ തിരയുന്നു




സ്നേഹം അതെത്ര മധുരതരം
സ്നേഹിക്കുക ,സ്നേഹിക്കപ്പെടുക
സ്നേഹത്തിന്‍ മാസ്മരികത അതെത്ര അത്ഭുതകരം !!!











കൊടുക്കുന്തോറും അണ് മണിത്തൂക്കം കുറയാതെ ഏറുന്നു

വാങ്ങുന്തോറും ഏറിയ അളവില്‍ കൊടുക്കാന്‍ വെമ്പുന്നു

കൊടുക്കലോ ,വാങ്ങലോ അല്ല മുഖ്യം പങ്കുവയ്ക്കലാണ്

പങ്കമേതുമില്ലാതെ പങ്കിടുക ഏറിടും സ്നേഹം സുനിശ്ചിതം



ഫൈസല്‍ ബക്കര്‍ പള്ളിമുറ്റത്ത്