Powered By Blogger

Tuesday, 27 April 2010

ജിഹാദ് എന്നാല്‍ എന്താണ് ?











ജിഹാദ്  എന്നാല്‍ എന്താണ് ?

ജിഹാദ്! ലോകത്തിലെ ഏതെങ്കിലും ഭാഷയില്‍ ഇത്രയേറെ തെറ്റിദ്ധരിക്കപ്പെട്ട വേറെ വല്ല പദവുമുണ്ടോയെന്ന് സംശയമാണ്. ഇസ്ലാമിലെ ജിഹാദിനെ സംബന്ധിച്ച് അതിന്‍റെ  അനുയായികളില്‍ ഏറെപ്പേരും അജ്ഞരാണ്; അവരല്ലാത്തവര്‍ അപകടകരമായ അബദ്ധധാരണയിലും.
ജിഹാദ് സത്യവിശ്വാസികളുടെ നിര്‍ബന്ധ ബാധ്യതയാണ്. അതില്‍ നിന്ന് മാറിനില്‍ക്കാന്‍ ആര്‍ക്കും അനുവാദമില്ല. നരകശിക്ഷയില്‍നിന്ന് രക്ഷനേടാനും സ്വര്‍ഗലബ്ധിക്കും അതനിവാര്യമാണ്. അല്ലാഹു പറയുന്നു: 
"വിശ്വസിച്ചവരേ, വേദനയേറിയ ശിക്ഷയില്‍നിന്ന് നിങ്ങളെ മോചിപ്പിക്കുന്ന ഒരു വ്യാപാരത്തെക്കുറിച്ച് നിങ്ങള്‍ക്കു ഞാനറിയിച്ചുതരട്ടെയോ? നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ  ദൂതനിലും വിശ്വസിക്കുക, നിങ്ങളുടെ ജീവധനാദികളാല്‍ ദൈവമാര്‍ഗത്തില്‍ ജിഹാദ് നടത്തുക. അതാണ് നിങ്ങള്‍ക്കുത്തമം. നിങ്ങള്‍ അറിയുന്നവരെങ്കില്‍ !'' (ഖുര്‍ആന്‍ 61: 10,11)."ജിഹാദ് ചെയ്യുന്നവരും ക്ഷമ അവലംബിക്കുന്നവരുമാണെന്ന് വ്യക്തമാക്കപ്പെടാതെ സ്വര്‍ഗപ്രവേശം സാധ്യമല്ലെ''ന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. (3: 142).
മുസ്ലിംകളുടെ നിയോഗലക്ഷ്യം തന്നെ ജിഹാദ് നിര്‍വഹണമത്രെ. 
"ദൈവമാര്‍ഗത്തില്‍ യഥാവിധി ജിഹാദ് ചെയ്യുക. തന്‍റെ  ദൌത്യത്തിനു വേണ്ടി നിങ്ങളെ നിയോഗിച്ചത് അവനാണ്. മതത്തില്‍ നിങ്ങള്‍ക്കൊരു ക്ളിഷ്ടതയും അവനു ണ്ടാക്കിയിട്ടില്ല'' (22: 78).
ജിഹാദ് നടത്തുന്നവരെ നേര്‍വഴിക്ക് നയിക്കുമെന്ന് അല്ലാഹു വാഗ്ദാനം ചെയ്യുന്നു: 
"നമ്മുടെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യുന്നവര്‍ക്ക് നാം നമ്മുടെ മാര്‍ഗങ്ങള്‍ കാണിച്ചുകൊടുക്കും. അല്ലാഹു സുകൃതികളോടൊപ്പമാണ്. തീര്‍ച്ച'' (29: 69).
ജിഹാദിലേര്‍പ്പെടുന്നവര്‍ക്ക് അല്ലാഹുവിങ്കല്‍ ഔന്നത്യവും ജീവിതവിജയവും വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു. 
"സത്യം സ്വീകരിക്കുകയും നാടും വീടും വെടിയുകയും ദൈവമാര്‍ഗത്തില്‍ ദേഹധനാദികളാല്‍ ജിഹാദ് നടത്തുകയും ചെയ്യുന്നവരാരോ അവരുടെ സ്ഥാനമാണ് അല്ലാഹുവിങ്കല്‍ മഹത്തരം. വിജയം വരിക്കുന്നവരും അവര്‍തന്നെ. തന്‍റെ  അനുഗ്രഹവും തൃപ്തിയും അനശ്വര സുഖാനുഭൂതികളുള്ള സ്വര്‍ഗീയാരാമങ്ങളും അവര്‍ക്ക് ലഭിക്കുമെന്ന് അവരുടെ നാഥന്‍ സുവാര്‍ത്ത അറിയിക്കുന്നു. അവരാ ഉദ്യാനങ്ങളില്‍ നിത്യവാസികളായിരിക്കും. തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ അവര്‍ക്ക് മഹത്തായ പ്രതിഫലമുണ്ട് '' (9: 20-22).
പരമമായ സ്നേഹം പ്രപഞ്ചനാഥനോടും പ്രവാചകനോടുമെന്നപോലെ ജിഹാദിനോടും ആവുന്നതുവരെ ആരും കുറ്റമുക്തരാവുകയില്ല. 
"പറയുക: നിങ്ങളുടെ പിതാക്കളും സന്താനങ്ങളും സഹോദരന്മാരും ഭാര്യമാരും ബന്ധുക്കളും നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ ധനവും, വിഘ്നം വരുമോയെന്ന് നിങ്ങള്‍ ഭയക്കുന്ന വ്യാപാരവും നിങ്ങളുടെ പ്രിയപ്പെട്ട വീടുകളുമാണ്, അല്ലാഹുവിനെക്കാളും അവന്‍റെ  ദൂതനെക്കാളും അവന്‍റെ  മാര്‍ഗത്തിലെ ജിഹാദിനെക്കാളും നിങ്ങള്‍ക്ക് പ്രിയങ്കരമെങ്കില്‍ നിങ്ങളിതാ കാത്തിരുന്നുകൊള്ളുക, അല്ലാഹു തന്റെ കല്‍പന നടപ്പാക്കുന്നതുവരെ. കുറ്റവാളികളായ ജനത്തെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല'' (ഖുര്‍ആന്‍ 9: 24).
ജിഹാദിലൂടെ മരണം വരിക്കുന്നവര്‍ നിത്യജീവന്‍ നേടുന്നവരത്രെ. "
അല്ലാഹുവിന്‍റെ  മാര്‍ഗത്തില്‍ വധിക്കപ്പെട്ടവര്‍ മരിച്ചുപോയവരാണെന്ന ധാരണ ഒരിക്കലും നിങ്ങള്‍ക്കുണ്ടാ വരുത്. അവര്‍ താങ്കളുടെ നാഥങ്കല്‍ ജീവിച്ചിരിക്കുന്നവരാണ്. അവര്‍ക്ക് ആഹാരം നല്‍കപ്പെട്ടുകൊണ്ടിരിക്കുന്നു. അല്ലാഹു അവര്‍ക്ക് നല്‍കിയ തന്‍റെ  മഹത്തായ ഔദാര്യത്തില്‍ അവര്‍ സംതൃപ്തരാണ്'' (ഖുര്‍ആന്‍ 3: 169, 170).വ്യക്തിയിലും കുടുംബത്തിലും സമൂഹത്തിലും രാഷ്ട്രത്തിലും ലോകത്തും സത്യവും സന്മാര്‍ഗവും ധര്‍മവും നീതിയും സ്ഥാപിക്കാനും നിലനിര്‍ത്താനുമുള്ള അധ്വാനപരിശ്രമങ്ങള്‍ക്കാണ് ഖുര്‍ആന്‍റെ  സാങ്കേതിക ഭാഷയില്‍ ജിഹാദ് എന്ന് പറയുക. ഭാഷാപരമായ അര്‍ഥം കഠിനമായ പ്രയാസങ്ങളോടു മല്ലിടുക, സാഹസപ്പെടുക, കഠിനമായി പ്രയത്നിക്കുക, കഷ്ടതയനുഭവിക്കുക എന്നെല്ലാമാണ്.
സാഹചര്യമാണ് ജിഹാദിന്‍റെ  രീതി നിശ്ചയിക്കുന്നത്. ഉപര്യുക്ത ലക്ഷ്യസാക്ഷാത്കാരത്തിന് ഓരോ കാലത്തും ദേശത്തും പരിതഃസ്ഥിതിയിലും ഏറ്റവും അനുയോജ്യവും അനുവദനീയവും ഫലപ്രദവുമായ രീതിയാണ് സ്വീകരിക്കേണ്ടത്. മോഹങ്ങളെ മെരുക്കിയെടുത്തും ഇച്ഛകളെ നിയന്ത്രിച്ചും ആഗ്രഹങ്ങളുടെ മേല്‍ മേധാവിത്വം പുലര്‍ത്തിയും സ്വന്തം ജീവിതത്തെ ദൈവനിര്‍ദേശങ്ങള്‍ക്കനുരൂപമാക്കി മാറ്റാന്‍ നടത്തുന്ന ശ്രമംപോലും ജിഹാദാണ്. യുദ്ധരംഗത്തുനിന്ന് മടങ്ങവെ ഒരിക്കല്‍ പ്രവാചകന്‍ പറഞ്ഞു: 
"നാം ഏറ്റവും ചെറിയ ജിഹാദില്‍നിന്ന് ഏറ്റവും വലിയ ജിഹാദിലേക്ക് തിരിച്ചുവന്നിരിക്കുന്നു.'' പ്രവാചകശിഷ്യന്മാര്‍ ചോദിച്ചു: "ഏതാണ് ഏറ്റവും വലിയ ജിഹാദ്?'' അവിടുന്ന് അരുള്‍ ചെയ്തു: "മനസ്സിനോടുള്ള സമരമാണത്.''
കുടുംബത്തിന്‍റെ  ഇസ്ലാമീകരണത്തിനായി നടത്തപ്പെടുന്ന വിദ്യാഭ്യാസം, സംസ്കരണം, സദുപദേശം, ശിക്ഷണം തുടങ്ങിയവയെല്ലാം ജിഹാദിലുള്‍പ്പെടുന്നു. സത്യസംസ്ഥാപനത്തിനും നന്മയുടെ പ്രചാരണത്തിനും ധര്‍മത്തിന്റെ ഉന്നതിക്കുമായുള്ള എഴുത്തും പ്രസംഗവും സംഭാഷണവും ചര്‍ച്ചയും വിദ്യാഭ്യാസപ്രചാരണവുമെല്ലാം ആ ഗണത്തില്‍ പെടുന്നു. സമുദായത്തിന്‍റെ  അഭ്യുന്നതി ലക്ഷ്യം വെച്ചുള്ള ശാസ്ത്ര- സാങ്കേതിക- സാമ്പത്തിക- സാംസ്കാരിക- കലാ- സാഹിത്യ മേഖലകളിലെ ശ്രമങ്ങളും ജിഹാദുതന്നെ! എന്നാല്‍ 
ലക്ഷ്യം ദൈവിക വചനത്തിന്‍റെ , അഥവാ പരമമായ സത്യത്തിന്റെ ഉയര്‍ച്ചയായിരിക്കണം.
അതിനാല്‍, അല്ലാഹുവിന്‍റെ  വ്യവസ്ഥയുടെ സംസ്ഥാപനത്തിനും നിലനില്‍പിനുമായി നടത്തപ്പെടുന്ന സകല ശ്രമങ്ങളും ദൈവമാര്‍ഗത്തിലെ ജിഹാദാണ്; ദൈവേതര വ്യവസ്ഥകളുടെ സംസ്ഥാപനവും നിലനില്‍പും ഉദ്ദേശിച്ചും ലക്ഷ്യം വെച്ചും നടത്തപ്പെടുന്നവ പിശാചിന്‍റെ  പാതയിലെ പോരാട്ടവും. അല്ലാഹു അറിയിക്കുന്നു:
 "സത്യവിശ്വാസം സ്വീകരിച്ചവര്‍ അല്ലാഹുവിന്‍റെ  മാര്‍ഗത്തില്‍ സമരം ചെയ്യുന്നു. സത്യനിഷേധത്തിന്‍റെ  മാര്‍ഗമവലംബിച്ചവര്‍ പൈശാചിക മാര്‍ഗത്തിലും സമരം ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ പിശാചിന്റെ കൂട്ടാളികളോട് സമരം ചെയ്യുക. പിശാചിന്‍റെ  തന്ത്രം തീര്‍ത്തും ദുര്‍ബലംതന്നെ; തീര്‍ച്ച'' (ഖുര്‍ആന്‍ 4: 76).
അതിനാല്‍, ജിഹാദ് സമഗ്രമായ ഒരു പദമാണ്. എല്ലാ തരത്തിലുള്ള ശ്രമങ്ങളും അധ്വാനങ്ങളും അതിലുള്‍പ്പെടുന്നു. ബുദ്ധിപരമായും ചിന്താപരമായുമുള്ള വിപ്ലവങ്ങളുണ്ടാക്കാനും ജനങ്ങളുടെ വികാരങ്ങളും താല്‍പര്യങ്ങളും സംസ്കരിക്കാനും അവരുടെ വീക്ഷണങ്ങള്‍ ദൈവികവ്യവസ്ഥക്കനുസൃതമാക്കാനും നടത്തപ്പെടുന്ന വാചികവും ലിഖിതവുമായ സംരംഭങ്ങള്‍ തൊട്ട് സത്യത്തിന്റെ ശത്രുക്കളോടുള്ള സായുധ സമരം വരെ അത് വ്യാപിച്ചു കിടക്കുന്നു. വ്യക്തി, തന്റെ അഭിമാനവും ജീവനും സ്വത്തും സംരക്ഷിക്കാന്‍ ശ്രമിക്കുന്നതും ജിഹാദുതന്നെ. ആ മാര്‍ഗത്തില്‍ മരണം വരിക്കുന്നത് ദൈവമാര്‍ഗത്തിലെ രക്തസാക്ഷിത്വമാണെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു.
സയ്യിദ് അബുല്‍അഅ്ലാ മൌദൂദി എഴുതുന്നു: 
"കേവലം യുദ്ധം അല്ല 'ജിഹാദ്' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അധ്വാനപരിശ്രമങ്ങള്‍, കഠിനയത്നം, അങ്ങേയറ്റത്തെ പ്രവര്‍ത്തനം, ശ്രമം എന്നീ അര്‍ഥങ്ങളിലാണ് ഈ പദം പ്രയോഗിക്കപ്പെടാറുള്ളത്. ജിഹാദ്, മുജാഹിദ് എന്നിവയുടെ ആശയത്തില്‍ തരണംചെയ്യാന്‍ അധ്വാനപരിശ്രമങ്ങള്‍ ആവശ്യമായിത്തീരുന്ന ഒരു പ്രതിപക്ഷശക്തിയുടെ സാന്നിധ്യവും കൂടി ഉള്‍പ്പെടുന്നുണ്ട് . ഇതോടൊപ്പം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ എന്ന ഉപാധി, പ്രതിലോമശക്തികളെന്നാല്‍ അല്ലാഹുവിനുള്ള അടിമത്തത്തെ നിഷേധിക്കുകയും അവന്റെ പ്രീതിയെ നിരാകരിക്കുകയും അവന്റെ മാര്‍ഗത്തില്‍ ചലിക്കുന്നതിനെ തടയുകയും ചെയ്യുന്നതെന്തൊക്കെയാണോ അതൊക്കെയാണെന്ന് നിര്‍ണയിക്കുകയും ചെയ്യുന്നു. അത്തരം പ്രതിലോമശക്തികളെ പരാജയപ്പെടുത്തി മനുഷ്യന്‍ സ്വയംതന്നെ അല്ലാഹുവിന്‍റെ  ഉത്തമ അടിമയായിത്തീരുവാനും ദൈവികവചനത്തിന്‍റെ  ഉന്നതിക്കും സത്യനിഷേധത്തിന്‍റെയും കൃതഘ്നതയുടെയും വചനങ്ങളുടെ പരാജയത്തിനും ജീവാര്‍പ്പണം ചെയ്യുകയെന്നതാണ് 'അധ്വാനപരിശ്രമങ്ങള്‍ ' കൊണ്ട്  ഉദ്ദേ ശിക്കുന്നത്. ഈ മുജാഹിദിന്റെ പ്രഥമലക്ഷ്യം, സദാ ദൈവധിക്കാരത്തിന് പ്രേരണ നല്‍കിക്കൊണ്ടിരിക്കുകയും സത്യവിശ്വാസത്തില്‍നിന്നും ദൈവാനുസരണത്തില്‍നിന്നും തന്നെ തടയാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന സ്വന്തം മനസ്സിന്‍റെ  ദുഷ്പ്രവണതയാകുന്നു. അതിനെ കീഴ്പ്പെടുത്താന്‍ കഴിയാത്തേടത്തോളം കാലം ബാഹ്യരംഗത്ത് ഒരു 'മുജാഹിദി'ന് യാതൊരു സാധ്യതയുമില്ല. അതുകൊണ്ടാണ് ഒരു യുദ്ധത്തില്‍നിന്ന് തിരിച്ചുവരവേ ഭടന്മാരോട് നബി (സ) ഇപ്രകാരം അരുളിയത്:
(നാം ഒരു ചെറിയ ജിഹാദില്‍നിന്ന് വലിയ ജിഹാദിലേക്കാണ് തിരിച്ചുപോകുന്നത്.)
ഏതാണ് വലിയ ജിഹാദെന്ന് അവിടന്നുതന്നെ വ്യക്തമാക്കുകയുണടായി: "
ദാസന്‍ തന്‍റെ  ദേഹേച്ഛകള്‍ക്കെതിരായി കഠിനയത്നം നടത്തുക''
മുഴുവന്‍ ലോകത്തോളം പ്രവിശാലമാണ് സ്വന്തത്തെ വിജയിച്ചതിനുശേഷമുള്ള ജിഹാദിന്‍റെ  രംഗം. ലോകത്തുള്ള എല്ലാ ദൈവനിഷേധ-പൈശാചിക ശക്തികള്‍ക്കും എതിരായി അവന്‍ മനസ്സിന്‍റെയും മസ്തിഷ്കത്തിന്‍റെയും ശരീരത്തിന്‍റെ യും ധനത്തിന്‍റെയും സര്‍വശക്തികളുമുപയോഗിച്ച് അധ്വാനപരിശ്രമങ്ങള്‍ ചെയ്യുകയാണ് ഇവിടെ ആവശ്യപ്പെട്ടിട്ടുള്ള യഥാര്‍ഥ ജിഹാദ്'. (തഫ്ഹീമുല്‍ ഖുര്‍ആന്‍ വാല്യം 3, പേജ് 247, 248)
സയ്യിദ് മൌദൂദി തന്നെ ഇതൊന്നുകൂടി വിശദീകരിക്കുന്നു: "ഒരു ഉദ്ദേശ്യം നേടേണ്ടതിന് അങ്ങേയറ്റത്തോളമുള്ള പരിശ്രമം വിനിയോഗിക്കുകയെന്നാണ് 'ജിഹാദി'ന്റെ അര്‍ഥം. ഇത് 'യുദ്ധ'ത്തിന്‍റെ  പര്യായമല്ല; യുദ്ധത്തിന് അറബിയില്‍ 'ഖിതാല്‍' എന്ന വാക്കാണ് സാധാരണ ഉപയോഗിക്കാറുള്ളത്. 'ജിഹാദി'ന് അതിലും എത്രയോ വിപുലവും വിശാലവുമായ അര്‍ഥമാണുള്ളത്. സകലവിധ ത്യാഗപരിശ്രമങ്ങളും അതില്‍ ഉള്‍പ്പെടുന്നു. ലക്ഷ്യത്തെക്കുറിച്ചുള്ള ചിന്തയില്‍ സദാ മുഴുകിയിരിക്കുക, ഹൃദയമസ്തിഷ്കങ്ങള്‍കൊണ്ട്  അത് പ്രാപിക്കുന്നതിനുള്ള പോംവഴികളാരാഞ്ഞുകൊണ്ടിരിക്കുക, നാവുകൊണ്ടും പേനകൊണ്ടും  അതിനെ പ്രചരിപ്പിക്കുക, കൈകാലുകള്‍കൊണ്ട്  അതിനുവേണ്ടി  പരിശ്രമങ്ങള്‍ നടത്തുക, സാധ്യമായ എല്ലാ ഉപകരണസാമഗ്രികളും അതിന്റെ പ്രചാരണത്തിനായി ഉപയോഗപ്പെടുത്തുക, ആ മാര്‍ഗത്തില്‍ നേരിടുന്ന ഏതു പ്രതിബന്ധങ്ങളെയും പൂര്‍ണശക്തിയോടെയും ധൈര്യസ്ഥൈര്യത്തോടെയും നേരിടുക, ആവശ്യം വരുമ്പോള്‍ ജീവനെപ്പോലും ബലിയര്‍പ്പിക്കാന്‍ മടികാണിക്കാതിരിക്കുക ഇവക്കെല്ലാം കൂടിയുള്ള പേരാണ് 'ജിഹാദ്'. അത്തരം ത്യാഗപരിശ്രമങ്ങള്‍ ചെയ്യുന്നവനത്രെ 'മുജാഹിദ്!' 'അല്ലാഹുവിന്‍റെ  മാര്‍ഗത്തില്‍ ജിഹാദ് ചെയ്യുക'യെന്നാല്‍, പ്രസ്തുത ത്യാഗപരിശ്രമങ്ങളെല്ലാം അല്ലാഹുവിന്‍റെ  പ്രീതി ഉദ്ദേശിച്ചും അവന്‍റെ  ദീന്‍ അവന്‍റെ  ഭൂമിയില്‍ സ്ഥാപിതമാവേ ണ്ടതിനും അവന്‍റെ  വാക്യം മറ്റെല്ലാ വാക്യങ്ങളെയും ജയിക്കേണ്ടതിനും മാത്രമായിരിക്കുകയും മറ്റൊരു താല്‍പര്യവും 'മുജാഹിദി'ന്‍റെ  ലക്ഷ്യമാവാതിരിക്കുകയും ചെയ്കയെന്നാണ്.'' (തഫ്ഹീമുല്‍ ഖുര്‍ആന്‍ വാല്യം 1, പേജ് 150)
വീണ്ടും  എഴുതുന്നു: "ഒരു പ്രതികൂല ശക്തിയെ നേരിടുന്നതിന് സമരം നടത്തുകയും ത്യാഗപരിശ്രമങ്ങളനുഷ്ഠിക്കുകയും ചെയ്യുന്നതിനാണ് മുജാഹദഃ എന്നു പറയുക. ഒരു പ്രത്യേക എതിര്‍ശക്തിയെ ചൂണടിക്കാണിക്കാതെ 'മുജാഹദഃ' എന്നു മാത്രം പറയുമ്പോള്‍ അതിനര്‍ഥം സമഗ്രവും സര്‍വതോമുഖവുമായ സമരം എന്നാണ്. വിശ്വാസി ഈ ലോകത്ത് നടത്തേണ്ട  സമരം ഈ വിധത്തിലുള്ളതാണ്. തിന്മയനുവര്‍ത്തിക്കുന്നതുകൊണ്ടുണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ച് പ്രലോഭിപ്പിക്കുന്ന ചെകുത്താനുമായി അവന്‍ സദാ സമരംചെയ്തുകൊണ്ടിരിക്കണം. തന്നെ ജഡികേച്ഛകളുടെ അടിമയാക്കാന്‍ ശക്തിയായി പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്ന സ്വമനസ്സുമായും സമരം ചെയ്യണം. സ്വന്തം വീടു മുതല്‍ ചക്രവാളം വരെ വീക്ഷണങ്ങളിലും ദര്‍ശനങ്ങളിലും ധാര്‍മികതത്ത്വങ്ങളിലും നാഗരിക രീതികളിലും ആചാരസമ്പ്രദായങ്ങളിലും സാമൂഹിക-സാംസ്കാരിക നിയമങ്ങളിലും സത്യദീനിനെ എതിര്‍ക്കുന്ന സകല മനുഷ്യരോടും സമരം ചെയ്യണം. ദൈവത്തിന്റെ ആധിപത്യത്തില്‍നിന്നു മുക്തരായി സ്വന്തം ആധിപത്യം നടത്താന്‍ ശ്രമിക്കുകയും തങ്ങളുടെ കഴിവുകള്‍ നന്മക്കു പകരം തിന്മ പ്രചരിപ്പിക്കാന്‍ വിനിയോഗിക്കുകയും ചെയ്യുന്ന സാമൂഹിക നേതൃത്വത്തോടും സമരം ചെയ്യണം. ഇത് ഒന്നോ രണ്ടോ  നാളത്തെ സമരമല്ല, ആജീവനാന്ത സമരമാണ്. ദിവസത്തില്‍ , ഇരുപത്തിനാലു മണിക്കൂറും അവിരാമം തുടരുന്ന സമരം. ഏതെങ്കിലും ഒരു രംഗത്തുമാത്രം നടക്കുന്നതുമല്ല ഈ സമരം. ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും ഇത് നടക്കേണ്ടതാണ്. ഇതിനെക്കുറിച്ചാണ് ഹദ്റത്ത് ഹസന്‍ ബസ്വരി പറയുന്നത്:
(മനുഷ്യന്‍ തീര്‍ച്ചയായും ജിഹാദ് ചെയ്യുന്നുണ്ട് ; അവന്‍ ഒരിക്കലും വാളെടുത്തിട്ടില്ലെങ്കിലും.)(തഫ്ഹീമുല്‍ ഖുര്‍ആന്‍ വാല്യം 3, പേജ് 645).
"ശക്തമായ ജിഹാദ്) എന്നതിന് മൂന്നര്‍ഥങ്ങളുണ്ട്: ഒന്ന്, അധ്വാന പരിശ്രമങ്ങളില്‍നിന്ന് ഒരു നിമിഷം വിട്ടുനില്‍ക്കാതിരിക്കാനുള്ള നിതാന്ത യജ്ഞം. രണ്ട് , മനുഷ്യന്‍ തന്‍റെ  കഴിവുകളാസകലം പ്രയോജനപ്പെടുത്തിക്കൊണ്ട്  നടത്തുന്ന വന്‍തോതിലുള്ള പ്രയത്നം. മൂന്ന്, മനുഷ്യന്‍ തന്റെ പ്രയത്നശേഷിയുടെ ഒരുവശവും ഒഴിവാക്കാതെ നടത്തുന്ന ബഹുമുഖവും സമഗ്രവുമായ അധ്വാനപരിശ്രമം. ഏതെല്ലാം മുന്നണികളില്‍ ആയുധശക്തി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുവോ അവിടങ്ങളില്‍ തന്‍റെ  ശക്തികൂടി അതോടൊപ്പം ചേര്‍ക്കുക, സത്യത്തിന്‍റെ  വിജയത്തിനുവേണ്ടി  ഏതെല്ലാം രംഗങ്ങളില്‍ എന്തെല്ലാം പ്രവര്‍ത്തിക്കേണ്ടതാവശ്യമായി വരുന്നുവോ അവിടെയെല്ലാം നാവുകൊണ്ടും  പേനകൊണ്ടുമുള്ള സമരം ഉള്‍പ്പെടെ ജീവന്‍കൊണ്ടും  ധനംകൊണ്ടും  ആയുധങ്ങള്‍കൊണ്ടും  പടപൊരുതുക.'' (തഫ്ഹീമുല്‍ ഖുര്‍ആന്‍ വാല്യം 3, പേജ് 444)
ജിഹാദിന് വിശുദ്ധയുദ്ധം, മതയുദ്ധം എന്നൊക്കെ അര്‍ഥം കല്‍പിക്കുന്നത് തീര്‍ത്തും തെറ്റാണ്. ഇസ്ലാമിനുമുമ്പുള്ള അറബി സാഹിത്യത്തില്‍ യുദ്ധത്തെ സംബന്ധിച്ച ധാരാളം കവിതകളും പ്രഭാഷണങ്ങളും കാണാവുന്നതാണ്. അവയിലെവിടെയും യുദ്ധത്തിന് 'ജിഹാദ്' എന്ന പദം പ്രയോഗിച്ചിട്ടില്ല.
സായുധ സമരം അനിവാര്യമാവുകയും വ്യവസ്ഥാപിതമായ നേതൃത്വം അതാവശ്യപ്പെടുകയും ചെയ്യുന്ന ഘട്ടങ്ങളില്‍ അതില്‍ പങ്കുചേരേണ്ടത് അതിനു കഴിവുള്ള ഓരോ വിശ്വാസിയുടെയും ബാധ്യതയും, അതില്‍നിന്ന് മാറിനില്‍ക്കുന്നത് കൊടിയ പാപവുമാണ്. എന്നാല്‍ ഇസ്ലാമില്‍ സായുധ ജിഹാദ് പ്രഖ്യാപിക്കേണ്ടത് ഏതെങ്കിലും വ്യക്തികളോ ഗ്രൂപ്പുകളോ അല്ല. സ്ഥാപിതമായ ഇസ്ലാമിക രാഷ്ട്രത്തിന്റെ ഭരണാധികാരികളോ അംഗീകൃത സമുദായ നേതൃത്വമോ ആണ്. അതുകൊണ്ടു തന്നെ ഏതെങ്കിലും വ്യക്തികളോ ഗ്രൂപ്പുകളോ നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങളും ആക്രമണങ്ങളും ഇസ്ലാമിക ജിഹാദല്ല. അത്തരം കൃത്യങ്ങളെ ഇസ്ലാമുമായി ചേര്‍ത്തുപറയുന്നത് തീര്‍ത്തും തെറ്റാണ്.
ചുരുക്കത്തില്‍ ജിഹാദെന്നാല്‍ സായുധ പോരാട്ടമാണെന്ന ധാരണ അബദ്ധപൂര്‍ണമാണ്. ജിഹാദിന്‍റെ  വിവിധയിനങ്ങളില്‍ ഒന്നു മാത്രമാണത്. ഖുര്‍ആന്‍ പരിചയപ്പെടുത്തിയ പ്രവാചകന്മാരെല്ലാം ജിഹാദ് ചെയ്തവരാണ്. എന്നാല്‍ അവരില്‍ സായുധയുദ്ധം നടത്തിയവര്‍ അത്യപൂര്‍വമത്രെ. ദൈവത്തിന്റെ അന്ത്യദൂതന്‍ മുഹമ്മദ് നബിതിരുമേനി പ്രവാചകത്വത്തിനുശേഷം മക്കയില്‍ കഴിച്ചുകൂട്ടിയ പതിമൂന്നു വര്‍ഷവും ജിഹാദില്‍ വ്യാപൃതനായിരുന്നു. എന്നാല്‍ ഒരിക്കല്‍പോലും ആയുധമെടുത്ത് പൊരുതിയിട്ടില്ല. അതിന് അനുവാദവുമുണടായിരുന്നില്ല. ജിഹാദ് എന്നാല്‍ സായുധ പോരാട്ടമാണെന്ന ധാരണ തിരുത്തപ്പെടേണ്ട  അബദ്ധമാണെന്ന് സത്യം ഗ്രഹിക്കാന്‍ ശ്രമിക്കുന്ന ഏവര്‍ക്കും അനായാസം ബോധ്യമാകും






  സമ്പാ: ഫൈസല്‍ ബക്കര്‍ പള്ളിമുറ്റത്ത് 

നല്ല മരണം



നല്ല മരണം 

acWsa¶ almkXy¯n\v ap¼n a\pjy³ ]I¨p \n¡p¶p. Ahsâ Adnhpw BÄ_ehpw k¼¯pw AXn\pap¼n \njv{]`amIp¶p. acWt¯mSpIqSn Ahsâ PohnXw Ahkm\n¡pIbÃ,bYmÀ° PohnX¯nte¡v {]thin¡pIbmWv F¶ Imcys¯ Ipdn¨h³ t_m[hm\mtIണ്ടതുണ്ട് . AÃmlphns\ AwKoIcn¡pIbpw Bcm[\IÄ kÀÆhpw Ah\pam{Xw kaÀ¸n¡pIbpw sN¿m³ a\pjy³ _m[ykvY\mWv. kXyhnizmkn¡v acWw BizmkamWv. hnizmknbmb HcmfpsS kÂ]cyhkm\¯nsâ Nne ASbmf§fmWv Cu eLpteJbnÂ.

H¶v: acWkab¯v "ilmZ¯v ' D¨cn¡pI
\_ne]dªp: ""BcpsSsb¦nepw Ahkm\ hm¡v ‘emCeml CÃÃmlv’ F¶v Bbncp¶m Ah³ kzÀK¯n {]thin¨p''(A_q ZmhqZv)

c v: s\än¯Sw hnbÀ¯psIm v acWs¸SpI
_pssdZ C_v\v Jpssk_vthnÂ\n¶pw: At±lw Jpdmkm\n embncp¶p, At¸mÄ At±l¯nsâ tcmKnbmb Hcp ktlmZcs\ At±lw kµÀin¨p. At±lw acn¡pIbpw s\änXSw hnbÀ¡p ¶Xmbpw I p. At¸mÄ _pssdZ ]dªp: AÃmlp AIv_À, \_ne ]dbp¶Xmbn Rm³ tI«ncn¡p¶p hnizmknbpsS acWw s\än¯Sw hnbÀ¯psIm mbncn¡pw'' (AlvaZv)

aq¶v: shffnbmgvN cmhntem, shffnbmgvN ]Ientem acWs¸SpI
\_ne ]dªp: ""shffnbmgvNbntem Asæn shffnbmgvN cmhnsetbm GsXmcp apkvenapw acn¡p¶pt m AÃmlp Ahs\ Iz_À in£bnÂ\n¶v c£n¡mXncn¡pIbnÃ'' (XnÀapZn)

\mev:bp²`qanbnÂsh¨v càkm£nbmIpI
AÃmlp ]dbp¶p: (AÃmlphnsâ amÀ¤¯n sImÃs¸«hsc acn¨v t]mbhcmbn \o KWn¡cpXv. F¶m AhÀ AhcpsS c£nXmhnsâ ASp¡Â Pohn¨ncn¡p¶hcmWv. AhÀ¡v D]Poh\w \ÂIs¸«ncn¡p¶p. AÃmlp Xsâ A\p{Kl¯n \n¶v AhÀ¡p \ÂInbXpsIm v AhÀ k´pjvScmbncn¡pw. X§tfmsSm¸w h¶p tNÀ¶n«nÃm¯, X§fpsS ]n¶n (CltemI¯v) Ignbp¶ hnizmkn Isf¸än, AhÀ¡v bmsXm¶pw `bs¸Sphmt\m ZpxJn¡mt\m Csà t¶mÀ¯v AhÀ (B cIvXkm£nIÄ) kt´mjaSbp¶p AÃmlphn sâ A\p{Klhpw HuZmcyhpw sIm v AhÀ kt´mjaSbp¶p. kXyhnizmknIfpsS {]Xn^ew AÃmlp ]mgm¡pIbnà F¶Xpw (Ahsc k´pjvScm¡p¶p.) (Bep Cwdm³: 169..171)
\_ne ]dªp: ""AÃmlphnsâbSp¡Â iloZn\v Bdv KpW §Ä D v: Xsâ càw BZyambn Cäp¶tXmSpIqSn ]m]§sfÃmw s]mdp¡s¸Sp¶p, kzÀK¯nepff Xsâ Ccn¸nSw ImWp¶p, Iz_À in£bnÂ\n¶v kwc£n¡s¸Sp¶p, Ah³ `nXbnÂ\n¶v \nÀ`b \mIp¶p, Cuam\nsâ ]pSh AWnbn¡s¸Sp¶p, kzÀKob XcpWn IfnÂ\n¶pw hnhmlw sNbvXpsImSp¡p¶p, Xsâ IpSpw_ ¯nÂ\n¶pw Fgp]Xv t]À¡v i^mA¯v sN¿p¶p'' (AlvaZv)

A©v: AÃmlphnsâ amÀK¯n acWs¸SpI, t¹KvaptJ\ acWs]SpI, DZc(tcmKw)aptJ\ acWs]SpI
A_q lpssddt  hnÂ\n¶v \nthZ\w: \_ne tNmZn¨p: \n §fn Dff iloZns\ F§ns\bmWv \n§Ä IW¡m¡p¶Xv? AhÀ ]dªp: AÃmlphnsâ ZqXtc, AÃmlphnsâ amÀ¤¯n Bcv sImÃs¸«pthm Ah³ iloZmIp¶p. At±lw ]dªp: F¦n XoÀ¨bmbpw  Fsâ kapZmb¯n   iplZm¡Ä IpdhmIp¶p. AhÀ tNmZn¨p: F¦n BcmWv dkqte AhÀ? At±lw ]dªp: AÃmlphnsâ amÀ¤¯n Bcv sImÃs¸«pthm Ah³ iloZmIp¶p. AÃmlphnsâ amÀ¤¯n Bcv acWs¸«pthm Ah³ iloZmIp¶p. t¹Kv aptJ\ Bcv acWs¸«pthm Ah³ iloZmIp¶p. DZc(tcmKw) aptJ\ acWs¸«h³ iloZmWv. ap§n acn¨h³ iloZmWv'' (apkvenw)

Bdv: ap§n acn¡pI, XIÀ¶phoWv acn¡pI
\_ne ]dªp: càkm£nIÄ A©mIp¶p; t¹Kv _m[n¨v acWs¸«h³, DZc(tcmKw)aptJ\ acWs¸«h³,  ap§nacn¨h³, (hà hkvXpIfpw icoc¯nÂ) XIÀ¶v hoWv acn¨h³, AÃmlp hnsâ amÀ¤¯n càkm£n Bbh³'' (_pJmcn)

Ggv: KÀ`waqew acWs¸SpI
\_n e]dªp: ""... ... KÀ`nWn KÀ`kvY inip ImcWambn acWs¸«m AXv càkm£nXzamWv. (apkvenw)

F«v: Xos]mff aqew acWs¸SpI
\_ne]dªp: AÃmlphnsâ amÀ¤¯n càkm£nIfm bhsc IqSmsX iplZm¡Ä Gsg®amIp¶p t¹Kv _m[n¨v acW s¸«h³, ap§n acn¨h³, ¹yqdnkn (pleurisy) tcmKw aqew acWs¸«h ³, DZc(tcmKw)aptJ\ acWs¸«h³, Xos]mff aqew acWs¸«h ³, XIÀ¶v hoWv AXn\v ASnbnÂs]«v acWs¸«h³, KÀ`kvY inip aqew acWaSªh³ F¶nhscÃmw iplZm¡fmIp¶p.'' (A_q ZmhqZv)

H³]Xv: k¼¯v IhÀs¶Sp¡pt¼mÄ AXn\mbpff {]Xntcm[¯n acWaSbpI
\_ne ]dªp:  Xsâ k¼¯n\mbn Bsc¦nepw sIÃs¸«m Ah³ iloZmWv  (_pJmcn)

]¯v:: icocw, aXw F¶nh¡pth nbpff {]Xntcm[¯nÂ) acWaSbpI
\_ne ]dªp: Bsc¦nepw Xsâ [\¯nt\m, IpSpw_ ¯nt\m, cà¯nt\m, aX¯nt\m ({]Xntcm[n¡phm³) sImÃs¸«m Ah³ càkm£nbmIp¶p'(A_qZmhqZv)

]Xns\m¶v:  kÂIÀ½w sNbvXpsIm v acWaSbpI
\_ne ]dªp: Bsc¦nepw AÃmlphnsâ {]oXn Dt±in¨p sIm v ‘emCeml CÃÃmlv’ F¶v ]dbpIbpw AXpsIm v At±l ¯nsâ A´yw BIpIbpw sNbvXm At±lw kzÀ¤¯n {]th in¨p, Bsc¦nepw AÃmlphnsâ {]oXn Dt±in¨psIm v Hcp Znhkw t\m¼\pãn¡pIbpw AXpsIm v At±l¯nsâ A´yw BIpI bpw sNbvXm At±lw kzÀ¤¯n {]thin¨p, Bsc¦nepw AÃmlphnsâ {]oXn Dt±in¨p sIm v Zm\w \ÂIpIbpw  AXp sIm v At±l¯nsâ A´yw BIpIbpw sNbvXm At±lw kzÀ¤¯n {]thin¨p, (AlvaZv)

]{´ v: A\oXn sN¿p¶ Hcp `cWm[nImcntbmSv \· IÂ ¸n¡pIbpw Xn· hntcm[n¡pIbpw sN¿pIbpw At¸mÄ h[n¡s¸SpIbpw sNbvXbmÄ iplZm¡fpsS t\Xmhv
\_ne ]dªp: iplZm¡fn t\Xmhv lwkXv C_v\p A _vZn apXzen_pw A\oXn sN¿p¶ Hcp `cWm[nImcntbmSv ASp ¡pIbpw \· I¸n¡pIbpw Xn· hntcm[n¡pIbpw sN¿pIbpw At¸mÄ h[n¡s¸SpIbpw sNbvXbmfpamIp¶p, (lmInw)

]Xnaq¶v: Bsc  ]pIgv¯n ]dªpthm Ah\v kzÀKw A\nhmcy ambn \n§Ä Bsc  tamiambn   ]dªpthm Ah\v \cIw A\n hmcyambn

{]hmNIsâ ASp¯pIqsS Hcp a¿n¯v sIm pt]mIs¸«p, At¸mÄ AXns\ ]pIgv¯n ]dbs¸«p At¸mÄ \_ne aq¶v XhW A\nhmcyambn   F¶v ]dªp. A{]Imcw {]hmNIsâ ASp¯pIq sS Hcp a¿n¯v sIm pt]mIs¸«p, At¸mÄ AXns\ tamiambn  ]dbs¸«p At¸mÄ \_ne aq¶v XhW A\nhmcyambn   F¶v ]d ªp.  At¸mÄ DaÀt tNmZn¨p {]hmNItc A§bpsS AcnIneq sS Hcp a¿n¯v sIm p t]mIs¸SpIbpw AXns\ ]pIgv¯s¸SpIpw sNbvXt¸mÄ Xm¦Ä aq¶v XhW A\nhmcyambn F¶p ]dbpIbpw A{]Imcw Xm¦fpsS AcnIneqsS Hcp a¿n¯v sIm p t]mIs¸ SpIbpw AXns\ tamiambn ]dbs¸SpIpw sNbvXt¸mÄ Xm¦Ä aq¶v XhW A\nhmcyambn F¶p ]dbpIbpw sNbvXphtÃm? \_ne ]d ªp \n§Ä Bsc  ]pIgv¯n ]dªpthm Ah\v kzÀ¤w A\n hmcyambn \n§Ä Bsc  tamiambn   ]dªpthm Ah\v \cIw A \nhmcyambn. XpSÀ¶v \n§Ä `qanbn AÃmlphnsâ km£n IfmIp¶p F¶v aq¶v XhW BhÀ¯n¨p. (apkvenw)


  സമ്പാ: ഫൈസല്‍ ബക്കര്‍ പള്ളിമുറ്റത്ത് 

Monday, 26 April 2010

വാക്കുകള്‍ നക്ഷത്രങ്ങളാണ്.



വാക്കുകള്‍ നക്ഷത്രങ്ങളാണ്.

The Pleiades, Anglo-Australian Observatory/Royal Observatory
                                                                                               
                                                                                                        
കൂരിരുട്ടില്‍ ദിശ കാണിക്കുന്ന വഴികാട്ടികള്‍.

  

 വെളിച്ചത്തെ സമീപിക്കുന്ന ഭക്തിയോടെ വാക്കുകളെ,അക്ഷരങ്ങളെ സ്പര്‍ശിക്കുക.

candle light

അപ്പോള്‍ ഭാഷയുടെ ഹൃദയം തുടിക്കുകയും അതിന്‍റെ  ചൈതന്യം വായനക്കാരനിലേക്ക് സംക്രമിക്കുകയും ചെയ്യും.
  
beating heartbeating heartbeating heartbeating heartbeating heartbeating heartbeating heartbeating heartbeating heart

Do You Want Allah (SWT) to Love You?Do You Want Allah (SWT) to Love You?Do You Want Allah (SWT) to Love You?

 പ്രകാശമറ്റ ആശയത്തെയും ശബ്ദത്തെയും ധ്വനിപ്പിക്കുന്ന വാക്കുകള്‍ പിന്‍നിലാവ് പോലെ അസ്തമിച്ചു പോകുമ്പോള്‍ വാക്കുകള്‍ ധൂമകേതുക്കളാണ്.




 ആര്‍ക്കും ഒന്നും നല്‍കാനാവാതെ
 അവ ചരമമടയുന്നു

Dance of Death

അക്ഷരങ്ങളെ പ്രണയിക്കുക

 അറിവ് ആര്‍ജിക്കുക 


വായിക്കുക നിന്‍റെ നാഥന്‍റെ നാമത്തില്‍ 

പേനകൊണ്ടു പഠിപ്പിച്ചവന്‍ അവന്‍ അത്യുദാരന്‍  

ഫൈസല്‍ ബക്കര്‍ പള്ളിമുറ്റത്ത് 

ഭാര്യയുടെ ബാധ്യതകള്‍


ഭാര്യയുടെ ബാധ്യതകള്‍

സ്ത്രീക്ക്‌ ഏറ്റവും കൂടുതല്‍ കടപ്പാടുകളും ബാധ്യതകളുമുള്ളത്‌ ഭര്‍ത്താവിനോടാണ്‌. അദ്ദേഹത്തെ അവള്‍ ബഹുമാനിക്കുകയും സ്നേഹിക്കുകയും അനുസരിക്കുകയും വേണം. പ്രവാചകന്‍(സ) പറഞ്ഞു: 'ഒരു വ്യക്തിയോട്‌ മറ്റൊരു വ്യക്തിക്ക്‌ സുജൂദ്‌ ചെയ്യാന്‍ ഞാന്‍ കല്‍പിക്കുമായിരുന്നെങ്കില്‍ സ്ത്രീയോട്‌ തന്റെ ഭര്‍ത്താവിന്‌ മുമ്പില്‍ സുജൂദ്‌ ചെയ്യാന്‍ ഞാന്‍ കല്‍പിക്കുമായിരുന്നു' (അബൂദാവൂദ്‌, തിര്‍മുദി). ആഇശ(റ)യില്‍നിന്ന്‌ നിവേദനം: അവര്‍ പ്രവാചകനോട്‌ ചോദിച്ചു: 'ഒരു സ്ത്രീക്ക്‌ ഏറ്റവും കൂടുതല്‍ കടപ്പാട്‌ ആരോടാണ്‌?' അവിടുന്ന്‌ പറഞ്ഞു: 'ഭര്‍ത്താവിനോട്‌' അവര്‍ ചോദിച്ചു: പുരുഷന്‌ ഏറ്റവും കൂടുതല്‍ കടപ്പാട്‌ ആരോടാണ്‌? പ്രവാചകന്‍ (സ) പറഞ്ഞു: 'മാതാവിനോട്‌' (ഹാകിം). സ്ത്രീയുടെ സ്വര്‍ഗ നരകങ്ങള്‍ തീരുമാനിക്കുന്നതില്‍ ഭര്‍ത്താവിനോടുള്ള സമീപനത്തിന്‌ സാരമായ പങ്കുണ്ട ്‌: ഒരിക്കല്‍ പ്രവാചകന്‍ ഒരു സ്വഹാബിവനിതയെ ഇപ്രകാരം ഉപദേശിക്കുകയുണ്ട ാ‍യി: 'ഭര്‍ത്താവ്‌ നിന്റെ സ്വര്‍ഗവും നരകവുമാണ്‌' (അഹ്മദ്‌, മജ്മഉസ്സവാഇദ്‌).

അനുസരണം

അല്ലാഹുവിനും റസൂലിനും വിരുദ്ധമാവാത്ത വിഷയങ്ങളിലെല്ലാം വധു വരനെ അനുസരിക്കല്‍ നിര്‍ബന്ധമാണ്‌. നല്ല സ്ത്രീകളുടെ സവിശേഷതകള്‍ ഖുര്‍ആന്‍ ഇപ്രകാരം വ്യക്തമാക്കുന്നു: 'ഉത്തമ വനിതകള്‍ അനുസരണ സ്വഭാവമുള്ളവരും രഹസ്യങ്ങള്‍ സൂക്ഷിക്കുന്നവരുമാണ്‌' (4:34).
ശ്രേഷ്ഠസ്ത്രീയെ കുറിച്ച്‌ പ്രവാചകന്‍(സ) പറഞ്ഞു: 'നീ കടാക്ഷിച്ചാല്‍ നിന്നെ സന്തോഷിപ്പിക്കുകയും നീ കല്‍പിച്ചാല്‍ നിന്നെ അനുസരിക്കുകയും നിന്റെ അഭാവത്തില്‍ നിന്റെ ധനവും സ്വന്തം ശരീരവും സംരക്ഷിക്കുകയും ചെയ്യുന്നവളാണ്‌ ഏറ്റവും ശ്രേഷ്ഠയായ സ്ത്രീ.' മറ്റൊരു പ്രവാചക വചനം ഇങ്ങനെയാണ്‌: 'മൂന്നു പേരെ നരകം സ്പര്‍ശിക്കുകയില്ല. ഭര്‍ത്താവിനെ അനുസരിക്കുന്ന സ്ത്രീ, മാതാപിതാക്കള്‍ക്ക്‌ നന്മ ചെയ്യുന്ന മകന്‍, അല്ലാഹുവിനോടും യജമാനനോടുമുള്ള ബാധ്യതകള്‍ നിര്‍വഹിക്കുന്ന ഭൃത്യന്‍.'
സമ്പന്നതയിലും ദാരിദ്ര്യത്തിലും ഭര്‍ത്താവിനോടുള്ള കടപ്പാടുകള്‍ പൂര്‍ത്തീകരിക്കുകയും അയാളുടെ അവകാശങ്ങള്‍ അംഗീകരിച്ചുകൊടുക്കുകയും വേണം. ഭര്‍ത്താവിനെ ധിക്കരിക്കുകയും അദ്ദേഹം ചെയ്യുന്ന കാര്യങ്ങളെ വിമര്‍ശിക്കുകയും നല്‍കുന്നതിനെ ശപിക്കുകയും ചെയ്യുന്ന സ്ത്രീകളെ കുറിച്ച്‌ നബി(സ) പറഞ്ഞു: 'ഞാന്‍ നരകത്തിലേക്ക്‌ നോക്കി. അപ്പോള്‍ അതില്‍ സ്ത്രീകളെയാണ്‌ ഞാന്‍ അധികമായി കണ്ട ത്‌. ഭര്‍ത്താവിനോട്‌ നന്ദികേട്‌ കാണിച്ചവരാണവര്‍. ജീവിതകാലം മുഴുവന്‍ നീ അവള്‍ക്ക്‌ നന്മ ചെയ്താലും നിന്നില്‍നിന്ന്‌ ഒരു ന്യൂനത കണ്ട ാ‍ല്‍ ഉടന്‍ അവള്‍ പറയും: 'നിങ്ങളില്‍നിന്ന്‌ എനിക്ക്‌ ഇതുവരെ ഒരു ഗുണവും കിട്ടിയിട്ടില്ല' (ബുഖാരി, മുസ്ലിം). ഭര്‍ത്താവിനോട്‌ ഗുണകാംക്ഷ കാണിക്കുന്ന സ്ത്രീകളെ പ്രവാചകന്‍ പ്രശംസിച്ചിട്ടുണ്ട ്‌. ഒരിക്കല്‍ അവിടുന്ന്‌ പറഞ്ഞു: 'നിങ്ങളുടെ സ്ത്രീകള്‍ സ്വര്‍ഗാവകാശികളാണ്‌. അവര്‍ കൂടുതല്‍ സന്താന സൗഭാഗ്യമുള്ളവരും സ്നേഹമുള്ളവരുമാണ്‌. ന്യായമല്ലാത്തത്‌ വല്ലതും സംഭവിച്ചാല്‍ അവള്‍ തന്റെ ഭര്‍ത്താവിനെ സമീപിച്ച്‌ തന്റെ കൈ അയാളുടെ കൈയില്‍വെച്ച്‌ ഇങ്ങനെ പറയും: 'നിങ്ങള്‍ സംതൃപ്തനാകും വരെ ഞാന്‍ ഉറങ്ങുകയില്ല' (മജ്മഉസ്സവാഇദ്‌).

സഹശയനം

ഭാര്യ ഭര്‍ത്താവിനോടൊന്നിച്ച്‌ കഴിയേണ്ട വളാണ്‌. അദ്ദേഹത്തിന്റെ അനുവാദമില്ലാതെ വീട്ടില്‍നിന്ന്‌ പുറത്തുപോവാനോ കിടപ്പറയില്‍ വെച്ച്‌ അദ്ദേഹവുമായി നിസ്സഹകരിക്കാനോ പാടില്ല. പ്രവാചകന്‍ പറഞ്ഞു: 'ആജ്ഞകള്‍ അനുസരിക്കല്‍, അവകാശങ്ങള്‍ അംഗീകരിക്കല്‍, വിരിപ്പില്‍നിന്ന്‌ വിട്ടകലാതിരിക്കല്‍, അനുവാദമില്ലാതെ പുറത്തുപോകാതിരിക്കല്‍, ഭര്‍ത്താവിന്‌ ഇഷ്ടമില്ലാത്തവരെ അകത്തു പ്രവേശിപ്പിക്കാതിരിക്കല്‍ ഇവയെല്ലാം ഭാര്യയുടെ മേലുള്ള ഭര്‍ത്താവിന്റെ അവകാശങ്ങളാണ്‌' (ത്വബ്‌റാനി). ഇബ്നു ഉമറി(റ)ല്‍നിന്ന്‌ നിവേദനം: 'സ്വന്തം ശരീരത്തെ ഭര്‍ത്താവിന്‌ വിലക്കാതിരിക്കല്‍ ഭാര്യക്ക്‌ ഭര്‍ത്താവിനോടുള്ള ബാധ്യതയാകുന്നു. അതൊരു ചെറിയ ഒട്ടകപ്പല്ലക്കില്‍ വെച്ചായാല്‍ പോലും!' (അബൂദാവൂദ്‌, ബൈഹഖി). ഭര്‍ത്താവുമായി നിസ്സഹകരിക്കുന്ന സ്ത്രീയെ പ്രഭാതം വരെ മലക്കുകള്‍ ശപിച്ചുകൊണ്ട ി‍രിക്കുമെന്ന്‌ ഹദീസുകളില്‍ കാണാം.

ഗാര്‍ഹിക ജോലികള്‍ നിര്‍വഹിക്കല്‍

സ്ത്രീക്ക്‌ ചെലവിന്‌ കൊടുക്കല്‍ പുരുഷന്റെ ബാധ്യതയാണെന്നതുപോലെ ഭര്‍ത്താവിനെ സേവിക്കുകയും അദ്ദേഹത്തിന്റെ വീട്ടിലെ ജോലികള്‍ നിര്‍വഹിക്കുകയും ചെയ്യല്‍ ഭാര്യയുടെ ബാധ്യതയാണ്‌. പ്രവാചക പുത്രി ഫാത്വിമ(റ) ഗൃഹജോലികളില്‍ പ്രയാസപ്പെടുകയും അവരുടെ കൈകളില്‍ പണിയുടെ പാടുകള്‍ പതിയുകയും ചെയ്തിരുന്നു. എന്നിട്ടും നബി(സ) അവരെ ആശ്വസിപ്പിക്കുകയും ഭര്‍തൃസേവനം തുടരാന്‍ ആവശ്യപ്പെടുകയുമാണ്‌ ചെയ്തത്‌. ഇമാം ഗസ്സാലി(റ) പറയുന്നു: 'വീട്ടുജോലികളെല്ലാം സാധ്യമാംവിധം നിര്‍വഹിക്കല്‍ ഭാര്യയുടെ ബാധ്യതകളില്‍ പെടുന്നു.'

ഗൃഹ ഭരണം

വീടിന്റെ ആഭ്യന്തര ഭരണവും കാര്യ നിര്‍വഹണവും സ്ത്രീയുടെ ഉത്തരവാദിത്വത്തില്‍ പെട്ടതാണ്‌. പ്രവാചകന്‍(സ) പറഞ്ഞു: 'സ്ത്രീ ഭര്‍തൃഭവനത്തിലെ ഭരണാധികാരിയാണ്‌. വീട്ടിലുള്ളവരെക്കുറിച്ച്‌ തീര്‍ച്ചയായും അവള്‍ ചോദിക്കപ്പെടുന്നതാണ്‌' (ബുഖാരി, മുസ്ലിം). വീടിന്റെ സംരക്ഷണവും കുട്ടികളെ വളര്‍ത്തലും ഭാര്യയുടെ ചുമതലയാണ്‌. ഭര്‍ത്താവ്‌ സമ്പാദിച്ചുകൊണ്ട ു‍വരുന്ന ധനം ന്യായമായ രീതിയില്‍ ചെലവഴിക്കാനും ദാനം ചെയ്യാനും അവള്‍ക്ക്‌ അവകാശമുണ്ട്‌.

സമ്പാ :ഫൈസല്‍ ബക്കര്‍ പള്ളിമുറ്റത്ത് 
 

"ഒരു പേരിലെന്തിരിക്കുന്നു"


  1. "ഒരു പേരിലെന്തിരിക്കുന്നു"

"ഒരു പേരിലെന്തിരിക്കുന്നു" എന്നുള്ള പ്രസക്തമായ ചോദ്യം ആദ്യമായി ലോകത്തിനു മുമ്പില്‍ ഉയര്‍ത്തിയ മഹദ് വ്യക്തിത്വം വിശ്വ മഹാകവി ഷേക്സ്പിയര്‍ആണ് .തുടര്‍ വായനയില്‍ ഒരു പനിനീര്‍ പുഷ്പ്പത്തെ ഏതു നാമത്തില്‍ വിളിച്ചാലും അതിന്‍റെ അസ്തിത്വത്തില്‍ വ്യത്യാസം വരുന്നില്ല എന്നദ്ദേഹം സമര്‍ത്ഥിക്കുന്നു.പേരിലല്ല പേര് സൂചിപ്പിക്കുന്ന കാതലിലാണ് കാര്യം എന്നായിരുന്നു അദ്ദേഹത്തിന്‍റെ വിവക്ഷ .

'ആല്‍ഫ' ,'ബീറ്റാ',' ഗാമ',' ഒമേഗ', പാവം ഷേക്സ്പിയര്‍ അറിയുന്നുണ്ടോ ,ഇങ്ങു പശ്ചിമ ഘട്ട സാനുക്കള്‍ക്ക് ചാരെ ഇങ്ങനെയൊക്കെ ക്കെ പേരുകളുള്ള ആളുകള്‍ ജീവിക്കുന്നു എന്ന് . അറിഞ്ഞാല്‍ തീര്‍ച്ചയായും പണ്ടെഴുതിയത് ഒരു തിരുത്ത് പുള്ളി നല്‍കിയേനെ .

കാരണം പെരില്ലല്ലേ കാര്യം !!

'റബ്ബീ അക്കീബ അംഗരിസ്','റബ്ബീ ഭ്രിഗു ഹില്ലേല്‍' ,'റബ്ബി മൈമോണിഡസ് കാശ്യപ് ' ഹെന്‍റെമ്മോ ! ഇതൊന്നുറക്കെ വായിച്ചാല്‍ നാക്കുളുക്കി പോകാന്‍ ഇടയുണ്ടെന്ന് മനസ്സില്‍ കരുതിയില്ലേ .

ഞെട്ടാന്‍ വരട്ടെ ! ഇവര്‍ മൂന്നു സഹോദരങ്ങളാണ് , വിദേശത്തു നിന്നും വന്നവരൊന്നുമല്ല ,ഇതെല്ലം നമ്മുടെ കൊച്ചു കേരളത്തിലെ പ്രജകളുടെ പേരുകളാണ് ,ബസേലിയസ് കോളേജിലെ അധ്യാപകനായി വിരമിച്ച അമ്മഞ്ചേരി ഒരുവട്ടിത്തറ വീട്ടില്‍ പ്രൊഫ: ഓ എം മാത്യുവിന്‍റെയും പ്രൊഫ; ജോളി മാത്യുവിന്‍റെയും മക്കള്‍ . പോളിംഗ് ബൂത്തിലും ,വിദ്യാലയങ്ങളിലും പേര് ചൊല്ലി വിളിക്കേണ്ടി വരുന്നവരുടെ പങ്കപ്പാട് .

'ബങ്കിം പെട്ട' ,,'ബെന്‍ സാവന്ത് പെട്ട' കേരളത്തിന്‍റെ തനതു കലാരൂപവും ,സ്ഥിരം വേദി നഷ്ട്ടപെടുത്താനുള്ള മടിയില്‍ രൂപ മാറ്റം വരുത്തി അടിക്കടി അട്ച്ചേല്പ്പിക്കുന്ന ജനകീയ പിന്തുണയുടെ അളവ് കോലായ ബന്ദില്‍ ജനിച്ചു , തന്‍റെ നാമകരണ ഹേതുവായ ബന്ദിന്‍റെ പേരുമാറ്റത്തിനോട് ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ചു പേര് മാറി 'ബെന്‍ താര പെട്ട' യായി മാറിയ ,'ബന്ദാര പെട്ട'ഇവരെല്ലാം പെട്ടകളോ പേട്ടകളോ അല്ല ,ഇവര്‍.കൊച്ചു കേരളത്തിലെ ഇവരുടെ നാട്ടിലെ ഇഷ്ടപെട്ട ,ബഹുമാന പെട്ട, പ്രിയപ്പെട്ട പേരുകളാണ് ഇതെല്ലം.

ഇവരെല്ലാം വിദേശികളാണെന്നു സംശയം മാറിയില്ലെങ്കില്‍ ഇതാ വരുന്നു ഒരു മലയാളി മങ്ക ,മലയാളത്തിന്‍റെ സൌരഭ്യവുമായി "സ്നേഹപ്പൂ".
സ്നേഹപ്പൂവോ അതെന്തു പൂവെന്‍റെപ്പോ ! പിച്ചിപ്പൂ ,ജമന്തിപ്പൂ, മുല്ലപ്പൂ, ചെത്തിപ്പൂ, ലാങ്കിപ്പൂ ,റോസാപ്പൂ എന്നൊക്കെ കേട്ടിട്ടുണ്ട് ,ഇനി ചെമ്പരത്തിപ്പൂ വെയ്പിച്ചേ അടങ്ങൂ എന്ന് അത്ഭുതം കൂറേണ്ട.
ഈ 'സ്നേഹപ്പൂ' മണിമല പഞ്ചായത്തിലെ പരേതനായ ചിത്ര കലാധ്യാപകനായിരുന്ന ജയന്‍ പെരുമാളിന്‍റെ ഭാര്യയാണ് .
മക്കള്‍' ഉഗേഷ്' ,'ഉനീഷ്'

പ്രകൃതി ശ ക്തികളെ ആരാധിക്കുന്ന ഭാരതീയ പാരമ്പര്യത്തി ന്‍റെ യാഥാസ്ഥിതിക പിന്മുറക്കാരല്ല ,'സണ്‍' ഉം 'മൂണ്‍' ഉം .ഇവര്‍ പരിവര്‍ത്തനത്തിന്‍റെ മൂര്‍ത്ത രൂപമായ മിശ്രവിവാഹത്തിലെ സന്തതികള്‍ .ഇനിയും അവതാരങ്ങളോ! ഗീതോ പ ദേ ശ ത്തിലെ സാരാശം ചോരാതെ സൂക്ഷിക്കാന്‍ അച്ഛന്‍' സ്ഥിതപ്രജ്ഞന്‍'.ആക്കിയവന്‍ മക്കള്‍ക്ക്‌ 'പ്രണവ്','ഗായത്രി' മന്ത്ര നാമങ്ങള്‍ നല്‍കി സായൂജ്യമടയുന്നു .

കേട്ടത് മധുരതരം കേള്‍ക്കാനുള്ളത് അതി മധുരം .പേരില്‍ പാരമ്പര്യ വാദികളായ 'ഗാനമൂര്‍ത്തി', 'ച്ചുപ്പാ വാണി' ,'സത്യ കീര്‍ത്തി' ,'ധന കീര്‍ത്തി'സഹോദരങ്ങള്‍ ഇളം മുറ ക്കാരനിട്ട പേരു' ത്രിഗുണസെന്‍'

പ്രൊഫ ഷന്‍ തലയ്ക്കു കയറിയ ഹോമിയോ ഡോക്ടര്‍ മകനിട്ട പേര് 'ഹോമിയോ' .ഹോമിയോ, പേര് കൊള്ളാം ചികിസ്ക്കാന്‍ ചെന്നാല്‍ ചെല്ലുന്നവ ന്‍റെ കാര്യം അധോഗതി .ഇത് മാതൃകയാക്കി മീന്‍കാരന്‍ മകള്‍ക്ക് മിനി എന്നും,സിനിമാ ക്കാരന്‍ സിനി എന്നും റിക്ഷക്കാരന്‍ റിഷ എന്നും പേരിടാന്‍ മുതിരാതിരുന്നാല്‍ ഭാഗ്യം.സിനി , മിനി എന്നെല്ലാം കേട്ടിട്ടുണ്ട് അര്‍ത്ഥവുമുണ്ട് .എന്തോന്നാടാ അപ്പനെ ഈ രിഷ, രിഷഭത്തിലെ 'ഭം' പോയ വല്ല ശുംഭയുമാണോ .

രിഷ  ഈ മരുപ്പച്ചയില്‍  ഇപ്പെണ്ണിന്‍ അഹങ്കാരത്തിനു കയ്യും കാലും മുലച്ചു, അക്ഷര പിശാചിന്‍ തെയ്യമാടുന്നത് കണ്ടപ്പോളാണ്' വീണ്ടും ആ ഷേക്സ്പീരിയന്‍ ചിന്ത എന്നെ അലട്ടിയത് .ആരിവള്‍ ഋഷയോ ,രിശയോ,രിഷയോ,റിശയോ,റിഷയോ,രിശ്ഷയോ ,രിഷ്ഷയോ ,റിശ്ഷയോ ,റിഷ്ഷയോ . വിശ്വമഹാകവി ഷേക് സ്പിയര്‍ തന്‍റെ നാടകത്തില്‍ ഒരു പേരിലെന്തിരിക്കുന്നു എന്ന സമസ്യ ലോകത്തിനു മുന്നില്‍ വെച്ചത് എന്ത് കൊണ്ടായിരിക്കും ? പേരിലല്ല പെരുമാറ്റത്തിലെ വ്യക്തിത്വത്തിലാണ് മനുഷ്യത്വം എന്ന ലോകതത്വം വിളമ്പാന്‍ മാത്രമായിരുന്നോ ഈ പ്രസ്താവം .അതോ മാതാപിതാക്കള്‍തനിക്കു ഓമനിച്ചു നല്‍കിയ WILLIAM SHAKESPEARE എന്ന പേരിലെ അവസാന Eവിട്ടുകളഞ്ഞു എഴുതുകയും പറയുകയും ചെയ്യുന്നവരുടെ അരസികത്വത്തോടുള്ള ഒരു സ്വാഭാവിക പ്രതികരണമോ ?

"നിങ്ങളെ രക്ഷിക്കാന്‍ എനിക്കാകില്ല മക്കളെ മടങ്ങിപ്പോ " എന്ന് ഉപദേശിച്ചു പുള്ളുവന്‍ പാട്ടിലെ ചതിയന്‍ ചന്തുവിന് ചരിത്രത്തില്‍ മറ്റൊരു മാനം നല്‍കി പട്ടും വളയും ചാര്‍ത്തിച്ച മലയാളത്തിന്‍റെ മഹാനടന്‍ ,താന്‍ എത്തിപ്പെട്ട മേഖലയുടെ അനിവാര്യതയാല്‍ വെട്ടിത്തിരുത്തി ലോപിപ്പിച്ച പുതുനാമത്തില്‍ ജന ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടി .മറ്റെങ്ങും ഇല്ലാത്ത വിചിത്രവും അര്‍ത്ഥശൂന്യവുമായ പേരുകള്‍ തിരഞ്ഞെടുക്കുന്നതില്‍ മലയാളികള്‍ മുന്‍പന്തിയിലാണ് .പക്ഷെ അവയ്ക്ക് നാം ബന്ധ പെടുന്ന മറ്റു ഭാഷകളില്‍ എന്താണ് അര്‍ത്ഥം എന്നറിഞ്ഞിരുന്നാല്‍ മാനക്കേ ടുകള്‍ ഒഴിവാക്കാം .അതിനൊരു ചെറിയ ഉദാഹരണം .നമ്മുടെ താരാജാവി ന്‍റെ സീമന്ത പുത്രിയുടെ പേര് "സുറുമി " (سُرْمي) എന്നാണ് .അറബിയില്‍ "സുറും"എന്ന വാക്കിനു Rectum (വിസര്‍ജനത്തിനു മുമ്പ് മലം സൂക്ഷിക്കുന്ന സ്ഥലം )എന്നാണ് അര്‍ത്ഥം .പിന്നില്‍ "യി " ചേര്‍ക്കുമ്പോള്‍ "എന്‍റെ "എന്ന അര്‍ഥം വരും .രത്ന ചുരുക്കം "സുറുമി " എന്ന വാക്കിന്‍റെ അര്‍ത്ഥം പദാനുപദ തര്‍ജമയില്‍(My Rectum ) അഥവാ "എന്‍റെ മലദ്വാരം " എന്നല്ലേ വരിക .കുഞ്ഞിന്‍റെ നാമകരണ വേളയില്‍ ഇത് പോലൊരു അമളി ആരും പ്രതീക്ഷിക്കില്ല അല്ലേ ?

കുടുംബസമേതം പലവട്ടം വിദേശ പര്യടനങ്ങള്‍ നടത്തിയിരിക്കുന്ന ഇദ്ദേഹം, ഗള്‍ഫ്‌ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ അവിടങ്ങളിലെ ഇമിഗ്രേഷന്‍ ചെക്ക്‌ ഇന്‍ കൌണ്ട റുകളില്‍ ഇരിക്കുന്ന അറബി ഓഫീസര്‍മ്മാര്‍ പാസ്പോര്‍ട്ടില്‍ കഥാ നായികയുടെ പേര് കണ്ടിട്ട് എങ്ങനെ പ്രതികരിച്ചിരിക്കുമെന്നു നമുക്ക് സങ്കല്പ്പിക്കാനാകുമോ !!! നാട്ടില്‍ ജനം അംഗീകരിച്ച നല്ല ഒന്നാം നമ്പര്‍ അറബി നാമങ്ങള്‍ ഉണ്ട് .അതൊന്നും പോരാതെ എല്ലാ കോപ്രായങ്ങളും അറബി നാമങ്ങളില്‍ വിശുദ്ദമെന്നു കരുതി നടത്തുന്ന പരിഷ്കരണ വാദികള്‍ക്ക് പറ്റുന്ന ഒരു വിന !!!

അച്ഛനമ്മമാരുടെ പേരുമായി ബന്ധപ്പെടുത്തി മക്കളുടെ പേരിടുന്നത് പണ്ടേ ഉണ്ടായിരുന്നു .അച്ഛ ന്‍റെയും അമ്മയുടെയും പേരിന്‍റെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്തു പേരിടുന്ന ഒരു പതിവും നിലവിലുണ്ട് ,എങ്കിലും ശങ്കരന്‍റെയും കോങ്കണ്ണിയായ വിശാ ലാക്ഷിയുടെയും സന്താനത്തിന് ഒരിക്കലും "ശവി" എന്ന പേര് ആരും ഇടാറില്ല .കുട്ടികള്‍ക്ക് പേരിടുമ്പോള്‍ അര്‍ത്ഥമുള്ള പേരുകളാണോ അതോ ചൊല്ലി വിളിക്കാന്‍ എളുപ്പമുള്ള പേരുകളാണോ വേണ്ടത് എന്ന തര്‍ക്കത്തിന് ഇത് വരെ തീര്‍പ്പായിട്ടില്ല .പണ്ടൊരു മഹാന്‍ പറഞ്ഞതിനുനൊരു അനുബന്ധം "പേരെന്തായാലും ചൊല്ലുവിളിയും അനുസരണവും ഉണ്ടായാല്‍ മതി".അര്‍ത്ഥമുണ്ടെങ്കിലും ഇല്ലെങ്കിലും ഇമ്പ മുണ്ടെങ്കിലും ഇല്ലെങ്കിലും ഭൂലോകത്തെങ്ങുമില്ലാത്ത പേര് കേട്ടാല്‍ മാലോകര്‍ ചിരിക്കും .അത് നാമ വാഹകന് തുമ്പമുണ്ടാക്കും !!!

എന്നാല്‍ ഈ മാലോകരോട് ഒരു പേരിനെ കുറിച്ച് ചോദിക്കാം എന്ന് വച്ചാലോ ,എല്ലാവര്‍ക്കും പുച്ഛം ഇവിടെ എല്ലാവര്‍ക്കും പുച്ഛം ഈ ബൂലോകത്തില്‍ പേരുകള്‍ കേട്ട് മടുത്തു 123 കള്‍ വേണം , അല്ലെങ്കിലും നമ്മള്‍ മലയാളികള്‍ അങ്ങിനെയാണ് എല്ലാത്തിനോടും ഒരു പുച്ഛം, രാഷ്ട്രീയക്കാരോട് പുച്ഛം (എന്നാലും പൊരി വെയിലത്ത് നിരന്നു നിന്നു വോട്ടു ചെയ്യും ) ,പത്രക്കാരോട് പുച്ഛം (കിട്ടിയല്ലെങ്കില്‍ രാവിലെ വയറ്റില്‍ നിന്നും പോകില്ല),ദിവ്യന്മാരോട് പുച്ഛം (തലയില്‍ മുണ്ടിട്ടു കുടയും ചൂടി തൊഴുതു നില്‍ക്കും "ദിവ്യ ദര്‍ശനം ലഭിക്കാന്‍ ).എന്തിനേറെ പറയുന്നു പേരുകളോട് പോലും 'പുച്ജ്ഞം' . കാത്തിരുന്നു കൈവന്ന സൌഭാഗ്യത്തിനു ഒരു നല്ല പേര് വേണമെന്ന അത്യാഗ്രഹത്തില്‍ നാലാളോട് ഒരു നല്ല പേരിനെ കുറിച്ച് ചോദിക്കൂ , പേര് കിട്ടിയില്ലെങ്കിലും ജീവിതത്തില്‍ എന്നും ഓര്‍ത്തു വെക്കാന്‍ ഒരു ആപ്ത വാക്യം കിട്ടും തീര്‍ച്ച
"ഒരു പേരിലെന്തിരിക്കുന്നു" !!!!

ഇന്നത്തെ നവയുഗ ജ്യോതിഷികളുടെ അഭിപ്രായ പ്രകാരം പേരിലെ
അക്ഷരങ്ങള്‍ നിങ്ങളുടെ സ്വഭാവത്തെയും ജീവിത വിജയത്തെയും
വരെ സ്വാധീനിച്ചേക്കാം ജാഗ്രതൈ !!!

ഫൈസല്‍ ബക്കര്‍ പള്ളിമുറ്റത്ത്