പ്രിയ റസ്സൂലിന് തിരു മൊഴികള്‍
* സ്വന്തം ശരീരം കൊണ്ടു മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുന്നവനാണ് വിശ്വാസി.
* ദൈവം ഏറ്റവും വേഗം ശിക്ഷ നല്‍കുന്നത് കുടുംബ ബന്ധം വിഛേദിക്കുന്നതിനാണ്.
* അടുത്ത ബന്ധുക്കള്‍ക്ക് ആവശ്യമായിരിക്കെ മറ്റുള്ളവര്‍ക്ക് ചെയ്യുന്ന ദാനം സ്വീകരിക്കപ്പെടുകയില്ല.
* നിങ്ങള്‍ ദാരിദൃത്തെ ഭയപ്പെടുമ്പോള്‍ നല്കുന്ന ദാനമാണ് ദാനങ്ങളില് ഉത്തമം.
* ദരിദ്രന് ന്ല്കുന്ന ദാനം ഒരു പ്രതിഫലം നല്കുന്നു. ദരിദ്രനായ
ബന്ധുവിനുള്ള ദാനം രണ്ട് പ്രതിഫലം നല്കുന്നു. ദാനത്തിന്റെയും ബന്ധം
ചേര്‍ത്തതിന്റെയും .
* മതം ഗുണകാഷയാകുന്നു.
* മതത്തില്‍ നിങ്ങള്‍ പാരുഷ്യം ഉണ്ടാക്കരുത്.
*കുട്ടികളോട് കരുണ കാണിക്കാത്തവനും വലിയവരെ ബഹുമാനി
ക്കാത്തവനും നമ്മില്‍ പ്പെട്ടവനല്ല.
* വഴിയില്‍ നിന്ന് ഉപദ്രവങ്ങളെ നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമാണ് .
* വിവാഹം നിങ്ങള്‍ പരസ്യ പ്പെടുത്തണം.
* ഒരാള്‍ കച്ചവടം പറഞ്ഞതിന്റെ മേല്‍ നിങ്ങള്‍ വിലകൂട്ടി പരയരുത്.
* നിങ്ങള്‍ പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുത്.
* നിങ്ങള്‍ പരസ്പരം ഭീഷണിപ്പെടുത്തരുത്.
* നിങ്ങള്‍ മരിച്ചവന്റെ പേരില്‍ അലമുറ കൂട്ടരുത്.
* മരിച്ചവരെ പറ്റി നിങ്ങള്‍ കുറ്റം പറയരുത്.
* നന്മ കല്പിക്കണം തിന്മ വിരോധിക്കണം.
* ഒരുവന് രോഗിയായാല്‍ അവനെ സന്ദര്‍ശിക്കണം..
* ആരെങ്കിലും ക്ഷണിച്ചാല്‍ ആ ക്ഷണം സ്വീകരിക്കണം.
* പരസ്പരം കരാറുകള്‍ പലിക്കണം.
* അതിഥികളെ ആദരിക്കണം.
* അസത്യം മിത്രങ്ങളിലൂടെയോ ബന്ധുക്കളിലുടെയോ വന്നാലും
സ്വീകരിക്കരുത് .
* ആപല്ക്കരമെങ്കിലും സത്യം പറയുക. വിജയം അതിലാണുള്ളത്.
* തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ച് അര്‍ഹമായ കൂലി കൊടു
ക്കാത്തവനുമായി അന്ത്യ നാളില്‍ ഞാന്‍ ശത്രുതയിലായിരിക്കും.
* വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താകുന്നു.
അത് നേടുന്നവന് അതീവ ഭാഗ്യവാന്.
* അധികാരം അനര്‍ഹരില്‍ കണ്ടാല്‍ നിങ്ങള്‍ അന്ത്യനാള്‍
പ്രതീക്ഷിക്കുക.
* ഭരണാധികാരിയുടെ വഞ്ചനെയെക്കാള് കടുത്ത വഞ്ചനയില്ല.
* മര്‍ദ്ധിതന്റെ പ്രാര്‍ത്ഥന നിങ്ങള്‍ സൂക്ഷിക്കുക. അവനും
അല്ലാഹുവിനും തമ്മില്‍ യാതൊരു മറയും ഇല്ല.
* നിങ്ങളില്‍ ശ്രേഷ്ടന് ഭാര്യയോട് നന്നായി വര്‍ത്തിക്കുന്നവനാണ്.
* ദൈവം ഏറ്റവും വെറുപ്പോടെ അനുവദിച്ച കാര്യമാണ്
വിവാഹ മോചനം.
* നിങ്ങള്‍ കഴിയുന്നതും വിവാഹ മോചനം ചെയ്യരുത്. നിങ്ങളത്
ചെയ്യുമ്പോള്‍ ദൈവ സിംഹാസനം പോലും വിറക്കും
* സ്വന്തം ഭാര്യക്ക് ഭക്ഷണം നല്കുന്നതില് പോലും നിങ്ങള്‍ക്ക്
പ്രതിഫലമുണ്ട്.
* ധനം എല്ലാവര്ക്കും നല്കാന് കഴിയില്ല. എന്നാല്‍ മുഖ പ്രസന്നയും
സത്സ്വഭാവവും എല്ലാവര്ക്കും നല്കാന് കഴിയും.
* ഭക്തിയും സത്സ്വഭാവവും ഒരുവനെ സ്വര്‍ഗ്ഗ രാജ്യത്തേക്കടുപ്പിക്കും.
* അസൂയാര്ഹരായി രണ്ട് പേരെയുള്ളൂ .. ധനം നേരായ മാര്‍ഗത്തില്‍
ചിലവഴിക്കുന്നവനും വിജ്ഞാനം സമ്പാദിക്കുന്നവനും .
* സദ് വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില് ഏറ്റവും
ഉത്തമമായത്.
* ദൈവ പ്രീതി മാതാപിതാക്കളുടെ തൃപ്തിയിലാണ്. ദൈവ കോപം
മാതാപിതാക്കളുടെ കോപത്തിലാണ്.
* ദൈവം ഏറ്റവും വേഗം പ്രതിഫലം നല്‍കുന്നത് ദാനത്തിനും കുടുംബ
ബന്ധം ചേര്‍ക്കുന്നതിനുമാണ്.
* മല്ലയുദ്ധത്തില്‍ ജയിക്കുന്നവനല്ല ശക്തന്. കോപം വരുമ്പോള്‍ അത്
അടക്കി നിര്‍ത്തുന്നവനാണ്.
* കോപം വന്നാല്‍ മൌനം പാലിക്കുക.
* നിങ്ങള്‍ ആളുകള്‍ക്ക് എളുപ്പമുണ്ടാക്കുക. പ്രയാസപ്പെടുത്തരുത്.
സന്തോഷിപ്പിക്കുക. വെറുപ്പിക്കരുത്.
* മറ്റൊരാളോട് പ്രസന്നതയോടെ പുഞ്ചിരിക്കുന്നതില് നിങ്ങള്‍ക്ക്
പുണ്യമുണ്ട് .
* നിങ്ങളുടെ അടുത്ത് കൊച്ചു കുട്ടികളുണ്ടെങ്കില്‍ നിങ്ങളും
കുട്ടികളെ പോലെയാവുക.
* നിങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെ നിങ്ങള്‍ മറച്ചു വെക്കരുത്.
അത് നന്ദി കേടാണ്.
* മറ്റുള്ളവരെ ആക്ഷേപിക്കുന്നവനും തെറി വിളിക്കുന്നവനും
വിശ്വാസിയല്ല.
* ഒരാള്‍ മറ്റൊരാളുടെ ന്യൂനത മറച്ചു വച്ചാല്‍ അന്ത്യ നാളില്‍ ദൈവം
അവന്റെ ന്യൂനതയും മറച്ചു വെക്കും.
* തീ വിറകിനെ എന്ന പോലെ അസൂയ നന്മകളെ മായ്ച്ചു കളയും
* ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും നിഷിദ്ധമാണ്.
* മദ്യം മ്ലേച്ച വൃത്തിയുടെ മാതാവാകുന്നു.
* പലിശ വാങ്ങുന്നവനെയും കൊടുക്കുന്നവനെയും അതിനിടയില്‍
നില്‍ക്കുന്നവനെയും ദൈവം ശപിച്ചിരിക്കുന്നു
* പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിഛേദിക്കാന്‍
പ്രേരിപ്പിക്കും.
* മുഖസ്തുതി പറയുന്നവന്റെ ന്റെ വായില്‍ മണ്ണു വാരിയിടണം.
*
* സ്വന്തം കൈകൊണ്ട് അദ്ധ്വാനിച്ച് ആഹരിക്കുന്നതിനേക്കാള്‍
ഉത്തമമായ ഭക്ഷണമില്ല.
* പ്രഭാത പ്രാര്‍ത്ഥന ക്ഴിഞ്ഞാല് അന്നത്തെ ആഹാരം അന്വേഷിക്കാതെ
നിങ്ങള്‍ വിശ്രമിക്കരുത്.
-- നാഥന് നല്ലത് ചെയ്യുവാന്‍ അനുഗ്രഹിക്കട്ടെ,
പ്രാര്‍ത്ഥന പ്രതീക്ഷകളോടെ
|
| സമ്പാ: ഫൈസല്‍ ബക്കര്‍ പള്ളിമുറ്റത്ത് |
Saturday, 1 May 2010
പ്രിയ റസ്സൂലിന് തിരു മൊഴികള്‍
Labels:
INFORMATIVE,
ISLAM,
MOTIVATION,
RASOOL
പ്രഭാതത്തിന്റെയും പ്രദോഷത്തിന്റെയും നാഥന്
പ്രഭാതത്തിനും,പ്രദോഷത്തിനും ചുവപ്പ് നിറം.....
കടലിനും, ആകാശത്തിനും നീല നിറം
നിറമില്ലാത്ത പ്രകാശ രശ്മി മനുഷ്യന്റെ ദൃഷ്ട്ടിക്കു നല്ക്കുന്ന ദൃഷ്ട്ടാന്തങ്ങള് !!!
ഉദയമേത്? അസ്തമയമേത് ?
അതിര്‍വരമ്പുകള്‍ തിരിച്ചറിയപ്പെടുന്നില്ല .
ഓരോ പ്രഭാതവും ഇന്നിന്റെ പ്രതീക്ഷയും ..........
......... ഇന്നലകളുടെ അസ്തമയവുമാണ് .
ഓരോ പ്രദോഷവും നാളെയുടെ പ്രതീക്ഷയും.......
.........ഇന്നിന്റെ അസ്തമയവുമാണ് '.
പ്രഭാതത്തിന്റെയും പ്രദോഷത്തിന്റെയും ..............
സൃഷ്ടികര്‍ത്താവും,ജഗന്നിയതാവുമായ................
തമ്പുരാനില്‍ മാത്രം പ്രതീക്ഷ അര്‍പ്പിക്കുക...........
അഖില ലോക രക്ഷിതാവും,പ്രപഞ്ച പരിപാലകനും................
കരുണാനിധിയും, കാരുണ്യവാനുമായ...................
നാഥനെ സദാ സ്തുതിച്ചു സങ്കീര്‍ത്തനം ചെയ്യുക.............
അവനത്രെ പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥന് .
ഫൈസല്‍ ബക്കര്‍ പള്ളിമുറ്റത്ത്
Labels:
FAISAL'S BLOG,
INFORMATIVE,
ISLAM
Subscribe to:
Posts (Atom)
