Powered By Blogger

Friday, 7 May 2010

വേദഗ്രന്ഥത്തിന്‍റെ ദൃഷ്ടാന്തങ്ങള്‍ക്ക് ഒരു കമ്പ്യൂട്ടര്‍ ഭാഷ്യം




വേദഗ്രന്ഥത്തിന്‍റെ  ദൃഷ്ടാന്തങ്ങള്‍ക്ക്

 ഒരു കമ്പ്യൂട്ടര്‍ ഭാഷ്യം


ഈജിപ്തിലെ താരിക് സുവൈദാന്‍ ഖുആനിലെ ആവര്‍ത്തിച്ച് വരുന്ന വാക്കുകളെ കുറിച്ചു  കമ്പ്യൂട്ടര്‍ ഉപയോഗിച്ചു  നടത്തിയ പഠനം കൌതുകകരമാണ്..ആവര്‍ത്തിച്ചു  വരുന്ന ഓരോ വാക്കുകളുടെയും അവയുടെ വിപരീത പദങ്ങളുടെയും എണ്ണം തുല്യമാണെന്നത് അത്ഭുതകരമാണ്..

"ഹയാത്" ( ജീവിതം ) എന്ന പദവും അതിന്‍റെ  വിപരീതമായ " മൌതും" (മരണം ) നൂറ്റി നാല്പത്തഞ്ചു  തവണയാണ് ഖുര്‍ആനില്‍   ആവ൪ത്തി ച്ചിരിക്കുന്നത് .. അത്പോലെ "അദ്ദുന്യാ" ( ഇഹലോകം ) എന്ന പദവും " അല്‍ ആഖിര"


( പരലോകം ) എന്ന  പദവുംഎണ്‍പത്തെട്ടു തവണ വീതം  ആവര്‍ത്തിച്ചിരിക്കുന്നു  "അല്‍മലാഇകതും" (മലക്കുകള്‍ ) "അശെയ്ത്താനും" (പിശാച് ) എണ്‍പത്തെട്ടു   തവണ വീതം  ആവര്‍ത്തിച്ചിരിക്കുന്നു   ..."അല്‍റജുല്‍" (പുരുഷന്‍)  " അല്‍മര്‍അ" (സ്ത്രീ ) എന്ന പദവും തുല്യ തവണ തന്നെയാണ് വന്നിരിക്കുന്നത്..




ദിവസം എന്നര്‍ത്ഥം വരുന്ന "അല്‍യൗം "എന്ന പദം ഒരു വര്‍ഷത്തെ ആകെ ദിവസങ്ങളുടെ എണ്ണമായ മുന്നൂറ്റി അറുപത്തഞ്ചു  തവണയും മാസം എന്നര്‍ത്ഥം വരുന്ന "അശ്ശഹര്‍" ഒരു വര്‍ഷത്തിലെ ആകെ മാസങ്ങളുടെ എണ്ണമായ പന്ത്രണ്ടു തവണയും ആവ൪ത്തിച്ചിരിക്കുന്നു എന്നത് അത്ഭുതകരമാണ്..




"അല്‍ ബഹര്‍" (സമുദ്രം ) മുപ്പത്തിരണ്ടു   തവണയും " അല്‍ബിര്ര്‍" (കര ) പതിമൂന്നു തവണയുമാണ് വന്നിരിക്കുന്നത്.. എന്നാല്‍ ഈ രണ്ടു വിപരീത പദങ്ങളുടെ എണ്ണങ്ങള്‍ തമ്മിലുള്ള ബന്ധത്തിലും വളരെയേറെ ദൃഷ്ടാന്തമുണ്ട്..മുപ്പത്തിരണ്ടിനെയും പതിമൂന്നിനെയും കൂട്ടുമ്പോള്‍ നാല്പത്തഞ്ചു  കിട്ടുന്നു...നാല്പത്തഞ്ചിനെ  ശതമാനമാക്കി മുപ്പത്തിരണ്ട് കൊണ്ട് ഹരിക്കുമ്പോള്‍ കിട്ടുന്ന എഴുപത്തൊന്നേ  പോയന്‍റെ . ഒന്നേ. ഒന്നേ .ഒന്ന് ആണ് ഭൂമിയിലെ വെള്ളത്തിന്‍റെ  ശതമാനം..നാല്പത്തഞ്ചിനെ ശതമാനമാക്കി പതിമൂന്നു കൊണ്ട് ഹരിക്കുമ്പോള്‍ കിട്ടുന്ന ഇരുപത്തെട്ടെ പോയന്‍റെ . എട്ടേ എട്ടെ എട്ട്‌ ഭൂഗോളത്തിലെ കരയുടെ ശതമാനവുമാണ്..






ഖുര്‍ആന്‍റെ  അനന്തമായ ദൃഷ്ടാന്തങ്ങളുടെ ചില ഉദാഹരണങ്ങള്‍ മാത്രമാണിവയെന്നും സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിയാല്‍ ഇനിയും എത്രയോ അതിശയകരമായത് കണ്ടുപിടിക്കാനാകുമെന്നും താരിക് സുവൈദാന്‍ സാക്ഷ്യപെടുത്തുന്നു .






  സമ്പാ: ഫൈസല്‍ ബക്കര്‍ പള്ളിമുറ്റത്ത് 

No comments:

Post a Comment