Powered By Blogger

Saturday, 1 May 2010

പ്രഭാതത്തിന്‍റെയും പ്രദോഷത്തിന്‍റെയും നാഥന്‍




പ്രഭാതത്തിനും,പ്രദോഷത്തിനും ചുവപ്പ് നിറം.....


കടലിനും, ആകാശത്തിനും നീല നിറം


നിറമില്ലാത്ത പ്രകാശ രശ്മി മനുഷ്യന്‍റെ ദൃഷ്ട്ടിക്കു നല്‍ക്കുന്ന ദൃഷ്ട്ടാന്തങ്ങള്‍ !!!




ഉദയമേത്? അസ്തമയമേത് ?



അതിര്‍വരമ്പുകള്‍ തിരിച്ചറിയപ്പെടുന്നില്ല .


ഓരോ പ്രഭാതവും ഇന്നിന്‍റെ പ്രതീക്ഷയും ..........

......... ഇന്നലകളുടെ അസ്തമയവുമാണ് .


ഓരോ പ്രദോഷവും നാളെയുടെ പ്രതീക്ഷയും.......


.........ഇന്നിന്‍റെ അസ്തമയവുമാണ് '.



പ്രഭാതത്തിന്‍റെയും പ്രദോഷത്തിന്‍റെയും ..............

സൃഷ്ടികര്‍ത്താവും,ജഗന്നിയതാവുമായ................

തമ്പുരാനില്‍ മാത്രം പ്രതീക്ഷ അര്‍പ്പിക്കുക...........


അഖില ലോക രക്ഷിതാവും,പ്രപഞ്ച പരിപാലകനും................

കരുണാനിധിയും, കാരുണ്യവാനുമായ...................

നാഥനെ സദാ സ്തുതിച്ചു സങ്കീര്‍ത്തനം ചെയ്യുക.............


അവനത്രെ പ്രതിഫല ദിവസത്തിന്‍റെ ഉടമസ്ഥന്‍ .



ഫൈസല്‍ ബക്കര്‍ പള്ളിമുറ്റത്ത്

No comments:

Post a Comment