Powered By Blogger

Thursday, 6 May 2010

ആകാശ ഭൂമി തന്‍ വെളിച്ചം













അമ്പരച്ചുമ്പിതന്‍ നെറുകയില്‍ നിന്നു
വിണ്ണിനെ പുല്‍കാന്‍ മോഹിച്ചവന്‍ ഞാന്‍ ,

പലകാതം ദൂരെയാ ആകാശ മേലാപ്പെന്ന സത്യം ,
തിരിയവേ ,മോഹഭംഗമോടെ തിരിഞ്ഞു പോന്നൊരുനാള്‍

വ്യര്‍ത്ഥം എന്‍ മോഹമെന്നറിഞ്ഞീടിലും,
അകതാരില്‍ നിറയും ,
മോഹം എന്നോട് ചൊല്ലി 
വെറുതെ മോഹിക്കുവാന്‍ മോഹം ,

+++++++++++++++++++++++++++++++++++++++++++

+
+
പിന്‍ പകലില്‍ ഒരുവന്‍ ഭാഷണമിത് കേള്‍ക്കേ. 
തിരിഞ്ഞതിതു ഞാന്‍ തിരഞ്ഞ മാര്‍ഗം സത്യ മാര്‍ഗം ,

ഈരേഴു പതിനാലുലോകത്തിനുമുടയവന്‍ 
സാമിപ്യം
ലഭിചീടുമേവം ,പുല്‍കിടാം നാഥനെ,വിണ്ണിന്‍ അധിപനെ

ഏകിടും സൌഖ്യവും മോക്ഷവും നിന്‍ പ്രാര്‍ത്ഥനയാല്‍ , 
വിളംബമിതെന്തിനു മര്‍ത്യാ നിന്‍ സന്മാര്‍ഗം തുടങ്ങുവാന്‍ .

അഖിലലോക പരിപാലകന്‍ തന്‍ ,
വാക്കുകളിതു
സത്യം വിശ്വസിപ്പിന്‍ .

അവന്‍ അടിമ ഒരു ചാണ്‍ അവനോടടുത്താല്‍
അവന്‍ ഒരുമുഴമടുത്തീടും.

അവന്‍ സൃഷ്ടി ഒരുമുഴം അടുത്താല്‍
അവന്‍ ഒരു മാറ് അടുത്തീടും

അവനരികിലേക്ക്‌ മനുജാ നീ നടന്നടുത്താല്‍
അവന്‍ നിന്നരികിലേക്ക് ഓടിയണയും

ഇത് പ്രാര്‍ത്ഥന തന്‍ മഹാത്മ്യം

പ്രാര്‍ത്ഥനയിതല്ലയോ

സത്യവിശ്വാസി 

തന്‍ ആയുധവും

ദീനിന്‍ സ്തംഭവും 

ആകാശഭൂമി
 

തന്‍ വെളിച്ചവും .

££££££££££££££££££££









ഫൈസല്‍ ബക്കര്‍ പള്ളിമുറ്റത്ത്  






No comments:

Post a Comment