Powered By Blogger

Saturday, 1 May 2010

പ്രിയ റസ്സൂലിന്‍ തിരു മൊഴികള്‍


 പ്രിയ റസ്സൂലിന്‍  തിരു മൊഴികള്‍ 

*   സ്വന്തം ശരീരം കൊണ്ടു മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുന്നവനാണ് വിശ്വാസി.

  *   ദൈവം ഏറ്റവും വേഗം ശിക്ഷ നല്‍കുന്നത് കുടുംബ ബന്ധം വിഛേദിക്കുന്നതിനാണ്.

 *   അടുത്ത ബന്ധുക്കള്‍ക്ക് ആവശ്യമായിരിക്കെ മറ്റുള്ളവര്‍ക്ക് ചെയ്യുന്ന ദാനം സ്വീകരിക്കപ്പെടുകയില്ല.

 *   നിങ്ങള്‍ ദാരിദൃത്തെ ഭയപ്പെടുമ്പോള്‍ നല്‍കുന്ന ദാനമാണ് ദാനങ്ങളില്‍ ഉത്തമം.

 *   ദരിദ്രന്   ന്‍ല്‍കുന്ന ദാനം ഒരു പ്രതിഫലം നല്‍കുന്നു. ദരിദ്രനായ 
ബന്ധുവിനുള്ള ദാനം രണ്ട് പ്രതിഫലം നല്‍കുന്നു. ദാനത്തിന്‍റെയും  ബന്ധം  
ചേര്‍ത്തതിന്‍റെയും .
 *   മതം ഗുണകാഷയാകുന്നു.
 *   മതത്തില്‍ നിങ്ങള്‍ പാരുഷ്യം ഉണ്ടാക്കരുത്.

*കുട്ടികളോട് കരുണ കാണിക്കാത്തവനും വലിയവരെ ബഹുമാനി
 ക്കാത്തവനും  നമ്മില്‍ പ്പെട്ടവനല്ല. 

 *  വഴിയില്‍ നിന്ന് ഉപദ്രവങ്ങളെ നീക്കുന്നത് വിശ്വാസത്തിന്‍റെ ഭാഗമാണ് .
 *   വിവാഹം നിങ്ങള്‍ പരസ്യ പ്പെടുത്തണം.

 *   ഒരാള്‍ കച്ചവടം പറഞ്ഞതിന്‍റെ  മേല്‍ നിങ്ങള്‍ വിലകൂട്ടി പരയരുത്.

 *   നിങ്ങള്‍ പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുത്.

 *   നിങ്ങള്‍ പരസ്പരം ഭീഷണിപ്പെടുത്തരുത്.

 *   നിങ്ങള്‍ മരിച്ചവന്‍റെ  പേരില്‍ അലമുറ കൂട്ടരുത്.

 *   മരിച്ചവരെ പറ്റി നിങ്ങള്‍ കുറ്റം പറയരുത്.

 *   നന്മ കല്‍പിക്കണം തിന്മ വിരോധിക്കണം.

 *   ഒരുവന്‍ രോഗിയായാല്‍ അവനെ സന്ദര്‍ശിക്കണം..

 *   ആരെങ്കിലും ക്ഷണിച്ചാല്‍ ആ ക്ഷണം സ്വീകരിക്കണം.

 *   പരസ്പരം കരാറുകള്‍ പലിക്കണം.

 *   അതിഥികളെ ആദരിക്കണം.

*   അസത്യം മിത്രങ്ങളിലൂടെയോ ബന്ധുക്കളിലുടെയോ വന്നാലും 
     സ്വീകരിക്കരുത് .

 *   ആപല്‍ക്കരമെങ്കിലും സത്യം പറയുക. വിജയം അതിലാണുള്ളത്.

 *   തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ച് അര്‍ഹമായ കൂലി കൊടു
     ക്കാത്തവനുമായി അന്ത്യ നാളില്‍ ഞാന്‍ ശത്രുതയിലായിരിക്കും.

 *   വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താകുന്നു.
      അത് നേടുന്നവന്‍ അതീവ ഭാഗ്യവാന്‍.

 *  അധികാരം അനര്‍ഹരില്‍ കണ്ടാല്‍ നിങ്ങള്‍ അന്ത്യനാള്‍
    പ്രതീക്ഷിക്കുക.

 *   ഭരണാധികാരിയുടെ വഞ്ചനെയെക്കാള്‍ കടുത്ത വഞ്ചനയില്ല.

 *   മര്‍ദ്ധിതന്‍റെ  പ്രാര്‍ത്ഥന നിങ്ങള്‍ സൂക്ഷിക്കുക. അവനും
     അല്ലാഹുവിനും തമ്മില്‍ യാതൊരു മറയും ഇല്ല.

 *   നിങ്ങളില്‍ ശ്രേഷ്ടന്‍ ഭാര്യയോട് നന്നായി വര്‍ത്തിക്കുന്നവനാണ്.

 *  ദൈവം ഏറ്റവും വെറുപ്പോടെ അനുവദിച്ച  കാര്യമാണ്
    വിവാഹ മോചനം.
 
*   നിങ്ങള്‍ കഴിയുന്നതും വിവാഹ  മോചനം ചെയ്യരുത്. നിങ്ങളത്
     ചെയ്യുമ്പോള്‍ ദൈവ സിംഹാസനം പോലും വിറക്കും

 *   സ്വന്തം ഭാര്യക്ക് ഭക്ഷണം നല്‍കുന്നതില്‍ പോലും നിങ്ങള്‍ക്ക്
    പ്രതിഫലമുണ്ട്.
 
*   ധനം എല്ലാവര്‍ക്കും നല്‍കാന്‍ കഴിയില്ല. എന്നാല്‍ മുഖ പ്രസന്നയും
     സത്സ്വഭാവവും എല്ലാവര്‍ക്കും നല്‍കാന്‍ കഴിയും.

 *   ഭക്തിയും സത്സ്വഭാവവും ഒരുവനെ സ്വര്‍ഗ്ഗ രാജ്യത്തേക്കടുപ്പിക്കും.

 *   അസൂയാര്‍ഹരായി രണ്ട് പേരെയുള്ളൂ .. ധനം നേരായ  മാര്‍ഗത്തില്‍
     ചിലവഴിക്കുന്നവനും വിജ്ഞാനം സമ്പാദിക്കുന്നവനും .
 *   സദ് വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില്‍ ഏറ്റവും
     ഉത്തമമായത്.

 *   ദൈവ പ്രീതി മാതാപിതാക്കളുടെ തൃപ്തിയിലാണ്. ദൈവ കോപം
     മാതാപിതാക്കളുടെ കോപത്തിലാണ്.

 *   ദൈവം ഏറ്റവും വേഗം പ്രതിഫലം നല്‍കുന്നത് ദാനത്തിനും കുടുംബ
     ബന്ധം ചേര്‍ക്കുന്നതിനുമാണ്.

*   മല്ലയുദ്ധത്തില്‍ ജയിക്കുന്നവനല്ല ശക്തന്‍. കോപം വരുമ്പോള്‍ അത്
     അടക്കി നിര്‍ത്തുന്നവനാണ്.

 *   കോപം വന്നാല്‍ മൌനം പാലിക്കുക.

 *   നിങ്ങള്‍ ആളുകള്‍ക്ക് എളുപ്പമുണ്ടാക്കുക. പ്രയാസപ്പെടുത്തരുത്.
     സന്തോഷിപ്പിക്കുക. വെറുപ്പിക്കരുത്.
 
*   മറ്റൊരാളോട് പ്രസന്നതയോടെ പുഞ്ചിരിക്കുന്നതില്‍ നിങ്ങള്‍ക്ക്
    പുണ്യമുണ്ട് .

 *   നിങ്ങളുടെ അടുത്ത് കൊച്ചു കുട്ടികളുണ്ടെങ്കില്‍ നിങ്ങളും
     കുട്ടികളെ പോലെയാവുക.

 *   നിങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെ നിങ്ങള്‍ മറച്ചു വെക്കരുത്.
     അത് നന്ദി കേടാണ്.

 *   മറ്റുള്ളവരെ ആക്ഷേപിക്കുന്നവനും തെറി വിളിക്കുന്നവനും
     വിശ്വാസിയല്ല.

 *   ഒരാള്‍ മറ്റൊരാളുടെ ന്യൂനത മറച്ചു വച്ചാല്‍ അന്ത്യ നാളില്‍ ദൈവം
      അവന്‍റെ  ന്യൂനതയും മറച്ചു വെക്കും.

 *   തീ വിറകിനെ എന്ന പോലെ അസൂയ നന്മകളെ മായ്ച്ചു കളയും

 *   ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും നിഷിദ്ധമാണ്.

 *   മദ്യം മ്ലേച്ച വൃത്തിയുടെ മാതാവാകുന്നു.
 
*   പലിശ   വാങ്ങുന്നവനെയും കൊടുക്കുന്നവനെയും അതിനിടയില്‍
      നില്‍ക്കുന്നവനെയും ദൈവം ശപിച്ചിരിക്കുന്നു
 
*   പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിഛേദിക്കാന്‍
    പ്രേരിപ്പിക്കും.
 
*   മുഖസ്തുതി പറയുന്നവന്‍റെ ന്റെ വായില്‍ മണ്ണു വാരിയിടണം.
*   

*    സ്വന്തം കൈകൊണ്ട് അദ്ധ്വാനിച്ച് ആഹരിക്കുന്നതിനേക്കാള്‍              
      ഉത്തമമായ ഭക്ഷണമില്ല.
 *   പ്രഭാത പ്രാര്‍ത്ഥന ക്ഴിഞ്ഞാല്‍ അന്നത്തെ ആഹാരം അന്വേഷിക്കാതെ
      നിങ്ങള്‍ വിശ്രമിക്കരുത്.


-- നാഥന്‍ നല്ലത്‌ ചെയ്യുവാന്‍ അനുഗ്രഹിക്കട്ടെ,

                പ്രാര്‍ത്ഥന  പ്രതീക്ഷകളോടെ 

  സമ്പാ: ഫൈസല്‍ ബക്കര്‍ പള്ളിമുറ്റത്ത് 

No comments:

Post a Comment