- "ഒരു പേരിലെന്തിരിക്കുന്നു"
"ഒരു പേരിലെന്തിരിക്കുന്നു" എന്നുള്ള പ്രസക്തമായ ചോദ്യം ആദ്യമായി ലോകത്തിനു മുമ്പില്‍ ഉയര്‍ത്തിയ മഹദ് വ്യക്തിത്വം വിശ്വ മഹാകവി ഷേക്സ്പിയര്‍ആണ് .തുടര്‍ വായനയില്‍ ഒരു പനിനീര്‍ പുഷ്പ്പത്തെ ഏതു നാമത്തില്‍ വിളിച്ചാലും അതിന്‍റെ അസ്തിത്വത്തില്‍ വ്യത്യാസം വരുന്നില്ല എന്നദ്ദേഹം സമര്‍ത്ഥിക്കുന്നു.പേരിലല്ല പേര് സൂചിപ്പിക്കുന്ന കാതലിലാണ് കാര്യം എന്നായിരുന്നു അദ്ദേഹത്തിന്‍റെ വിവക്ഷ .
'ആല്‍ഫ' ,'ബീറ്റാ',' ഗാമ',' ഒമേഗ', പാവം ഷേക്സ്പിയര്‍ അറിയുന്നുണ്ടോ ,ഇങ്ങു പശ്ചിമ ഘട്ട സാനുക്കള്‍ക്ക് ചാരെ ഇങ്ങനെയൊക്കെ ക്കെ പേരുകളുള്ള ആളുകള്‍ ജീവിക്കുന്നു എന്ന് . അറിഞ്ഞാല്‍ തീര്‍ച്ചയായും പണ്ടെഴുതിയത് ഒരു തിരുത്ത് പുള്ളി നല്‍കിയേനെ .
കാരണം പെരില്ലല്ലേ കാര്യം !!
'റബ്ബീ അക്കീബ അംഗരിസ്','റബ്ബീ ഭ്രിഗു ഹില്ലേല്‍' ,'റബ്ബി മൈമോണിഡസ് കാശ്യപ് ' ഹെന്‍റെമ്മോ ! ഇതൊന്നുറക്കെ വായിച്ചാല്‍ നാക്കുളുക്കി പോകാന്‍ ഇടയുണ്ടെന്ന് മനസ്സില്‍ കരുതിയില്ലേ .
ഞെട്ടാന്‍ വരട്ടെ ! ഇവര്‍ മൂന്നു സഹോദരങ്ങളാണ് , വിദേശത്തു നിന്നും വന്നവരൊന്നുമല്ല ,ഇതെല്ലം നമ്മുടെ കൊച്ചു കേരളത്തിലെ പ്രജകളുടെ പേരുകളാണ് ,ബസേലിയസ് കോളേജിലെ അധ്യാപകനായി വിരമിച്ച അമ്മഞ്ചേരി ഒരുവട്ടിത്തറ വീട്ടില്‍ പ്രൊഫ: ഓ എം മാത്യുവിന്‍റെയും പ്രൊഫ; ജോളി മാത്യുവിന്‍റെയും മക്കള്‍ . പോളിംഗ് ബൂത്തിലും ,വിദ്യാലയങ്ങളിലും പേര് ചൊല്ലി വിളിക്കേണ്ടി വരുന്നവരുടെ പങ്കപ്പാട് .
'ബങ്കിം പെട്ട' ,,'ബെന്‍ സാവന്ത് പെട്ട' കേരളത്തിന്‍റെ തനതു കലാരൂപവും ,സ്ഥിരം വേദി നഷ്ട്ടപെടുത്താനുള്ള മടിയില്‍ രൂപ മാറ്റം വരുത്തി അടിക്കടി അട്ച്ചേല്പ്പിക്കുന്ന ജനകീയ പിന്തുണയുടെ അളവ് കോലായ ബന്ദില്‍ ജനിച്ചു , തന്‍റെ നാമകരണ ഹേതുവായ ബന്ദിന്‍റെ പേരുമാറ്റത്തിനോട് ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ചു പേര് മാറി 'ബെന്‍ താര പെട്ട' യായി മാറിയ ,'ബന്ദാര പെട്ട'ഇവരെല്ലാം പെട്ടകളോ പേട്ടകളോ അല്ല ,ഇവര്‍.കൊച്ചു കേരളത്തിലെ ഇവരുടെ നാട്ടിലെ ഇഷ്ടപെട്ട ,ബഹുമാന പെട്ട, പ്രിയപ്പെട്ട പേരുകളാണ് ഇതെല്ലം.
ഇവരെല്ലാം വിദേശികളാണെന്നു സംശയം മാറിയില്ലെങ്കില്‍ ഇതാ വരുന്നു ഒരു മലയാളി മങ്ക ,മലയാളത്തിന്‍റെ സൌരഭ്യവുമായി "സ്നേഹപ്പൂ".
സ്നേഹപ്പൂവോ അതെന്തു പൂവെന്‍റെപ്പോ ! പിച്ചിപ്പൂ ,ജമന്തിപ്പൂ, മുല്ലപ്പൂ, ചെത്തിപ്പൂ, ലാങ്കിപ്പൂ ,റോസാപ്പൂ എന്നൊക്കെ കേട്ടിട്ടുണ്ട് ,ഇനി ചെമ്പരത്തിപ്പൂ വെയ്പിച്ചേ അടങ്ങൂ എന്ന് അത്ഭുതം കൂറേണ്ട.
ഈ 'സ്നേഹപ്പൂ' മണിമല പഞ്ചായത്തിലെ പരേതനായ ചിത്ര കലാധ്യാപകനായിരുന്ന ജയന്‍ പെരുമാളിന്‍റെ ഭാര്യയാണ് .
മക്കള്‍' ഉഗേഷ്' ,'ഉനീഷ്'
പ്രകൃതി ശ ക്തികളെ ആരാധിക്കുന്ന ഭാരതീയ പാരമ്പര്യത്തി ന്‍റെ യാഥാസ്ഥിതിക പിന്മുറക്കാരല്ല ,'സണ്‍' ഉം 'മൂണ്‍' ഉം .ഇവര്‍ പരിവര്‍ത്തനത്തിന്‍റെ മൂര്‍ത്ത രൂപമായ മിശ്രവിവാഹത്തിലെ സന്തതികള്‍ .ഇനിയും അവതാരങ്ങളോ! ഗീതോ പ ദേ ശ ത്തിലെ സാരാശം ചോരാതെ സൂക്ഷിക്കാന്‍ അച്ഛന്‍' സ്ഥിതപ്രജ്ഞന്‍'.ആക്കിയവന്‍ മക്കള്‍ക്ക് 'പ്രണവ്','ഗായത്രി' മന്ത്ര നാമങ്ങള്‍ നല്‍കി സായൂജ്യമടയുന്നു .
കേട്ടത് മധുരതരം കേള്‍ക്കാനുള്ളത് അതി മധുരം .പേരില്‍ പാരമ്പര്യ വാദികളായ 'ഗാനമൂര്‍ത്തി', 'ച്ചുപ്പാ വാണി' ,'സത്യ കീര്‍ത്തി' ,'ധന കീര്‍ത്തി'സഹോദരങ്ങള്‍ ഇളം മുറ ക്കാരനിട്ട പേരു' ത്രിഗുണസെന്‍'
പ്രൊഫ ഷന്‍ തലയ്ക്കു കയറിയ ഹോമിയോ ഡോക്ടര്‍ മകനിട്ട പേര് 'ഹോമിയോ' .ഹോമിയോ, പേര് കൊള്ളാം ചികിസ്ക്കാന്‍ ചെന്നാല്‍ ചെല്ലുന്നവ ന്‍റെ കാര്യം അധോഗതി .ഇത് മാതൃകയാക്കി മീന്‍കാരന്‍ മകള്‍ക്ക് മിനി എന്നും,സിനിമാ ക്കാരന്‍ സിനി എന്നും റിക്ഷക്കാരന്‍ റിഷ എന്നും പേരിടാന്‍ മുതിരാതിരുന്നാല്‍ ഭാഗ്യം.സിനി , മിനി എന്നെല്ലാം കേട്ടിട്ടുണ്ട് അര്‍ത്ഥവുമുണ്ട് .എന്തോന്നാടാ അപ്പനെ ഈ രിഷ, രിഷഭത്തിലെ 'ഭം' പോയ വല്ല ശുംഭയുമാണോ .
രിഷ ഈ മരുപ്പച്ചയില്‍ ഇപ്പെണ്ണിന്‍ അഹങ്കാരത്തിനു കയ്യും കാലും മുലച്ചു, അക്ഷര പിശാചിന്‍ തെയ്യമാടുന്നത് കണ്ടപ്പോളാണ്' വീണ്ടും ആ ഷേക്സ്പീരിയന്‍ ചിന്ത എന്നെ അലട്ടിയത് .ആരിവള്‍ ഋഷയോ ,രിശയോ,രിഷയോ,റിശയോ,റിഷയോ,രിശ്ഷയോ ,രിഷ്ഷയോ ,റിശ്ഷയോ ,റിഷ്ഷയോ . വിശ്വമഹാകവി ഷേക് സ്പിയര്‍ തന്‍റെ നാടകത്തില്‍ ഒരു പേരിലെന്തിരിക്കുന്നു എന്ന സമസ്യ ലോകത്തിനു മുന്നില്‍ വെച്ചത് എന്ത് കൊണ്ടായിരിക്കും ? പേരിലല്ല പെരുമാറ്റത്തിലെ വ്യക്തിത്വത്തിലാണ് മനുഷ്യത്വം എന്ന ലോകതത്വം വിളമ്പാന്‍ മാത്രമായിരുന്നോ ഈ പ്രസ്താവം .അതോ മാതാപിതാക്കള്‍തനിക്കു ഓമനിച്ചു നല്‍കിയ WILLIAM SHAKESPEARE എന്ന പേരിലെ അവസാന Eവിട്ടുകളഞ്ഞു എഴുതുകയും പറയുകയും ചെയ്യുന്നവരുടെ അരസികത്വത്തോടുള്ള ഒരു സ്വാഭാവിക പ്രതികരണമോ ?
"നിങ്ങളെ രക്ഷിക്കാന്‍ എനിക്കാകില്ല മക്കളെ മടങ്ങിപ്പോ " എന്ന് ഉപദേശിച്ചു പുള്ളുവന്‍ പാട്ടിലെ ചതിയന്‍ ചന്തുവിന് ചരിത്രത്തില്‍ മറ്റൊരു മാനം നല്‍കി പട്ടും വളയും ചാര്‍ത്തിച്ച മലയാളത്തിന്‍റെ മഹാനടന്‍ ,താന്‍ എത്തിപ്പെട്ട മേഖലയുടെ അനിവാര്യതയാല്‍ വെട്ടിത്തിരുത്തി ലോപിപ്പിച്ച പുതുനാമത്തില്‍ ജന ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടി .മറ്റെങ്ങും ഇല്ലാത്ത വിചിത്രവും അര്‍ത്ഥശൂന്യവുമായ പേരുകള്‍ തിരഞ്ഞെടുക്കുന്നതില്‍ മലയാളികള്‍ മുന്‍പന്തിയിലാണ് .പക്ഷെ അവയ്ക്ക് നാം ബന്ധ പെടുന്ന മറ്റു ഭാഷകളില്‍ എന്താണ് അര്‍ത്ഥം എന്നറിഞ്ഞിരുന്നാല്‍ മാനക്കേ ടുകള്‍ ഒഴിവാക്കാം .അതിനൊരു ചെറിയ ഉദാഹരണം .നമ്മുടെ താരാജാവി ന്‍റെ സീമന്ത പുത്രിയുടെ പേര് "സുറുമി " (سُرْمي) എന്നാണ് .അറബിയില്‍ "സുറും"എന്ന വാക്കിനു Rectum (വിസര്‍ജനത്തിനു മുമ്പ് മലം സൂക്ഷിക്കുന്ന സ്ഥലം )എന്നാണ് അര്‍ത്ഥം .പിന്നില്‍ "യി " ചേര്‍ക്കുമ്പോള്‍ "എന്‍റെ "എന്ന അര്‍ഥം വരും .രത്ന ചുരുക്കം "സുറുമി " എന്ന വാക്കിന്‍റെ അര്‍ത്ഥം പദാനുപദ തര്‍ജമയില്‍(My Rectum ) അഥവാ "എന്‍റെ മലദ്വാരം " എന്നല്ലേ വരിക .കുഞ്ഞിന്‍റെ നാമകരണ വേളയില്‍ ഇത് പോലൊരു അമളി ആരും പ്രതീക്ഷിക്കില്ല അല്ലേ ?
കുടുംബസമേതം പലവട്ടം വിദേശ പര്യടനങ്ങള്‍ നടത്തിയിരിക്കുന്ന ഇദ്ദേഹം, ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ അവിടങ്ങളിലെ ഇമിഗ്രേഷന്‍ ചെക്ക് ഇന്‍ കൌണ്ട റുകളില്‍ ഇരിക്കുന്ന അറബി ഓഫീസര്‍മ്മാര്‍ പാസ്പോര്‍ട്ടില്‍ കഥാ നായികയുടെ പേര് കണ്ടിട്ട് എങ്ങനെ പ്രതികരിച്ചിരിക്കുമെന്നു നമുക്ക് സങ്കല്പ്പിക്കാനാകുമോ !!! നാട്ടില്‍ ജനം അംഗീകരിച്ച നല്ല ഒന്നാം നമ്പര്‍ അറബി നാമങ്ങള്‍ ഉണ്ട് .അതൊന്നും പോരാതെ എല്ലാ കോപ്രായങ്ങളും അറബി നാമങ്ങളില്‍ വിശുദ്ദമെന്നു കരുതി നടത്തുന്ന പരിഷ്കരണ വാദികള്‍ക്ക് പറ്റുന്ന ഒരു വിന !!!
അച്ഛനമ്മമാരുടെ പേരുമായി ബന്ധപ്പെടുത്തി മക്കളുടെ പേരിടുന്നത് പണ്ടേ ഉണ്ടായിരുന്നു .അച്ഛ ന്‍റെയും അമ്മയുടെയും പേരിന്‍റെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്തു പേരിടുന്ന ഒരു പതിവും നിലവിലുണ്ട് ,എങ്കിലും ശങ്കരന്‍റെയും കോങ്കണ്ണിയായ വിശാ ലാക്ഷിയുടെയും സന്താനത്തിന് ഒരിക്കലും "ശവി" എന്ന പേര് ആരും ഇടാറില്ല .കുട്ടികള്‍ക്ക് പേരിടുമ്പോള്‍ അര്‍ത്ഥമുള്ള പേരുകളാണോ അതോ ചൊല്ലി വിളിക്കാന്‍ എളുപ്പമുള്ള പേരുകളാണോ വേണ്ടത് എന്ന തര്‍ക്കത്തിന് ഇത് വരെ തീര്‍പ്പായിട്ടില്ല .പണ്ടൊരു മഹാന്‍ പറഞ്ഞതിനുനൊരു അനുബന്ധം "പേരെന്തായാലും ചൊല്ലുവിളിയും അനുസരണവും ഉണ്ടായാല്‍ മതി".അര്‍ത്ഥമുണ്ടെങ്കിലും ഇല്ലെങ്കിലും ഇമ്പ മുണ്ടെങ്കിലും ഇല്ലെങ്കിലും ഭൂലോകത്തെങ്ങുമില്ലാത്ത പേര് കേട്ടാല്‍ മാലോകര്‍ ചിരിക്കും .അത് നാമ വാഹകന് തുമ്പമുണ്ടാക്കും !!!
എന്നാല്‍ ഈ മാലോകരോട് ഒരു പേരിനെ കുറിച്ച് ചോദിക്കാം എന്ന് വച്ചാലോ ,എല്ലാവര്‍ക്കും പുച്ഛം ഇവിടെ എല്ലാവര്‍ക്കും പുച്ഛം ഈ ബൂലോകത്തില്‍ പേരുകള്‍ കേട്ട് മടുത്തു 123 കള്‍ വേണം , അല്ലെങ്കിലും നമ്മള്‍ മലയാളികള്‍ അങ്ങിനെയാണ് എല്ലാത്തിനോടും ഒരു പുച്ഛം, രാഷ്ട്രീയക്കാരോട് പുച്ഛം (എന്നാലും പൊരി വെയിലത്ത് നിരന്നു നിന്നു വോട്ടു ചെയ്യും ) ,പത്രക്കാരോട് പുച്ഛം (കിട്ടിയല്ലെങ്കില്‍ രാവിലെ വയറ്റില്‍ നിന്നും പോകില്ല),ദിവ്യന്മാരോട് പുച്ഛം (തലയില്‍ മുണ്ടിട്ടു കുടയും ചൂടി തൊഴുതു നില്‍ക്കും "ദിവ്യ ദര്‍ശനം ലഭിക്കാന്‍ ).എന്തിനേറെ പറയുന്നു പേരുകളോട് പോലും 'പുച്ജ്ഞം' . കാത്തിരുന്നു കൈവന്ന സൌഭാഗ്യത്തിനു ഒരു നല്ല പേര് വേണമെന്ന അത്യാഗ്രഹത്തില്‍ നാലാളോട് ഒരു നല്ല പേരിനെ കുറിച്ച് ചോദിക്കൂ , പേര് കിട്ടിയില്ലെങ്കിലും ജീവിതത്തില്‍ എന്നും ഓര്‍ത്തു വെക്കാന്‍ ഒരു ആപ്ത വാക്യം കിട്ടും തീര്‍ച്ച
"ഒരു പേരിലെന്തിരിക്കുന്നു" !!!!
ഇന്നത്തെ നവയുഗ ജ്യോതിഷികളുടെ അഭിപ്രായ പ്രകാരം പേരിലെ
അക്ഷരങ്ങള്‍ നിങ്ങളുടെ സ്വഭാവത്തെയും ജീവിത വിജയത്തെയും
വരെ സ്വാധീനിച്ചേക്കാം ജാഗ്രതൈ !!!
ഫൈസല്‍ ബക്കര്‍ പള്ളിമുറ്റത്ത്

No comments:
Post a Comment