Powered By Blogger

Monday, 3 May 2010

അവന്‍ സര്‍വശക്തന്‍




ഞാന്‍ ശക്തി  ചോദിച്ചു 
എന്‍ ജീവിതത്തില്‍  ബുദ്ധിമുട്ടുകള്‍ നല്‍കി  
എന്നെ ശക്തനാക്കിയവന്‍  അവന്‍  സര്‍വശക്തന്‍  

ഞാന്‍ വിവേകം ചോദിച്ചു 
എന്‍ ജീവിതം  സമസ്യകളാല്‍ നിറച്ചു   
എന്നെ വിവേകിയാക്കിയവന്‍  അവന്‍ വിവേകശാലി

ഞാന്‍ അഭിവൃദ്ധി ചോദിച്ചു 
എന്‍ പ്രയത്നത്തില്‍  മികവും, ബുദ്ധിയും നല്‍കി 
എന്നെ പരിശ്രമശാലിയാക്കിയവന്‍    അവന്‍  ബുദ്ധിരാക്ഷസന്‍ 

ഞാന്‍ ധൈര്യം ചോദിച്ചു 
എന്‍ മുന്നില്‍  പ്രതിബന്ധങ്ങള്‍  തീര്‍ത്ത്‌ 
എന്നെ  ധൈര്യമോടെ  തരണം ചെയ്യിച്ചവന്‍  അവന്‍ അതിധൈര്യശാലി 

ഞാന്‍ സ്നേഹം ചോദിച്ചു 
പ്രശ്നങ്ങളില്‍  ഉഴലും മനിതരെ എന്‍വഴിത്താരകളില്‍  നല്‍കി 
സ്നേഹം ചൊരിയിച്ഛവന്‍ അവന്‍ സ്നേഹത്തിന്‍  മൂര്‍ത്തിഭാവം 

എനിക്കേകിയതില്ലതൊന്നും അവന്‍  എന്‍ അര്‍ത്ഥനയാല്‍  
ലഭിച്ചതിതല്ലോ  എന്‍ ജീവിത വിജയത്തില്‍ എനിക്കേറ്റം  ആവശ്യകം 



ഫൈസല്‍ ബക്കര്‍ പള്ളിമുറ്റത്ത് 

pm_19.jpgpm_18.jpgpm_14.jpg


No comments:

Post a Comment