മാള : മാള പഞ്ചായത്തില്‍ കഴിഞ്ഞ യു.ഡി.എഫ്. ഭരണകാലത്ത് മുന്‍ മാള പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.പരമേശ്വരന്റെ സ്മരണക്കായി നിര്‍മ്മിച്ച കമ്മ്യൂണിറ്റി ഹാള്‍ മൂന്നുവര്‍ഷം മുന്‍പ് കാലവര്‍ഷത്തില്‍ തകര്‍ന്നു. എന്നാല്‍ ഇപ്പോഴത്തെ പഞ്ചായത്ത് ഭരണസമിതി ഇതിന്റെ പുനര്‍നിര്‍മ്മാണം നടത്താത്തതില്‍ നാട്ടുകാരില്‍ പ്രതിഷേധത്തിനിടയാക്കുന്നു കാലവര്‍ഷത്തില്‍ ഹാളിന്റെ ഇരിപ്പിടങ്ങളും സ്റ്റേജും തകര്‍ന്നതിനെ തുടര്‍ന്ന് ഹാള്‍ പൊളിച്ചുമാറ്റി പിന്നീട് ഇതുവരെ ഹാളിന്റെ പുനര്‍നിര്‍മ്മാണം നടത്താത്തത്. പഞ്ചായത്തില്‍ പണമില്ലെന്നാണ് പറയുന്നത് മോശമായ കാലാവസ്ഥയില്‍ ഹാളിന് കേടുപറ്റാത്തവിധം പുനര്‍നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നത് മാള പഞ്ചായത്ത് പ്രസിഡണ്ട് ടി.പി.രവീന്ദ്രന്‍ ഹാളിന്റെ പുനര്‍നിര്‍മ്മാണത്തിനായി കെ.പി.ധനപാലന്‍ എം.പി.യോട് ഭരണസമിതി സഹായം ആവശ്യപ്പെട്ടിട്ടുണ്ട്
No comments:
Post a Comment