Powered By Blogger

Sunday, 18 April 2010

മാള ടൌണ്‍ റോഡ് വീതി കൂട്ടല്‍ യോഗം തീരുമാനമാകാതെ പിരിഞ്ഞു


    
























മാള ടൌണ്‍ റോഡ് വീതി കൂട്ടല്‍ യോഗം തീരുമാനമാകാതെ പിരിഞ്ഞു

Wednesday, January 20, 2010
മാള: നിര്‍ദിഷ്ട സംസ്ഥാന പാതയുടെ ഭാഗമായി മാള ടൌണ്‍ റോഡ് വീതി കൂട്ടല്‍ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. കൊടകര മുതല്‍ കൊടുങ്ങല്ലൂര്‍ വരെ നീളുന്ന ഹൈവേ ഇടുങ്ങിയ മാള അങ്ങാടിയിലെത്തുമ്പോള്‍ വഴിമുട്ടുകയാണ്. വീതി കൂട്ടണമെങ്കില്‍ യഹൂദര്‍ നിര്‍മിച്ചിട്ടുള്ളതുള്‍പ്പെടെയുള്ള നിരവധി കച്ചവട സ്ഥാപനങ്ങള്‍ പൊളിച്ചുനീക്കണം.
കച്ചവട സ്ഥാപനങ്ങള്‍ മാറ്റി സ്ഥാപിക്കാന്‍ സ്ഥലം ലഭ്യവുമല്ല. കഴിഞ്ഞ ദിവസം എം.എല്‍.എ വിളിച്ചുചേര്‍ത്ത യോഗത്തില്‍ വ്യാപാരി വ്യവസായികളുടെ ഭാഗത്തുനിന്ന് ഇതുസംബന്ധിച്ച് പുതിയ നിര്‍ദേശം വന്നു. ടൌണിന്റെ പടിഞ്ഞാറ് ഭാഗത്തുകൂടി പുതിയ റോഡ് നിര്‍മിക്കണമെന്ന്  നിര്‍ദേശമായാണ് മര്‍ച്ചന്റ് അസോസിയേഷന്‍ പ്രതിനിധികള്‍ എത്തിയത്.
എന്നാല്‍, ഇതിന് സര്‍ക്കാര്‍ അംഗീകാരം വേണമെന്ന് എം.എല്‍.എ അറിയിച്ചു. ഇതോടെ തീരുമാനമാകാതെ യോഗം പിരിയുകയായിരുന്നു. റോഡ് വീതി കൂട്ടലിന് സര്‍വേ നടത്തിയിട്ടില്ലെന്ന് ആക്ഷേപമുണ്ട്. ഇതിനിടെ പുതിയ വഴി നിര്‍മിക്കുന്നതിനെതിരെ പ്രദേശവാസികള്‍ ആക്ഷന്‍ കൌണ്‍സിലുണ്ടാക്കി രംഗത്തെത്തി. റോഡ് വന്നാല്‍ തങ്ങളുടെ കിടപ്പാടം നഷ്ടപ്പെടുമെന്ന് ഇവര്‍ പറയുന്നു.

മാധ്യമം വാര്‍ത്ത 








   


No comments:

Post a Comment